HOME
DETAILS

നിങ്ങളുടെ മനസ്സിലുണ്ടോ നല്ലൊരു പേര്?  വിദ്യാർഥി ഇൻഷുറൻസ് പദ്ധതിക്ക് ആകർഷകമായ പേര് നിർദ്ദേശിക്കാം, സമ്മാനം നേടാം

  
Web Desk
February 03, 2026 | 4:49 PM

got a name in mind suggest a name for our student insurance scheme and win prizes

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്ന ഒന്ന് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കായി സർക്കാർ നടപ്പിലാക്കുന്ന സമഗ്ര അപകട-ലൈഫ് ഇൻഷുറൻസ് പദ്ധതിക്ക് അർത്ഥവത്തായ പേര് തേടുന്നു. മികച്ച പേര് നിർദ്ദേശിക്കുന്നവർക്ക് ആകർഷകമായ സമ്മാനം നൽകുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. സംസ്ഥാനത്തെ ലക്ഷക്കണക്കിന് വിദ്യാർഥികൾക്ക് സുരക്ഷാ കവചമൊരുക്കുന്ന ഈ ബൃഹദ് പദ്ധതിയിൽ പൊതുജന പങ്കാളിത്തം ഉറപ്പാക്കുന്നതിനാണ് ഇത്തരമൊരു മത്സരം സംഘടിപ്പിക്കുന്നത്.

ആർക്കൊക്കെ പങ്കെടുക്കാം
 
വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും ഈ ഉദ്യമത്തിൽ പങ്കാളികളാകാം.

നിബന്ധന 

പദ്ധതിയുടെ ലക്ഷ്യം വ്യക്തമാക്കുന്നതും ലളിതവും അർത്ഥവത്തുമായ പേരായിരിക്കണം നിർദ്ദേശിക്കേണ്ടത്.

തിരഞ്ഞെടുപ്പ് 

ലഭിക്കുന്ന പേരുകളിൽ നിന്ന് ഏറ്റവും അനുയോജ്യമായത് വിദഗ്ധ സമിതി തിരഞ്ഞെടുക്കുകയും ജേതാവിന് പ്രത്യേക പുരസ്‌കാരം നൽകുകയും ചെയ്യും.

മാർഗ്ഗനിർദ്ദേശങ്ങൾ 

പേര് സമർപ്പിക്കേണ്ട രീതി, രജിസ്ട്രേഷൻ മാനദണ്ഡങ്ങൾ എന്നിവ സംബന്ധിച്ച വിശദമായ സർക്കുലർ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉടൻ പുറത്തിറക്കും.

നമ്മുടെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ സർക്കാർ നടപ്പിലാക്കുന്ന ഈ ജനകീയ പദ്ധതിക്ക് അനുയോജ്യമായ ഒരു പേര് കണ്ടെത്താൻ എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. ബജറ്റിൽ പ്രഖ്യാപിച്ച പ്രകാരമുള്ള ഈ പദ്ധതി അതിവേഗം നടപ്പിലാക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. കുട്ടികളുടെ സുരക്ഷയ്ക്കും ആരോഗ്യത്തിനും മുൻഗണന നൽകുന്ന ഈ പദ്ധതിയുടെ സ്കൂൾ തലത്തിലുള്ള രജിസ്ട്രേഷൻ നടപടികൾ ഉടൻ ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

 

 

 

 

unlock your creativity! we are looking for a unique and catchy name for our new student insurance scheme. if you have a name that reflects safety, empowerment, and a bright future for students, we want to hear it. join the contest, share your best ideas, and stand a chance to win exciting prizes. your suggestion could be the one that defines our identity



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമേഷ്യയിൽ നടക്കുന്ന സംഘർഷങ്ങളുടെ ഒരേയൊരു വിജയി റഷ്യ: യൂറോപ്യൻ മേധാവി അന്റോണിയോ കോസ്റ്റ

International
  •  6 days ago
No Image

എസ്.ഐ.ആർ; പശ്ചിമ ബംഗാളിൽ അപലേറ്റ് ട്രെബ്യുണലുകൾ രൂപവൽക്കരിക്കണം; നിർദേശവുമായി സുപ്രീം കോടതി 

National
  •  6 days ago
No Image

ഇന്ത്യയുടെ അടുത്ത ടി-20 ക്യാപ്റ്റൻ അവനായിരിക്കും: കൈഫ്

Cricket
  •  6 days ago
No Image

പ്ലസ് വൺ വിദ്യാർഥി സ്കൂളിൽ തൂങ്ങി മരിച്ച നിലയിൽ; മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ

Kerala
  •  6 days ago
No Image

കെട്ടിട നിർമാണത്തിന് മണ്ണ് നീക്കം ചെയ്യാൻ 5000 രൂപ കൈക്കൂലി; ജിയോളജി വകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

crime
  •  6 days ago
No Image

ഇന്ത്യൻ ടി-20 ടീമിന്റെ ഭാഗമാവാൻ സാധിക്കാത്തതിൽ അവന്‌ നിരാശയുണ്ടാവും: ഇർഫാൻ പത്താൻ

Cricket
  •  6 days ago
No Image

കെ.ജി സനൽകുമാർ പുതിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ

Kerala
  •  6 days ago
No Image

എണ്ണ വിതരണം തടഞ്ഞാൽ ഇറാൻ കടുത്ത ആക്രമണം നേരിടേണ്ടിവരുമെന്ന് യുഎസ്; റഷ്യ ഇടപെടില്ല, യുദ്ധം എപ്പോൾ അവസാനിപ്പിക്കണമെന്ന് ട്രംപ് തീരുമാനിക്കും

International
  •  6 days ago
No Image

ഈ ലോകകപ്പ് വിജയം ഞാൻ അവർക്ക് സമർപ്പിക്കുന്നു: സഞ്ജു സാംസൺ

Cricket
  •  6 days ago
No Image

ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ് രാജിവെച്ചു; രാഹുൽ ഭാട്ടിയക്ക് താൽക്കാലിക ചുമതല

National
  •  6 days ago