HOME
DETAILS

മെഗാ ലേലം മുഖ്യ അജണ്ട; ഐപിഎല്‍ ടീമുടമകളുടെ യോഗം ഏപ്രില്‍ 16 ന്

  
Web Desk
April 03 2024 | 15:04 PM

ipl meeting will held in april 16

ഐപിഎല്‍ ടീം ഉടമകളുടെ നിര്‍ണ്ണായകയോഗം ഏപ്രില്‍ 16ന് അഹമ്മദാബാദില്‍ വെച്ച് നടക്കുമെന്ന് ബിസിസിഐ. അടുത്ത വര്‍ഷത്തേക്കുള്ള മെഗാ ലേലത്തെ മുന്‍നിര്‍ത്തിയാണ് യോഗം. ഒപ്പം താരങ്ങള്‍ക്കായി ടീമിന് ചെലവിടാവുന്ന തുകയുടെ പരിധി വര്‍ദ്ധിപ്പിക്കുന്നതും യോഗത്തിലെ മുഖ്യ അജണ്ടയായിരിക്കും.10 ടീമുകളുടെയും ഉടമകള്‍ക്കും ടീം സിഇഒ മാര്‍ക്കും യോഗത്തിലേക്ക് പ്രത്യേക ക്ഷണം ലഭിച്ചിട്ടുണ്ട്.ബിസിസിഐ പ്രസിഡന്റ് റോജര്‍ ബിന്നി, സെക്രട്ടറി ജയ് ഷാ, ഐപിഎല്‍ ചെയര്‍മാന്‍ അരുണ്‍ സിങ് ധുമാല്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കും.

മെഗാ ലേലത്തിനു മുന്‍പായി ഐപിഎല്ലില്‍ ഓരോ ടീമുകള്‍ക്കും നിലനിര്‍ത്താന്‍ കഴിയുന്ന അംഗങ്ങളുടെ എണ്ണത്തില്‍ യോഗം തീരുമാനമെടുക്കും. ഇതു സംബന്ധിച്ച് നിലവില്‍ വിരുദ്ധ അഭിപ്രായങ്ങളാണ് ടീം മാനേജ്മെന്റുകള്‍ക്കുള്ളത്. കൂടുതല്‍ പേരെ നിലനിര്‍ത്തണമെന്നാണ് ചില ടീമുകളുടെ താത്പര്യം, എന്നാല്‍ ടീമിനെ ഒന്നായി മാറ്റണമെന്നും ഉടച്ചുവാര്‍ക്കല്‍ ആവശ്യമാണെന്നും അഭിപ്രായമുയരുന്നുണ്ട്. ഈയൊരു കാര്യത്തില്‍ അന്തിമ തീരുമാനമാണ് യോഗം മുന്നോട്ടുവെക്കുന്ന പ്രധാന അജണ്ട. 

കഴിഞ്ഞ സീസണുകള്‍വരെ ടീമുകള്‍ക്ക് ചെലവഴിക്കാവുന്ന പരമാവധി തുക നൂറുകോടി രൂപയായിരുന്നു. എന്നാല്‍ ഇത് ഉയര്‍ത്തണമെന്ന ആവശ്യവും ടീം മാനേജ്മെന്റുകള്‍ മുന്നോട്ടുവെക്കുന്നുണ്ട്. ഏപ്രില്‍ 16 ഓടുകൂടി മെഗാ ലേലത്തെ സംബന്ധിക്കുന്ന നിര്‍ണ്ണായക തീരുമാനങ്ങള്‍ പുറത്തുവരുമെന്ന് തന്നെയാണ് റിപ്പോര്‍ട്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എയ്ഡഡ് സ്കൂൾ: അധ്യാപകേതര ജീവനക്കാരുടെ  സ്ഥാനക്കയറ്റം തടയരുതെന്ന് വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

മണിപ്പൂരിൽ  തട്ടിക്കൊണ്ടുപോയ മൂന്ന് കുട്ടികളടക്കം ആറുപേരെയും കൊന്നു; ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് തടഞ്ഞു ; രണ്ട് ജില്ലകളില്‍ കര്‍ഫ്യൂ

National
  •  a month ago
No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago