HOME
DETAILS

എസ്.ഐ.ആർ കരട് പട്ടികയിൽ നിന്നും പുറത്തായവരുടെ എണ്ണം 20,000 കടന്നു; 36.89 ലക്ഷം പേർക്ക് ഹിയറിങ് നോട്ടിസ്

  
February 06, 2026 | 5:20 AM

Number of people excluded from SIR draft list crosses 20000 Hearing notices issued to 3689 lakh people

തിരുവനന്തപുരം: വോട്ടർപട്ടികയുടെ തീവ്രപരിഷ്കരണ പ്രക്രിയയുടെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ നടക്കുന്ന ഹിയറിങ്ങിൽ പുറത്താകുന്നവരുടെ എണ്ണം വർധിക്കുന്നു. ഇന്നലെ വരെ 21,130 പേർ വോട്ടർ പട്ടികയിൽ നിന്ന് പുറത്തായിട്ടുണ്ട്. ഇതിൽ 2,804 പേർ എന്യുമറേഷൻ കാലഘട്ടത്തിൽ മരണപ്പെട്ടവരും 1,039 പേർ വിദേശ പൗരത്വം സ്വീകരിച്ചവരും 17,287 പേർ താമസം മാറിയവരുമാണെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ ഡോ.രത്തൻ യു. ഖേൽക്കർ വിശദമാക്കി.

എസ്.ഐ.ആറിന്റെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ 36,89054 പേർക്കാണ് ഹിയറിങ് നോട്ടിസ് ഇതുവരെ നൽകിയത്. ഇതിൽ 32,81001 പേരുടെ ഹിയറിങ് പൂർത്തിയാക്കി. 2002ലെ പട്ടികയുമായി ബന്ധപ്പെട്ട വിവരങ്ങൾ കൃത്യമായി പൂരിപ്പിച്ചു നൽകാതിരുന്ന 19.32 ലക്ഷം പേർക്കാണ് നോട്ടിസ് നൽകേണ്ടിയിരുന്നത്. എന്നാൽ പേരുകളിൽ ഉൾപ്പെടെ ചെറിയ തെറ്റുകൾ ഉള്ളവർക്ക് പോലും നോട്ടിസ് ജനറേറ്റ് ചെയ്തതാണ് എണ്ണം ഉയരാൻ കാരണമെന്നാണ് വിലയിരുത്തൽ. 

അതേസമയം, 2512 പേരുടെ ഹിയറിങ് പൂർത്തിയാക്കുന്നതോടെ തിരുവനന്തപുരം ജില്ലയിൽ ഹിയറിങ് പൂർത്തിയാകും. ഫെബ്രുവരി 12നകം സംസ്ഥാനത്തുടനീളം ഹിയറിങ് പ്രക്രിയ പൂർത്തിയാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്തൻ യു.ഖേൽക്കർ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അശ്ലീല സൈറ്റുകൾ നോക്കിയെന്ന് നോട്ടീസ്; കുടുങ്ങരുത്, പണം തട്ടാനുള്ള പുതിയ പണി; മുന്നറിയിപ്പുമായി പൊലിസ്

Kerala
  •  10 days ago
No Image

തൃണമൂല്‍ രാഷ്ട്രപതിയെ അപമാനിച്ചെന്ന് മോദി; ബിജെപിയുടെ ഉപദേശം കേട്ട് രാഷ്ട്രപതി രാഷ്ട്രീയം കളിക്കരുതെന്ന് മമത; ബംഗാളില്‍ വാക്‌പോര്

National
  •  10 days ago
No Image

കർണാടകയിൽ ലോറി മരത്തിലിടിച്ച് മറിഞ്ഞു; കാളികാവ് സ്വദേശികളായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

Kerala
  •  10 days ago
No Image

മലയാളിയില്ലാതെ ഇന്ത്യ ഇതുവരെ ലോകകപ്പ് നേടിയിട്ടില്ല; ചരിത്രം ആവർത്തിക്കാൻ സഞ്ജു സാംസൺ

Cricket
  •  10 days ago
No Image

കഴക്കൂട്ടം സിഎസ്ഐ മിഷൻ ആശുപത്രിയിലെ ചികിത്സാപ്പിഴവ്; ഡോക്ടർക്കെതിരെ പൊലിസ് കേസെടുത്തു

Kerala
  •  10 days ago
No Image

രാത്രിയുടെ മറവില്‍ പൊങ്കാല മാലിന്യങ്ങള്‍ തള്ളിയത് കെഎസ്ആര്‍ടിസിയുടെ സ്ഥലത്ത്; ദുര്‍ഗന്ധം മൂലം സഹികെട്ട് നാട്ടുകാര്‍; തിരുവനന്തപുരം കോര്‍പ്പറേഷനെതിരെ വീണ്ടും പരാതി 

Kerala
  •  10 days ago
No Image

സർവം സഞ്ജു മയം! പരീക്ഷയിലെ ചോദ്യ പേപ്പറിലും താരമായി സഞ്ജു ചേട്ടൻ

Cricket
  •  10 days ago
No Image

ഇറാന്റെ സൈനികശേഷി തകർത്തെന്ന് ഡൊണാൾഡ് ട്രംപ്; 42 യുദ്ധക്കപ്പലുകൾ നശിപ്പിച്ചതായി അവകാശവാദം

International
  •  10 days ago
No Image

1500 കോടി നികുതി അടക്കണം; മീഷോക്ക് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് 

National
  •  10 days ago
No Image

സൂറത്തിൽ കോളേജിലേക്ക് പോയ വിദ്യാർഥിനികളെ ക്ഷേത്രത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; വിഷം കുത്തിവെച്ച് ആത്മഹത്യ ചെയ്തതാകാമെന്ന് പ്രാഥമിക നിഗമനം

National
  •  10 days ago