HOME
DETAILS

സ്വകാര്യ സ്ഥലങ്ങളിൽ പ്രാർഥിക്കാൻ അനുമതി വേണ്ട: ഹൈക്കോടതി

  
Web Desk
February 04, 2026 | 2:48 AM

allahabad high court said that no prior permission from the government or police is required to conduct religious prayers

ലഖ്‌നൗ: സ്വകാര്യ വ്യക്തികളുടെയോ സംഘടനകളുടെയോ ഉടമസ്ഥതയിലുള്ള ഭൂമിയിലും കെട്ടിടത്തിലും മതപരമായ പ്രാർഥനകൾ നടത്തുന്നതിന് സർക്കാരിന്റെയോ പൊലിസിന്റെയോ മുൻകൂർ അനുമതി ആവശ്യമില്ലെന്ന് അലഹബാദ് ഹൈക്കോടതി. ഭരണഘടനയുടെ 25ാം അനുച്ഛേദം ഉറപ്പുനൽകുന്ന മൗലികാവകാശത്തിന്റെ ഭാഗമാണിതെന്നും കോടതി വ്യക്തമാക്കി. മാറനാഥ ഫുൾ ഗോസ്പൽ മിനിസ്ട്രീസ്, ഇമ്മാനുവൽ ഗ്രേസ് ചാരിറ്റബിൾ ട്രസ്റ്റ് എന്നീ ക്രിസ്ത്യൻ സംഘടനകൾ സമർപ്പിച്ച ഹരജികൾ പരിഗണിച്ച് ജസ്റ്റിസ് അതുൽ ശ്രീധരൻ, ജസ്റ്റിസ് സിദ്ധാർത്ഥ് നന്ദൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെതാണ് സുപ്രധാന വിധി. 

തങ്ങളുടെ സ്വകാര്യ പരിസരങ്ങളിൽ പ്രാർഥനയും മതപരമായ കർമങ്ങളും നടത്തുന്നതിന് അധികൃതരെ സമീപിച്ചെങ്കിലും അനുമതി നൽകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ക്രിസ്ത്യൻ സംഘടനകൾ കോടതിയെ സമീപിച്ചത്. കേസിൽ വാദംകേൾക്കവെ, സ്വകാര്യ സ്ഥലത്ത് പ്രാർഥന നടത്തുന്നതിന് നിയമപരമായി തടസ്സങ്ങളില്ലെന്ന് സംസ്ഥാന സർക്കാരും കോടതിയെ അറിയിച്ചു. വിവേചനമില്ലാതെ എല്ലാ പൗരന്മാർക്കും നിയമത്തിന്റെ തുല്യ സംരക്ഷണം ഉറപ്പാക്കണമെന്നും, എന്നാൽ സ്വന്തം ഭൂമിയിൽ പ്രാർഥന നടത്തുന്നതിന് ആരുടെയും അനുവാദം തേടേണ്ടതില്ലെങ്കിലും ക്രമസമാധാനം ഉറപ്പാക്കാൻ പൊലിസിന് ബാധ്യതയുണ്ടെന്നും ബെഞ്ച് ഓർമ്മിപ്പിച്ചു.

പ്രാർഥനാ യോഗങ്ങൾ പൊതുറോഡുകളിലേക്കോ പൊതുസ്വത്തിലേക്കോ വ്യാപിക്കുന്നുണ്ടെങ്കിൽ കൃത്യമായും പൊലിസിനെ അറിയിക്കണമെന്നും ഇത്തരം സാഹചര്യങ്ങളിൽ നിയമപരമായ മുൻകൂർ അനുമതികൾ വാങ്ങിയിരിക്കണമെന്നുമുൾപ്പെടെയുള്ള ചില നിബന്ധനകൾ കോടതി മുന്നോട്ടുവച്ചു.

the allahabad high court said that no prior permission from the government or police is required to conduct religious prayers on land or in buildings owned by private individuals or organizations.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനിലെ ആണവനിലയങ്ങൾ സുരക്ഷിതം; അമേരിക്ക-ഇസ്റാഈൽ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചിട്ടില്ല; ഐഎഇഎ

International
  •  13 days ago
No Image

യുഎസ് ചാനലിന്റെ അവകാശവാദം പച്ചക്കള്ളം; അമേരിക്കൻ നാവികസേന ഇന്ത്യൻ തുറമുഖങ്ങൾ ഉപയോഗിക്കുന്നുവെന്ന റിപ്പോർട്ട് തള്ളി വിദേശകാര്യ മന്ത്രാലയം

National
  •  13 days ago
No Image

ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് മടങ്ങവെ ബസിന്റെ രൂപത്തിൽ മരണം; വിഴിഞ്ഞത്ത് കെഎസ്ആർടിസി ബസിടിച്ച് യുവാവ് മരിച്ചു

Kerala
  •  13 days ago
No Image

മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം താൽക്കാലികമായി പിൻവലിച്ചു; 18 മാസത്തെ ശമ്പള കുടിശ്ശിക ഉടൻ നൽകുമെന്ന് സർക്കാർ

Kerala
  •  13 days ago
No Image

ലെബനനിൽ ഇസ്റാഈൽ ആക്രമണം അതിരൂക്ഷം: 72 മരണം; ആക്രമണത്തിന് കനത്ത മറുപടി നൽകുമെന്ന് ഇറാൻ

International
  •  13 days ago
No Image

യുഎസ്-ഇസ്റാഈൽ സംയുക്ത നീക്കം; ഇറാന്റെ 20 യുദ്ധക്കപ്പലുകൾ തകർത്തതായി റിപ്പോർട്ട്

International
  •  13 days ago
No Image

അമ്മത്തൊട്ടിലിൽ നിന്നും അലാറം മുഴങ്ങി, കാത്തിരുന്നത് പിഞ്ചുകുഞ്ഞിനെ; പക്ഷേ കിട്ടിയത് ഒരു 'നന്മപ്പൊതി'

Kerala
  •  13 days ago
No Image

ഐആർഐഎസ് ഡെന തകർത്തത് തങ്ങളെന്ന് യുഎസ്; ദൃശ്യങ്ങൾ പുറത്തുവിട്ടു

International
  •  13 days ago
No Image

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസിന് 28 സീറ്റും ഒരു രാജ്യസഭാ സീറ്റും; ഡിഎംകെ-കോൺഗ്രസ് സീറ്റ് ധാരണയായി

National
  •  13 days ago
No Image

സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് കൈത്താങ്ങായി സന്നദ്ധ സേവന രജിസ്‌ട്രേഷന്‍ ആരംഭിച്ചു

bahrain
  •  13 days ago