പുല്‍പ്പള്ളി ക്ഷീരസംഘം 45 ലക്ഷം ബോണസ് നല്‍കി
പുല്‍പ്പള്ളി: ഉത്സവകാല ബോണസായി 4435387 രൂപ കര്‍ഷകര്‍ക്ക് പുല്‍പ്പളളി ക്ഷീരസംഘം വിതരണം ചെയ്തു. സംസ്ഥാനത്തെ ആപ്‌കോസ് സംഘങ്ങളില്‍ ഏറ്റവും കൂടുതല്‍ പാല്‍ സംഭരിച്ച് (5913850-ലിറ്റര്‍)ഒന്നാം സ്ഥാനത്തുള്ള പുല്‍പ്പള്ളി സംഘം ഇക്കഴിഞ്ഞ വര്‍ഷം 18 കോടി രൂപയാണ് ഈ മേഖലയിലെ കര്‍ഷകര്‍ക്ക് വിതരണം ചെയ്തത്. ഉത്സവകാല ബോണസിന്റെ വിതരണം കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സംഘത്തിന്റെ വിവിധ സംഭരണ കേന്ദ്രങ്ങളില്‍ വിതരണം ചെയ്തു. ക്ഷീരകര്‍ഷകരുടെ സൗകര്യാര്‍ഥം 50- സംഭരണ കേന്ദ്രങ്ങള്‍ സംഘം പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. എട്ട് ഡിപ്പൊകളില്‍ ഓട്ടോമാറ്റിക് മില്‍ക്ക് കളക്ക്ഷന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ വര്‍ഷവും ഏറ്റവും കൂടുതല്‍ പാല്‍ അളന്ന മികച്ച കര്‍ഷകരെയും അംഗങ്ങളുടെ മക്കളില്‍ എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം കരസ്ഥമാക്കിയവരെയും ക്യാഷ് അവാര്‍ഡ് നല്‍കി ആദരിച്ചു.
2015- 16 സാമ്പത്തിക വര്‍ഷം കര്‍ഷകര്‍ക്ക് പാലിന് അധികവിലയായി 41 ലക്ഷം രൂപ വിതരണം ചെയ്തു. പാല്‍ വിലയായി 17.5- കോടി രൂപയാണ് വിതരണം ചെയ്തത്. ക്ഷീരകര്‍ഷകര്‍ക്ക് പാല്‍വിലയായി ശരാശരി 29.80 രൂപ നല്‍കി പുല്‍പ്പള്ളി സംഘം സംസ്ഥാനത്ത് മുന്‍നിരയിലെത്തി. മില്‍മയും, എല്‍.ഐ.സിയും, പുല്‍പ്പളളി സംഘവും ചേര്‍ന്ന് മുഴുവന്‍ പാല്‍ ഉല്‍പാദകരെയും ഇന്‍ഷൂര്‍ ചെയ്യുകയും ആംആദ്മിഭീമയോജന പദ്ധതി പ്രകാരം ഒമ്പതാം ക്ലാസ് മുതല്‍ പ്ലസ്ടുവരെ പഠിക്കുന്ന കുട്ടികള്‍ക്ക് 1200- രൂപ സ്‌കോളര്‍ഷിപ്പ് ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഈ പദ്ധതിപ്രകാരം ഒന്നേമുക്കാല്‍ലക്ഷത്തോളം രൂപ സ്‌കോളര്‍ഷിപ്പ് നല്‍കി. മരണാനന്തര സഹായമായി നാലുപേര്‍ക്ക് 35000- രൂപവീതം 140000- രൂപ വിതരണം ചെയ്തു.
മെഡിക്ലെയിം പദ്ധതി പ്രകാരം ഒന്നരലക്ഷം രൂപ വിതരണം ചെയ്തു. തൊഴുത്ത് പണിയുന്നതിന് സഹായമായി 215000- രൂപയും, കറവ പശുക്കളുടെ ചികിത്സാ സഹായമായി 228470- രൂപയും നല്‍കി. 209 കര്‍ഷകര്‍ക്ക് പെന്‍ഷന്‍ ലഭ്യമാക്കുകയും 1170- ക്ഷീരകര്‍ഷകരെ കേരള കര്‍ഷക ക്ഷേമനിധിയില്‍ അംഗമാക്കുകയും ചെയ്തു. പാല്‍, പാല്‍ ഉല്‍പന്നങ്ങള്‍ എന്നിവ പാക്ക് ചെയ്ത് വിപണനം നടത്തുവാനുള്ള സംവിധാനങ്ങള്‍ സ്ഥാപിച്ച് കൊണ്ടിരിക്കുകയാണ്. പുതിയ ഓഫിസ് കെട്ടിട സമുച്ചയവും ചില്ലിംഗ് പ്ലാന്റും സ്ഥാപിക്കുന്നതിനായി ടൗണില്‍ 50 ലക്ഷത്തോളം രൂപ മുടക്കി 40 സെന്റ് സ്ഥലം വാങ്ങുന്ന നടപടികള്‍ അവസാന ഘട്ടത്തിലാണ്. പുല്‍പ്പള്ളി താഴെ അങ്ങാടിയില്‍ സംഘം പുതിയ വെറ്റിനറി മെഡിക്കല്‍ഷോപ്പ് ആരംഭിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."