HOME
DETAILS

യുദ്ധ സാധ്യതയോ?; ഉടന്‍ ഇറാന്‍ വിടണമെന്ന് പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി യു.എസ് 

  
Web Desk
February 06, 2026 | 9:37 AM

us warns citizens to leave iran immediately amid nuclear talks and rising tensions

തെഹ്‌റാന്‍: ഉടന്‍ ഇറാന്‍ വിടണമെന്ന് പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി യു.എസ്. ഇറാനുമായി ആണവച്ചര്‍ച്ച പുരോഗമിക്കുന്നതിനിടെയാണ് സ്വന്തം പൗരന്‍മാര്‍ക്ക് മുന്നറിയിപ്പുമായി യു.എസ് രംഗത്തെത്തിയിരിക്കുന്നത്.  ലഭ്യമായ ഗതാഗത മാര്‍ഗങ്ങള്‍ ഉപയോഗിച്ച് എത്രയും വേഗം ഇറാന്‍ വിടണമെന്നാണ് യു.എസ് എംബസിയുടെ നിര്‍ദേശം.

ഇറാനിലെ പ്രതിഷേധങ്ങള്‍, ആശയവിനിമയ സംവിധാനങ്ങള്‍ തടസ്സപ്പെടല്‍, വിമാന സര്‍വീസ് റദ്ദാക്കല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഇപ്പോഴും തുടരുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിലവില്‍ നിര്‍ദ്ദേശം പുറപ്പെടുവിച്ചതെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം. ഇറാനുമായുള്ള കരാര്‍ യാഥാര്‍ഥ്യമായില്ലെങ്കില്‍ 'അനിഷ്ടകരമായ കാര്യങ്ങള്‍' സംഭവിക്കാനിടയുണ്ടെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.

ഉടന്‍ ഇറാന്‍ വിടുക. യു,എസ് സര്‍ക്കാറിന്റെ സഹായത്തിന് കാത്തു നില്‍ക്കാതെ ഇറാന്‍ വിടാനുള്ള പദ്ധതികള്‍ തയ്യാറാക്കുക.  
ഇറാനില്‍ വിമാനക്കമ്പനികള്‍ സര്‍വീസുകള്‍ വെട്ടിക്കുറക്കുകയോ റദ്ദാക്കുകയോ ചെയ്യാനും സാധ്യതയുണ്ട്. ഫ്‌ളൈറ്റുകളായി ബന്ധപ്പെട്ട അപ്‌ഡേറ്റുകള്‍ സ്വയം പരിശോധിക്കുക.

എന്നാല്‍ അര്‍മേനിയ, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ വഴി കരമാര്‍ഗ്ഗം ഇറാന്‍ വിടാനും  എംബസി നിര്‍ദേശിക്കുന്നു. ഇതിനായി അര്‍മേനിയന്‍ അതിര്‍ത്തിയായ അഗാരക്, നോര്‍ദുസ്, തുര്‍ക്കി അതിര്‍ത്തികളായ ഗുര്‍ബുലാക്, കപ്പിക്കോയ്, എസെന്‍ഡെറെ എന്നിവ തുറന്നിട്ടുണ്ടെന്ന് അധികൃതര്‍ അറിയിക്കുന്നു.  ഇറാന്‍-അമേരിക്കന്‍ ഇരട്ട പൗരത്വമുള്ളവര്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശമുണ്ട്. ഇറാന്‍ വിടാന്‍ കഴിയാത്തവര്‍ സുരക്ഷിതമായ ഇടത്തിലേക്ക് മാറാനും നിര്‍ദ്ദേശമുണ്ട്. ഭക്ഷണം, മരുന്ന്, വെള്ളം തുടങ്ങിയ അത്യാവശ്യ വസ്തുക്കള്‍ എത്തിക്കാന്‍ കഴിയുന്ന ഇടം എന്നും പ്രത്യേകം എടുത്ത് പറയുന്നുണ്ട്. പ്രതിഷേധങ്ങളില്‍ പങ്കെടുക്കരുതെന്നും നിര്‍ദ്ദേശമുണ്ട്. പോണ്‍ എപ്പോഴും ചാര്‍ജ്ജ് ചെയ്തിരിക്കാനും നിര്‍ദ്ദേശത്തില്‍ പറയുന്നു. ഇറാനുമായി നേരിട്ട് നയതന്ത്ര ബന്ധമില്ലാത്തതിനാല്‍ സ്വിസ് എംബസി വഴിയാണ് അമേരിക്കയുടെ നീക്കങ്ങള്‍.

ഇറാനും അമേരിക്കയും തമ്മിലുള്ള ആണവ ചര്‍ച്ചകള്‍ ഒമാനില്‍ നടക്കാനിരിക്കെയാണ് നാടകീയ നീക്കങ്ങള്‍. ചര്‍ച്ചകള്‍ നടക്കുന്നതായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. 

മേഖലയില്‍ യുദ്ധഭീതി പടരുന്ന സാഹചര്യത്തില്‍ ഇറാനും യു.എസും തമ്മില്‍ നടക്കാനിരിക്കുന്ന ആണവ ചര്‍ച്ച നിര്‍ണായകമാണ്. അറബിക്കടലില്‍ യു.എസ് വിമാനവാഹിനിക്കപ്പലിന് സമീപം ഇറാനിയന്‍ ഡ്രോണ്‍ വെടിവച്ചിട്ടത് ഉള്‍പ്പെടെയുള്ള സമീപകാല സംഭവങ്ങള്‍ സ്ഥിതിഗതികള്‍ സങ്കീര്‍ണമാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

 

the united states has issued an urgent advisory asking its citizens to leave iran immediately using available transport options, citing protests, flight disruptions, and rising regional tensions amid ongoing nuclear negotiations.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്താം ക്ലാസ് വിജയിച്ച തൊഴിലന്വേഷകര്‍ക്ക് 1500 രൂപ അലവന്‍സ്; യുവ ജനതയെ ലക്ഷ്യമിട്ട് മമതയുടെ വമ്പന്‍ പ്രഖ്യാപനം 

National
  •  9 days ago
No Image

പൈതൃകസസ്യ സംരക്ഷണ സന്ദേശവുമായി ഒമാനില്‍ വന്യജീവി ദിനം

oman
  •  9 days ago
No Image

പാകിസ്താനില്‍ ഇംറാന്‍ അനുകൂലികള്‍ക്ക് 10 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി 

International
  •  9 days ago
No Image

കര്‍ഷകരും യുവാക്കളും രംഗത്ത്: സൗത്ത് ബാത്തിനയില്‍ തേന്‍ ഉല്‍പാദനം വര്‍ധിച്ചു

oman
  •  9 days ago
No Image

ക്ഷേത്രോത്സവത്തിനിടെ ബൈക്കെടുക്കാനെത്തിയ യുവാവിന് ക്രൂരമര്‍ദ്ദനം; സിഐക്കെതിരെ പരാതി 

Kerala
  •  9 days ago
No Image

അശ്ലീല സൈറ്റുകൾ നോക്കിയെന്ന് നോട്ടീസ്; കുടുങ്ങരുത്, പണം തട്ടാനുള്ള പുതിയ പണി; മുന്നറിയിപ്പുമായി പൊലിസ്

Kerala
  •  9 days ago
No Image

തൃണമൂല്‍ രാഷ്ട്രപതിയെ അപമാനിച്ചെന്ന് മോദി; ബിജെപിയുടെ ഉപദേശം കേട്ട് രാഷ്ട്രപതി രാഷ്ട്രീയം കളിക്കരുതെന്ന് മമത; ബംഗാളില്‍ വാക്‌പോര്

National
  •  9 days ago
No Image

കർണാടകയിൽ ലോറി മരത്തിലിടിച്ച് മറിഞ്ഞു; കാളികാവ് സ്വദേശികളായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

Kerala
  •  9 days ago
No Image

മലയാളിയില്ലാതെ ഇന്ത്യ ഇതുവരെ ലോകകപ്പ് നേടിയിട്ടില്ല; ചരിത്രം ആവർത്തിക്കാൻ സഞ്ജു സാംസൺ

Cricket
  •  9 days ago
No Image

കഴക്കൂട്ടം സിഎസ്ഐ മിഷൻ ആശുപത്രിയിലെ ചികിത്സാപ്പിഴവ്; ഡോക്ടർക്കെതിരെ പൊലിസ് കേസെടുത്തു

Kerala
  •  9 days ago