HOME
DETAILS
MAL
കോട്ടപ്പുറം സ്‌കൂളിനെ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തണം
backup
September 10 2016 | 23:09 PM
നീലേശ്വരം: നഗരസഭയിലെ ഏക ഹയര്‍സെക്കന്‍ഡറി സ്‌കൂളായ കോട്ടപ്പുറം ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിനെ അന്തര്‍ദേശീയ നിലവാരത്തിലേക്കുയര്‍ത്തണമെന്ന ആവശ്യം ശക്തമാകുന്നു. 1896ല്‍ ബാസല്‍ മിഷന്‍ സ്ഥാപിച്ചതാണ് ഈ സ്‌കൂള്‍.
അന്തര്‍ദേശീയ നിലവാരത്തിലേക്കുയര്‍ത്തുന്ന സ്‌കൂളുകളുടെ കൂട്ടത്തില്‍ കോട്ടപ്പുറത്തെ കൂടി ഉള്‍പ്പെടുത്തണമെന്നു കാണിച്ചു മന്ത്രി കെ.ടി ജലീലിനു നിവേദനം നല്‍കി. പി.ടി.എ പ്രസിഡന്റ് കെ.പി കമാല്‍, എസ്.എം.സി ചെയര്‍മാന്‍ ഇബ്രാഹിം പറമ്പത്ത് എന്നിവരാണു നിവേദക സംഘത്തിലുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."