'വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് വിവാഹിതയായ സ്ത്രീക്ക് പരാതി നല്‍കാനാവില്ല' ബലാത്സംഗക്കേസുകളില്‍ സുപ്രിം കോടതിയുടെ നിര്‍ണായക ഉത്തരവ്
ബലാത്സംഗക്കേസുകളില്‍ സുപ്രിം കോടതിയുടെ നിര്‍ണായക ഉത്തരവ്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് വിവാഹിതയായ ഒരു സ്ത്രീക്ക് പരാതി നല്‍കാനാവില്ലെന്നാണ് സുപ്രികോടതിയുടെ ഉത്തരവ്. പരസ്പര സമ്മതത്തോടെയുള്ള ബന്ധം വഷളാകുമ്പോള്‍ ബലാത്സംഗ കേസുകള്‍ ഫയല്‍ ചെയ്തുകൊണ്ട് ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയുടെ ദുരുപയോഗത്തില്‍ സുപ്രിം കോടതി ആശങ്ക പ്രകടിപ്പിച്ചു.
വിവാഹിതയായ സ്ത്രീക്ക് വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു എന്നതിന്റെ പേരില്‍ അയാള്‍ക്കെതിരെ ബലാത്സംഗ കേസ് ഫയല്‍ ചെയ്യാന്‍ കഴിയില്ലെന്നും കോടതി വ്യാഴാഴ്ച നടത്തിയ വിധിപ്രസ്താവത്തില്‍ വ്യക്തമാക്കുന്നു. ഛത്തീസ്ഗഡിലെ ഒരു അഭിഭാഷകനെതിരെ ഒരു വനിതാ അഭിഭാഷക നല്‍കിയ ബലാത്സംഗ പരാതിയിലാണ് സുപ്രിംകോടതിയുടെ നിര്‍ണായക ഉത്തരവ്. ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
പ്രതി ലൈംഗിക ബന്ധത്തിന് സമ്മതം നേടുക എന്ന ഉദ്ദേശത്തോടെ മാത്രം വിവാഹ വാഗ്ദാനം നല്‍കുകയും തുടക്കം മുതല്‍ വാഗ്ദാനം നിറവേറ്റാന്‍ യാതൊരു ഉദ്ദേശവുമില്ലെന്ന് ബോധ്യപ്പെടുകയും ചെയ്യുമ്പോഴാണ് ഐ.പി.സി സെക്ഷന്‍ 375 പ്രകാരമുള്ള കേസ് നിലനില്‍ക്കുകയെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ കേസിലെ പരാതിക്കാരി വിവാഹിതയാണ്. അതിനാല്‍ തന്നെ പ്രതിക്കെതിരെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന കേസ് റദ്ദാക്കുന്നുവെന്നും കോടതി വ്യക്തമാക്കി.
വിവാഹിതയായിരിക്കെ ഒരു സ്ത്രീക്ക് വിവാഹം കഴിക്കാന്‍ അര്‍ഹതയില്ല. അത്തരം സാഹചര്യങ്ങളില്‍ വിവാഹ വാഗ്ദാനം നല്‍കി വ്യാജമായി വിവാഹം കഴിച്ചു എന്നതിന്റെ പേരില്‍ അവള്‍ക്ക് കേസ് ഫയല്‍ ചെയ്യാന്‍ കഴിയില്ല- കോടതി നിരീക്ഷിച്ചു.
'സമ്മതത്തോടെയുള്ള ബന്ധം ക്രൂരമായി മാറുന്നതിന്റെ ഒരു ക്ലാസിക് കേസ്' ആണ് ഇതെന്ന് കോടതി ചൂണ്ടിക്കാട്ടി. നിയമം ദുരുപയോഗം ചെയ്യപ്പെടുന്നതിനാല്‍ കുറ്റകൃത്യമായി കണക്കാക്കുന്നതിന് ആവശ്യമായ ഘടകങ്ങള്‍ അന്വേഷിച്ച് യഥാര്‍ത്ഥ ബലാത്സംഗ കേസുകള്‍ തിരിച്ചറിയുന്നതില്‍ കോടതികള്‍ അതീവ ജാഗ്രത പാലിക്കണമെന്നും ബെഞ്ച് കൂട്ടിച്ചേര്‍ത്തു.
the supreme court has ruled that a married woman cannot file a rape complaint based solely on an allegation of sexual assault under a false promise of marriage.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."