റിപ്പോ നിരക്ക് 5.25 ശതമാനത്തില്‍ തുടരും; വായ്പ പലിശ നിരക്കുകളില്‍ മാറ്റം വരുത്താതെ ആര്‍.ബി.ഐ
ന്യൂഡല്‍ഹി: ആര്‍.ബി.ഐ പുതിയന പണനയം പ്രഖ്യാപിച്ചു. വായ്പ പലിശനിരക്കുകളില്‍ മാറ്റം വരുത്തിയിട്ടില്ല. റിപ്പോ നിരക്ക് 5.25 ശതമാനത്തില്‍ തുടരും. ഇതോടെ ഭവന, വ്യക്തിഗത വായ്പകളുടെ പലിശ കുറയും.
ഫെബ്രുവരി 4 മുതല്‍ 6 വരെ നടന്ന ആര്‍ബിഐയുടെ മൂന്ന് ദിവസത്തെ നയ അവലോകനത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്. 'പോളിസി റിപ്പോ നിരക്ക് 5.25% ല്‍ മാറ്റമില്ലാതെ നിലനിര്‍ത്താനും നിഷ്പക്ഷ നിലപാട് നിലനിര്‍ത്താനും ധനനയ സമിതി തീരുമാനിച്ചു,' ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പറഞ്ഞു.
2026ലെ അവസാനത്തെ പണനയ യോഗമാണ് നടന്നത്. 2025 ഫെബ്രുവരി മുതല്‍ നാല് യോഗങ്ങളിലാണ് റിസര്‍വ് ബാങ്ക് 1.5 ശതമാനം പലിശനിരക്കില്‍ കുറവ് വരുത്തിയിരുന്നു.
ഇന്ത്യയുടെ ജി.ഡി.പി അനുമാനം റിസര്‍വ് ബാങ്ക് ഉയര്‍ത്തിയിട്ടുണ്ട്. 7.4 ശതമാനമായാണ് ജി.ഡി.പി അനുമാനം ഉയര്‍ത്തിയത്. രാജ്യത്ത് വിലക്കയറ്റം മേലോട്ട് കുതിക്കുകയാണെന്ന് വിലയിരുത്തിയ ആര്‍.ബി.ഐ പണപ്പെരുപ്പ അനുമാനവും ഉയര്‍ത്തി.
കേരളത്തില്‍ സ്വര്‍ണ വില വീണ്ടും ഇടിഞ്ഞു
കൊച്ചി: സ്വര്‍ണവിലയില്‍ ഇന്ന് വീണ്ടും ഇടിവ്. 1,520 രൂപയാണ് പവന് ഇന്ന് കുറഞ്ഞത്. ഗ്രാമിന് 190 രൂപയും കുറഞ്ഞു.
ലാഭമെടുപ്പ് സമ്മര്‍ദം അതിശക്തമായതാണ് വില ഇടിവിന് കാരണമെന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ഔണ്‍സിന് 5000 ഡോളര്‍ എന്ന നിലയിലെത്തിയിടത്തു നിന്ന് കഴിഞ്ഞ ദിവസം രാജ്യാന്തരവില 4880 നിലവാരത്തിലേക്ക് ഇടിഞ്ഞിരുന്നു. ഇതോടെ കേരളത്തില്‍ ഇന്നലെ പവന്‍വില 3680 രൂപ താഴ്ന്നിറങ്ങി 1,13, 240 രൂപയായി. ഗ്രാമിന് 460 രൂപ കുറഞ്ഞ് 14,155 രൂപയുമായിരുന്നു.
the reserve bank of india has decided to keep the repo rate unchanged at 5.25 percent, bringing no change to existing loan interest rates.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."