സമസ്ത ശതാബ്ദി മഹാസമ്മേളനം; പതിനായിരം പ്രതിനിധികൾ ഇന്ന് സംഗമിക്കും
കുണിയ: സമസ്ത ശതാബ്ദി മഹാസമ്മേളനത്തിന് തുടക്കം കുറിക്കുന്ന ഇന്ന് സമ്മേളന നഗരിയിൽ സംഗമിക്കുന്നത് പതിനായിരം പ്രതിനിധികൾ. ഇന്നു വൈകീട്ട് ഏഴിന് നടക്കുന്ന ഉദ്ഘാടന സമ്മേളനം മുതൽ വെള്ളിയാഴ്ച രാവിലെ വരെ നാസ്വിഹ് സംഗമമാണ് ക്യാംപിൽ നടക്കുന്നത്. ഇതിൽ പങ്കെടുക്കുന്ന 10,313 പേരാണ് ഇന്നു വൈകീട്ടോടെ വരക്കൽ മുല്ലക്കോയ തങ്ങൾ നഗരിയിൽ എത്തിച്ചേരുക. സംസ്കരണ, സാമൂഹ്യ ധർമ നിർവഹണ രംഗത്ത് മാതൃകാ പരമായ സേവനത്ത് നാസ്വിഹ് പ്രതിനിധികൾക്കുള്ള പരിശീലനമാണ് ക്യാംപിലെ വിവിധ സെഷനുകൾ. പ്രമുഖ പണ്ഡിതൻമാർ ക്ലാസുകൾക്ക് നേതൃത്വം നൽകും. വെള്ളിയാഴ്ച രാവിലെ നാസ്വിഹ് സംഗമം സമാപിക്കും. തുടർന്ന് വൈകുന്നേരം ജനറൽ ക്യാംപ് ആരംഭിക്കും. ഇതിൽ നാസ്വിഹ് അംഗങ്ങളും മഹല്ല് ഖത്വീബുമാർ, മുദരിസുമാർ, മഹല്ല് - മദ്റസ ഭാരവാഹികൾ, മദ്റസ മുഅല്ലിംകൾ, സമസ്ത പോഷക ഘടങ്ങളുടെ യൂനിറ്റ് ഭാരവാഹികൾ തുടങ്ങിയവർ ഉൾപ്പെടുന്ന ഹോണററി അംഗങ്ങളുമാണ് പങ്കെടുക്കുന്നത്. ജനറൽ ക്യാംപിൽ 33,313 പേരാണ് സംബന്ധിക്കുക.
സമ്മേളനത്തിന് മുന്നോടിയായി നാസ്വിഹ് സംഗമത്തിന് നേതൃത്വം നൽകുന്ന വിവിധ സർക്കിൾ, ക്ലസ്റ്റർ ഫെസിലിറ്റേറ്റർമാർ ഇന്നലെ ക്യാംപിലെത്തി. ആയിരത്തോളം പേരാണ് വിവിധ വിഭാഗങ്ങളിലായി ക്യാംപ് ചുമതല നിർവഹിക്കുന്നത്. ക്യാംപിന് നേതൃത്വം നൽകുന്ന മാസ്റ്റർ ഗൈഡ് (എം.ജി ) മുസ്തഫ അശ്റഫി കക്കുപടിയാണ്. നഗരിയിലെ മൂന്ന് പവലിയനുകൾക്ക് നാവിഗേറ്റർമാരായി പാണക്കാട് ഹാശിറലി ശിഹാബ് തങ്ങൾ, ഫഖ്റുദ്ദീൻ ഹസനി തങ്ങൾ കണ്ണന്തളി, മുബശ്ശിർ ജമലുല്ലൈലി തങ്ങൾ എന്നിവർ നേതൃത്വം നൽകും. ഇവരുടെ കീഴിൽ സപ്പോർട്ടിങ് പവലിയൻ നാവിഗേറ്റർമാരായി ( എസ്.പി.എൻ ) അയ്യൂബ് മാസ്റ്റർ മുട്ടിൽ, സുബൈർ ഫൈസി, റഫീഖ് ചെന്നൈ എന്നിവരുണ്ടാകും. ഇതിന് കീഴിൽ യഥാക്രമം 33 സർക്കിൾ നാവിഗേറ്റർ, 313 ക്ലസ്റ്റർ നാവിഗേറ്റർ കൂടാതെ ഓരോ ക്ലസ്റ്ററിലും ഓരോരുത്തവർ വീതം എസ്.എഫ്.ജി, എസ്.എഫ്.ഡി മാരായി 626 പേർ എന്നിവരുമുണ്ടാകും. പരിശീലശേഷം പതിനായിരം നാസ്വിഹ് മാരും ജനറൽ ക്യാംപിൽ സേവനങ്ങളിൽ മുഴുകും.
ten thousand delegates are gathering at the conference venue at samastha centenary grand conference
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."