ബംഗാളിലെ എസ്.ഐ.ആറില്‍ വ്യാപക ക്രമക്കേട്; നേരിട്ട് പോരാടാന്‍ മമത; ഇന്ന് സുപ്രീം കോടതിയില്‍ ഹാജരായേക്കും
ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലെ എസ്.ഐ.ആര്‍ നടപടിക്രമങ്ങളില്‍ വ്യാപക ക്രമക്കേട് നടന്ന സംഭവത്തില്‍ സുപ്രീം കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. എസ്.ഐ.ആറിനെതിരെ മമത നല്‍കിയ ഹരജി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കവെയാണ് നിര്‍ണായക നീക്കം. നേരത്തെ ഹരജിയില്‍ നേരിട്ട് ഹാജരാകാന്‍ മമത അനുമതി തേടിയിരുന്നു. ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇലക്ഷന്‍ കമ്മീഷനെതിരെ നേരിട്ട് പോരിന് മമത ഇറങ്ങുന്നത്.
ബംഗാളില്‍ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ പേരില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നാണ് മമത നല്‍കിയ ഹരജിയിലെ ആരോപണം. ഇതേ വിഷയം ഉന്നയിച്ച് തൃണമൂല്‍ കോണ്‍ഗ്രസും കോടതിയെ സമീപിച്ചിട്ടുണ്ട്. മമതയ്ക്ക് നേരിട്ട് ഹാജരാവാന്‍ കോടതി അനുമതി നല്‍കിയതായാണ് റിപ്പോര്‍ട്ട്.
കേന്ദ്ര സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് എസ്.ഐ.ആറിലെ ക്രമക്കേടെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിക്കുന്നത്. തുടക്കം മുതല്‍ തന്നെ എസ്.ഐ.ആറിനെ എതിര്‍ക്കുന്ന സമീപനമാണ് മമത സ്വീകരിച്ചത്. ഇതിനിടയിലാണ് മുഖ്യമന്ത്രി നേരിട്ട് സുപ്രീം കോടതിയില്‍ പോരാട്ടത്തിനെത്തുന്നത്.
West Bengal Chief Minister Mamata Banerjee to appear in person before the Supreme Court in connection with the incident of widespread irregularities in the SIR procedures in West Bengal.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."