'ഞാന്‍ എന്തായാലും സ്വര്‍ഗത്തില്‍ പോവും, കാരണം ആളുകള്‍ക്ക് വേണ്ടി ഞാന്‍ നല്ലകാര്യങ്ങള്‍ ചെയ്തിട്ടുണ്ട്' ഡൊണാള്‍ഡ് ട്രംപ്
വാഷിങ്ടണ്‍: സ്വര്‍ഗത്തെ കുറിച്ച് പറയുമ്പോള്‍ താന്‍ എപ്പോഴും ശുഭാപ്തിവിശ്വാസിയാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. താന്‍ സ്വര്‍ഗത്തില്‍ പോവാന്‍ സാധ്യതയുണ്ടെന്നാണ് വിശ്വസിക്കുന്നതെന്നും അമേരിക്കന്‍ പ്രസിഡന്റ് വ്യക്തമാക്കി.
'ഞാന്‍ സ്വര്‍ഗത്തില്‍ എത്തുമെന്ന് തന്നെയാണ് കരുതുന്നത്. ഞാന്‍ പൂര്‍ണനായ സ്ഥാനാര്‍ഥിയല്ല, എന്നാല്‍ നല്ല മനുഷ്യര്‍ക്ക് വേണ്ടി ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. അതിനാല്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ട്'' ട്രംപ് പറഞ്ഞു. വ്യാഴാഴ്ച രാവിലെ വാഷിങ്ടണില്‍ നടന്ന നാഷണല്‍ പ്രെയര്‍ ബ്രേക്ക്ഫാസ്റ്റിലായിരുന്നു ഈ പ്രതികരണം. മതപരമായ കാര്യങ്ങളില്‍ തന്റെ മുന്‍ഗാമികളേക്കാള്‍ താന്‍ മികച്ചതാണെന്നും ട്രംപ് അവകാശപ്പെട്ടു. എന്നാല്‍ താനൊരിക്കലും വിജയിക്കില്ലെന്ന രീതിയില്‍ നേരത്തെ വന്ന മാധ്യമവാര്‍ത്തകളെ അദ്ദേഹം കുറ്റപ്പെടുത്തി.
'എനിക്കെതിരെ എപ്പോഴും വ്യാജവാര്‍ത്തകളുണ്ടാകാറുണ്ട്. കഴിഞ്ഞ തവണ അത് ഞാനത് ഒരുപാട് ആസ്വദിച്ചിരുന്നു. ഞാന്‍ ഒരിക്കലും സ്വര്‍ഗത്തില്‍ എത്തില്ല എന്ന വസ്തുതയെക്കുറിച്ചാണ് അത് സംസാരിച്ചിരുന്നത്' ട്രംപ് പറഞ്ഞു.
റഷ്യയും ഉക്രൈനും തമ്മില്‍ സമാധാനം സ്ഥാപിക്കുന്നത് തനിക്ക് സ്വര്‍ഗത്തിലെത്താനുള്ള സാധ്യതകള്‍ മെച്ചപ്പെടുത്തുമെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ''കഴിയുമെങ്കില്‍ സ്വര്‍ഗത്തില്‍ പോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അവിടേക്ക് എത്താന്‍ പാകത്തിന് അത്ര മികച്ചതല്ല എന്റെ നില, ശരിക്കും ആ ശ്രേണിയില്‍ ഏറ്റവും താഴെത്തട്ടിലാണ് ഞാന്‍ എന്നും കേള്‍ക്കുന്നുണ്ട്'' ട്രംപിന്റെ നേരത്തെയുള്ള ഒരു പ്രതികരണമാണിത്.
former us president donald trump said he believes he will go to heaven, claiming that he has done many good things for people.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."