HOME
DETAILS

ഇന്ത്യക്കായി മികച്ച പ്രകടനം നടത്തിയിട്ടും അവന് വേണ്ടത്ര അംഗീകാരം ലഭിക്കുന്നില്ല: പന്ത് 

  
February 06, 2026 | 6:53 AM

Indian wicket keeper Rishabh Pant has praise on Indian star pacer Arshdeep Singh

2026 ടി-20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യൻ സ്റ്റാർ പേസർ അർഷദീപ് സിങ്ങിനെ പ്രശംസിച്ചിരിക്കുകയാണ് ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷബ് പന്ത്. അർഷദീപ് സിങ് വളരെയധികം കഠിനാധ്വാനം ചെയ്യുന്ന താരമാണെന്നാണ് പന്ത് പറഞ്ഞത്. ഇന്ത്യക്കായി മികച്ച പ്രകടനം നടത്തിയിട്ടും അർഷദീപിന് വേണ്ടത്ര അംഗീകാരം ലഭിക്കുന്നില്ലെന്നും പന്ത് വ്യക്തമാക്കി. 

''ഞങ്ങൾക്ക് ലോകകപ്പ് നേടിയ ബൗളർമാരുണ്ട്. ഞങ്ങളുടെ ടീമിൽ ഒരു ഫാസ്റ്റ് ബൗളറുണ്ട്. ആളുകൾക്ക് അദ്ദേഹത്തെക്കുറിച്ച് അറിയില്ലെന്നാണ് ഞാൻ കരുതുന്നത്. അദ്ദേഹത്തിന് വേണ്ടത്ര അംഗീകാരം ലഭിക്കുന്നില്ല. അതാണ് അർഷദീപ് സിങ്. അദ്ദേഹം വളരെയധികം കഠിനാധ്വാനം ചെയ്യുന്നുണ്ട്. മികച്ച പ്രകടനവും നടത്തി. അവസരം ലഭിക്കുമ്പോഴെല്ലാം അവൻ മികച്ച രീതിയിലാണ് കളിച്ചത്. ടീമിൽ പരീക്ഷണം നടത്തുമ്പോൾ അദ്ദേഹത്തിന് കളിക്കാൻ കഴിയാറില്ല'' റിഷബ് പന്ത് സ്പോർട്സ് തക്കിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

ടി-20യിലെ ഇന്ത്യയുടെ പ്രധാന ബൗളർമാരിൽ ഒരാളാണ് അർഷദീപ് സിങ്. ഇന്റർനാഷണൽ ടി-20യിൽ 100 വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ താരം കൂടിയാണ് അർഷദീപ് സിങ്. 2022ൽ ഇന്ത്യക്കായി ടി-20യിൽ അരങ്ങേറ്റം കുറിച്ച താരം വെറും മൂന്ന് വർഷങ്ങൾ കൊണ്ടാണ് ഈ നേട്ടത്തിലേക്ക് കാലെടുത്തുവെച്ചത്. ഏഷ്യ കപ്പിൽ ഒമാനെതിരെയുള്ള മത്സരത്തിലാണ് താരം ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്. ഒമാൻ താരം വിനായക് ശുക്ലയെ പുറത്താക്കിയാണ് താരം ഈ നേട്ടം കൈപ്പിടിയിലാക്കിയത്.

അതേസമയം അർഷദീപ് സിങ്ങിനെക്കുറിച്ച് മുൻ ഇന്ത്യൻ താരം ആർ അശ്വിനും സംസാരിച്ചിരുന്നു. ടീമിൽ നിന്നും അർഷദീപ് സിങ്ങിനെ ഒഴിവാക്കരുതെന്നാണ് അശ്വിൻ പറഞ്ഞത്. പഞ്ചാബ് കിങ്സിൽ താൻ ക്യാപ്റ്റൻ ആയിരുന്ന സമയത്താണ് അർഷദീപ് അരങ്ങേറ്റം കുറിച്ചതെന്നും അശ്വിൻ വ്യക്തമാക്കി. 

''ദയവായി ഇപ്പോൾ അർഷദീപ് സിങ്ങിനെ ഒഴിവാക്കരുത്. അദ്ദേഹം ടീമിൽ ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്. ഞാൻ പഞ്ചാബ് കിങ്സിന്റെ ക്യാപ്റ്റൻ ആയിരുന്നപ്പോഴാണ് അദ്ദേഹം അരങ്ങേറ്റം കുറിച്ചത്. എന്റെ ക്യാപ്റ്റസിയിലാണ് അദ്ദേഹം അരങ്ങേറ്റം കുറിച്ചത്. അന്ന് അദ്ദേഹം വളരെ പരുക്കാനായിരുന്നു. ബൗളിങ്ങിൽ അദ്ദേഹത്തിന് കൺട്രോൾ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ ശക്തി മനോഭാവമാണ്. അദ്ദേഹം പോരാട്ടത്തിന് തയ്യാറാണ്. സാഹചര്യം എന്ത് തന്നെയായാലും അദ്ദേഹം ഒരു സ്റ്റാർട്ടർ ആയിരിക്കണം'' അശ്വിൻ തന്റെ യുട്യൂബ് ചാനലിൽ പറഞ്ഞു.

Indian wicketkeeper Rishabh Pant has heaped praise on Indian star pacer Arshdeep Singh ahead of the 2026 T20 World Cup. Pant said that Arshdeep Singh is a very hard-working player. Pant also said that despite his excellent performance for India, Arshdeep does not get enough recognition.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രസികന്‍ സിനിമയിലെ ബാലതാരമായി അഭിനയിച്ച ഹരി മുരളി വീട്ടില്‍ മരിച്ച നിലയില്‍

Kerala
  •  5 days ago
No Image

ഫാറൂഖ് അബ്ദുല്ലക്ക് നേരെ വധശ്രമം: അക്രമി പിടിയില്‍; പിന്നില്‍ വ്യക്തിവൈരാഗ്യമെന്ന് പൊലിസ്, കുറ്റബോധമില്ലാതെ പ്രതി, 20 വര്‍ഷമായി കാത്തിരുന്നുവെന്ന് മൊഴി 

National
  •  5 days ago
No Image

'വണ്ടി ഏര്‍പ്പാടാക്കിക്കോളൂ..'  ഇനി ആ പതിവ് വേണ്ട; ജനങ്ങളോട് വാഹനം ഏര്‍പ്പാടാക്കാന്‍ പറയരുതെന്ന് നിര്‍ദേശം

Kerala
  •  5 days ago
No Image

ഒലിവർ കാനെ വീഴ്ത്തി; ചരിത്രനേട്ടത്തിൽ കുതിച്ച് റയൽ മാഡ്രിഡിന്റെ വന്മതിൽ 

Football
  •  5 days ago
No Image

കുവൈത്തിലെ മംഗഫില്‍ താമസകെട്ടിടത്തിന് നേരെ ഡ്രോണ്‍ ആക്രമണം; രണ്ട് പേര്‍ക്ക് പരിക്ക്

Kuwait
  •  5 days ago
No Image

അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കും; സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് ജി സുധാകരന്‍

Kerala
  •  5 days ago
No Image

IPL 2026; ഓസീസ് ഇതിഹാസത്തിന് പിന്നാലെ മുൻ ഇന്ത്യൻ താരവും ഗുജറാത്തിലേക്ക്

Cricket
  •  5 days ago
No Image

ഇറാഖ് തീരത്ത് യു.എസ് എണ്ണക്കപ്പലിന് നേരെ ഇറാന്‍ ആക്രമണം; ഇസ്‌റാഈലില്‍ ഹിസ്ബുല്ലയുടെ റോക്കറ്റ് വര്‍ഷം; ഇറാഖ് എണ്ണതുറമുഖ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചു

International
  •  5 days ago
No Image

മലപ്പുറം കൊണ്ടോട്ടിയില്‍ കാറും ബസും കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം

Kerala
  •  5 days ago
No Image

പാര്‍ട്ടി ആദര്‍ശവും ആശയവും ഉപേക്ഷിച്ചിട്ടില്ല, മത്സരിക്കുമെന്ന് ആരോടും പറഞ്ഞിട്ടില്ല: പ്രചാരണങ്ങള്‍ തള്ളി ജി സുധാകരന്‍

Kerala
  •  5 days ago