മുഅമ്മര്‍ ഖദ്ദാഫിയുടെ മകന്‍ സെയ്ഫുല്‍ ഇസ്‌ലാം വെടിയേറ്റ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
ട്രിപ്പോളി: കൊല്ലപ്പെട്ട ലിബിയന്‍ രാഷ്ട്രതലവന്‍ മുഅമ്മര്‍ ഖദ്ദാഫിയുടെ മകന്‍ സെയ്ഫുല്‍ ഇസ്‌ലാം ഗദ്ദാഫി വെടിയേറ്റ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ലിബിയയിലെ സായുധ സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനിടെ സെയ്ഫുള്‍ ഇസ് ലാം കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിന് പിന്നിലുള്ളവരെ തിരിച്ചറിയാനായിട്ടില്ല.
ഒരു കാലത്ത് മുഅമ്മര്‍ ഗദ്ദാഫിയുടെ പിന്‍ഗാമിയായി കരുതപ്പെട്ടിരുന്ന വ്യക്തിയാണ് 53 കാരനായ സെയ്ഫുല്‍ ഇസ് ലാം. ചൊവ്വാഴ്ച്ചയാണ് അദ്ദേഹത്തിന് നേരെ ആക്രമണമുണ്ടായതെന്ന് പ്രാദേശിക റിപ്പോര്‍ട്ടുണ്ട്. സിന്‍ റ്റാന്‍ നഗരത്തിലെ വീട്ടില്‍ വെച്ച് സെയ്ഫുലിനെ നാലംഗ കമാന്‍ഡോകള്‍ ആക്രമിച്ചതായി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു.
reports say that saif al-islam gaddafi, the son of slain libyan leader muammar gaddafi, has been shot dead. international media report that saif al-islam was killed during clashes between armed groups in libya.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."