HOME
DETAILS

ചെയർമാനെ നിലനിലനിർത്തി സംസ്ഥാന വഖ്ഫ് ബോർഡ് പുനഃസംഘടിപ്പിച്ചുച  അമുസ്്ലിം പ്രതിനിധികളുടെ ഒഴിവ് നികത്തിയില്ല

  
February 06, 2026 | 4:55 AM

The State Waqf Board was reorganized while retaining the chairman and the vacancies of non-Muslim representatives were not filled

കൊച്ചി: നിലവിലെ ചെയർമാൻ അഡ്വ എം.കെ സക്കീറിനെ നിലനിർത്തി സംസ്ഥാന വഖ്ഫ് ബോർഡ് സർക്കാർ പുനഃസംഘടിപ്പിച്ചു. കേന്ദ്രത്തിൻ്റെ  വഖ്ഫ് നിയമഭേദഗതിക്ക് ശേഷം,  ഉമീദ് നിയമ പ്രകാരം രൂപീകൃതമായ പുതിയ വഖ്ഫ് ബോർഡിൽ രണ്ട് അമുസ്്‌ലിം പ്രതിനിധികളെ ഉൾപ്പെടുത്തണമെന്ന നിർദേശം ഉണ്ടെങ്കിലും ഇൗ ഒഴിവുകൾ നികത്താതെയാണ് പുതിയ ബോർഡ് സർക്കാർ രൂപീകരിച്ചിരിക്കുന്നത്. 

നിലവിലെ  ബോർഡിന്റെ കാലവധി തീർന്ന സാഹചര്യത്തിൽ,  ബോർഡുമായി ബന്ധപ്പെട്ട കേസിൽ  അഞ്ചാം തീയതിക്ക് മുമ്പ് പുനഃസംഘടയുണ്ടാകുമെന്ന് ഹൈക്കോടതി മുമ്പാകെ നേരത്തെ സർക്കാർ  അറിയിച്ചിരുന്നു. ഉൗ സാഹചര്യത്തിലാണ് ഫെബ്രുവരി നാലിന് അഡിഷനൽ ചീഫ് സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് ഒപ്പിട്ട ഉത്തരവിലൂടെ പുതിയ ബോർഡിനെ നാമനിർദേശം ചെയ്തിരിക്കുന്നത്. 

പുതിയ കേന്ദ്രനിയമഭേദഗതിപ്രകാരം ചെയർമാൻ ഉൾപ്പടെ 11 അംഗങ്ങളെയും സർക്കാർ നാമനിർദേശം ചെയ്യുകയാണ്. നേരത്തെ മുത്തവല്ലി ഉൾപ്പടെ വിവിധ മേഖലകളിൽ നിന്നായി അംഗങ്ങളെ തെരഞ്ഞെടുക്കുകയായിരുന്നു. അഡ്വ എം.കെ സക്കീറിനെ കൂടാതെ നിലവിലെ ബോർഡ് അംഗമായ നിയമ വകുപ്പ് അഡിഷണൽ സെക്രട്ടറി വി.എം രഹനയും തുടരും.  

സമസ്ത കേരള ജംഇയ്യതുൽ ഉലമ സെക്രട്ടറി ഉമർ ഫൈസി മുക്കം പുതിയ ബോർഡിൽ മുത്തവല്ലി പ്രതിനിധിയാണ്. എ.എ റഹീം എം.പി, കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റർ എം.എൽ.എ, പണ്ഡിത പ്രതിനിധിയായി അഡ്വ. പി.യു അലി, തദ്ദേശ ജനപ്രതിനിധികളായി കാസർകോട് ജില്ലാ പഞ്ചായത്ത് അംഗം ഡോ. സറീന സലാം, കൊടുങ്ങല്ലൂർ നഗരസഭ വൈസ് ചെയർപേഴ്‌സൺ സുമിത നിസാഫ്, പ്രൊഫഷനൽ പ്രതിനിധിയായി സി.കെ ഉസ്മാൻ ഹാജി എന്നിവരാണ് മറ്റ് അംഗങ്ങൾ. ബാർ കൗൺസിൽ പ്രതിനിധിയുടെയും പ്രൊഫഷനൽ വിദഗ്ധന്റെയും ഒഴിവുകളാണ് ഇനിയും നികത്താനുള്ളത്.  

വഖ്ഫ് ബോർഡുമായി ബന്ധപ്പെട്ട കേസുകൾ ഹൈക്കോടതിയിൽ നിലനിൽക്കുന്നതിനാൽ സംസ്ഥാന സർക്കാർ  ചെയർമാനെ നിലനിർത്തി പുതിയ ബോർഡ് രൂപീകരിക്കുമെന്ന് സുപ്രഭാതം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. 
അമുസ്്‌ലിം പ്രതിനിധികളുടെ നിയമനം സംബന്ധിച്ച് വ്യക്തമാക്കാതെ,   നിയമപ്രശ്‌നം മറികടക്കാൻ രണ്ട് ഒഴിവുകൾ താമസിയാതെ നിയമിക്കുമെന്നും ഉത്തരവിൽ സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. മലപ്പുറം പൊന്നാനി പെരുമ്പടപ്പ് സ്വദേശിയായ അഡ്വ. എം.കെ സക്കീർ 2023 ഒാഗസ്റ്റ് മുതലാണ് സംസ്ഥാന വഖ്ഫ് ബോർഡ് ചെയർമാനായി നിയമിക്കപ്പെട്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെക്കന്‍ ലെബനനിലെ ആക്രമണം; കുവൈത്തില്‍ ശക്തമായ പ്രതിഷേധം

Kuwait
  •  3 days ago
No Image

വിദേശത്തുള്ള കാമുകനെ കബളിപ്പിക്കാൻ തട്ടിക്കൊണ്ടുപോകൽ നാടകം; സിസിടിവിയിൽ 'കള്ളി' വെളിച്ചത്തായി, യുവതിക്കെതിരെ കേസ്

crime
  •  3 days ago
No Image

മന്ത്രി ഗണേഷ് കുമാറിന് കനത്ത തിരിച്ചടി; പത്തനാപുരം എൻഎസ്എസ് യൂണിയൻ പിരിച്ചുവിട്ടു, ഭരണസമിതിയിൽ കൂട്ടരാജി

Kerala
  •  3 days ago
No Image

അമ്മയിയമ്മയുടെ പീഡനം സഹിക്കാനായില്ല; അഞ്ച് മാസം ഗർഭിണിയായ 19-കാരി സ്വയം തീ കൊളുത്തി, മകളുടെ മരണത്തിൽ നീതി തേടി കുടുംബം

crime
  •  3 days ago
No Image

ഐപിഎല്ലിൽ അരങ്ങേറാൻ മുസറബാനി; മുസ്തഫിസൂറിന് പകരക്കാരനായി കെകെആറിലേക്ക്; പിഎസ്എൽ ഉപേക്ഷിച്ചു

Cricket
  •  3 days ago
No Image

ബഹ്റൈനില്‍ വിസിറ്റ് വിസക്കാര്‍ക്ക് ഓവര്‍ സ്റ്റേ പിഴ ഒഴിവാക്കി

latest
  •  3 days ago
No Image

സോഹാറിലെ ഡ്രോൺ ആക്രമണം; മരിച്ച രണ്ട് പേരും ഇന്ത്യൻ പൗരന്മാർ; സ്ഥിരീകരിച്ച് വിദേശകാര്യമന്ത്രാലയം

oman
  •  3 days ago
No Image

തിരുവനന്തപുരത്ത് ബിജെപി കൗൺസിലർ ശുചീകരണ തൊഴിലാളിയെ ജാതീയമായി അധിക്ഷേപിച്ചെന്ന് പരാതി; ശുചീകരണ തൊഴിലാളി വീട്ടിൽ കയറി ഹെൽമറ്റ് കൊണ്ട് മർദിച്ചെന്ന് കൗൺസിലർ

crime
  •  3 days ago
No Image

അച്ഛനോട് വാശിപിടിച്ച് വാങ്ങിയ മിഠായി ജീവനെടുത്തു; മേൻപുരിയിൽ മൂന്നരവയസുകാരന് ദാരുണാന്ത്യം

National
  •  3 days ago
No Image

നഴ്സുമാരുടെ സമരം: ഹൈക്കോടതിയുടെ നിർണ്ണായക ഇടപെടൽ; ചൊവ്വാഴ്ച മധ്യസ്ഥ ചർച്ച

Kerala
  •  3 days ago