യു.പിയിൽ സഹോദരിമാർ ജീവനൊടുക്കിയ സംഭവം; ആത്മഹത്യ കൊറിയൻ സംസ്‌കാരത്തോടുള്ള അമിതാരാധന മൂലം
ലഖ്നൗ: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ കെട്ടിടത്തിന്റെ ഒമ്പതാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്ത പെൺകുട്ടികൾ കടുത്ത കൊറിയൻ ആരാധകർ. 12, 14, 16 വയസുള്ള സഹോദരിമാരാണ് കഴിഞ്ഞദിവസം ജീവനൊടുക്കിയത്. ഇന്ത്യക്കാരനെ വിവാഹം കഴിക്കേണ്ടിവരുമോ എന്ന് ഭയന്നിരുന്നെന്നും അതിനാൽ മരിക്കാൻ തീരുമാനിക്കുന്നുവെന്നുമാണ് ഡയറിയിൽ കുറിച്ചിരുന്നത്.
കൊറിയൻ സംസ്‌കാരത്തോടുള്ള അമിതാരാധനയാണ് കടുംകൈ ചെയ്യാൻ കുട്ടികളെ പ്രേരിപ്പിച്ചതെന്ന് ഇവരുടെ ഡയറിക്കുറിപ്പുകളിൽ നിന്ന് വ്യക്തമായിരുന്നു. ഞങ്ങൾ കുടുംബത്തേക്കാൾ സ്നേഹിക്കുന്നത് കൊറിയയെ ആണെന്നും ഇവരുടെ കുറിപ്പുകളിൽ പറയുന്നു. ഇവരുണ്ടാക്കിയ സമൂഹമാധ്യമ അക്കൗണ്ടിൽ കൊറിയൻ പേരുകളിലാണ് അവരെ പരിചയപ്പെടുത്തിയിരുന്നത്. 10 ദിവസം മുമ്പ് പിതാവ് ഇത് മനസിലാക്കി ഈ അക്കൗണ്ട് ഡിലീറ്റ് ചെയ്തു. ഇവരുടെ ഫോൺ പിടിച്ചുവാങ്ങുകയും ചെയ്തു. ഇത് ഇവരെ ഏറെ വിഷമത്തിലാക്കിയിരുന്നു.
ഗാസിയാബാദ് നിവാസികളായ നിഷിക (16), അർധ സഹോദരികളായ പ്രാചി (14), പാഖി (12) എന്നിവർ ബുധനാഴ്ചയാണ് ഒമ്പതാം നിലയിലെ അപാർട്മെന്റ്റിലുള്ള പൂജാമുറിയിലെ ജനാലയിലൂടെ പുറത്തേക്ക് ചാടി ആത്മഹത്യ ചെയ്തത്. വിഡിയോ ഗെയിമിന് അടിമപ്പെട്ട ഇവർ രണ്ടു വർഷം മുമ്പേ സ്കൂളിൽ പോകുന്നത് നിർത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."