വൃക്ക തകരാറിലായ എട്ടുവയസ്സുകാരി സുമനസുകളുടെ സഹായം തേടുന്നു
സുല്‍ത്താന്‍ ബത്തേരി: വൃക്ക തകരാറിലായ എട്ടുവയസ്സുകാരി ചികിത്സക്ക് സുമനസുകളുടെ സഹായം തേടുന്നു. ബത്തേരി നഗരസഭയിലെ കൊളഗപ്പാറ- ചൂരിമല സ്വദേശി ഓണാട്ട് സുബീഷിന്റെ മകള്‍ പാര്‍വ്വണയാണ് സഹായം തേടുന്നത്. മീനങ്ങാടി വിവേകാന്ദ സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയായ പാര്‍വ്വണക്ക് മൂന്നു വര്‍ഷം മുമ്പ് ഹൃദയ സംബന്ധമായ അസുഖം കാരണം ശസ്ത്രക്രിയ നടിരുന്നു. ഇതിന്റെ ചികിത്സ നടക്കുന്ന സമയത്താണ് പാര്‍വ്വണയുടെ ഒരു കിഡ്‌നി തകരാറിലായത്. തുടര്‍ന്ന് 30 ലക്ഷം രൂപ ചെലവഴിച്ച് കിഡ്‌നി മാറ്റിവച്ചു. എന്നാല്‍ വീണ്ടും കുട്ടിയുടെ കിഡ്‌നി തകരാറിലായി ബംഗ്ലൂരു സ്വകാര്യമെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
ഈ കിഡ്‌നിയും എത്രയും പെട്ടന്ന് മാറ്റിവയ്ക്കണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇതിനായി 25 ലക്ഷത്തോളം രൂപ ചിലവു വരും. എന്നാല്‍ ഈ തുക കണ്ടെത്താന്‍ കഴിയാത്ത് അവസ്ഥയാണ് ഈ നിര്‍ധന കുടുംബത്തുനള്ളത്. പ്രദേശവാസികള്‍ ചേര്‍ന്ന് ചകിത്സാ ധനസഹായ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തിച്ചുവരുകയാണന്ന് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സഹായം സ്വരൂപിക്കാനായി സുല്‍ത്താന്‍ ബത്തേരി യൂനിയന്‍ ബാങ്കില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കണ്ട് നമ്പര്‍: 507702010023393. ഐ.എഫ്.സി കോഡ് 550779. വാര്‍ത്താസമ്മേളനത്തില്‍ കമ്മിറ്റി രക്ഷാധികരികള്‍, ചെയര്‍മാന്‍, കണ്‍വീനര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."