അതേസമയം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ വോട്ടർമാരെ സ്വാധീനിക്കാൻ ഭരണകൂടം വഴിവിട്ട നീക്കങ്ങൾ നടത്തിയെന്നാണ് ജൻ സൂരജ് നൽകിയ ഹരജിയിലെ പ്രധാന ആരോപണം. 'മുഖ്യമന്ത്രി മഹിളാ റോജ്ഗർ യോജന' പ്രകാരം 25 മുതൽ 35 ലക്ഷം വരെ വനിതാ വോട്ടർമാർക്ക് 10,000 രൂപ വീതം നേരിട്ട് കൈമാറിയത് ഭരണഘടനാ ലംഘനമാണെന്ന് പാർട്ടി ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരം നേരിട്ടുള്ള പണമിടപാടുകൾ തിരഞ്ഞെടുപ്പിന്റെ സുതാര്യതയെ തകർക്കുന്നതാണെന്നും പാർട്ടി ഹരജിയിൽ വ്യക്തമാക്കിയിരുന്നു.
സർക്കാർ സംവിധാനങ്ങളെ രാഷ്ട്രീയ ലാഭത്തിനായി ദുരുപയോഗം ചെയ്തു എന്ന ഗൗരവകരമായ ആരോപണവും പാർട്ടി ഉന്നയിക്കുന്നുണ്ട്. 'ജീവിക' ഗ്രൂപ്പുകളിൽ നിന്നുള്ള 1.8 ലക്ഷത്തോളം വനിതാ ഗുണഭോക്താക്കളെ പോളിംഗ് ബൂത്തുകളിൽ വിന്യസിച്ചത് നിയമവിരുദ്ധമാണെന്നാണ് ഇവരുടെ പക്ഷം. ഉദ്യോഗസ്ഥ സംവിധാനങ്ങളെയും സർക്കാർ ഗുണഭോക്താക്കളെയും ഉപയോഗിച്ച് വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചു എന്നത് ജനാധിപത്യ മര്യാദകളുടെ ലംഘനമാണെന്ന് ഹർജി ആരോപിക്കുന്നു. ഈ സാഹചര്യത്തിൽ, ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് പ്രക്രിയ പൂർണ്ണമായും അവിശ്വസനീയമാണെന്നും അതിനാൽ നിലവിലെ തെരഞ്ഞെടുപ്പ് ഫലം അസാധുവായി പ്രഖ്യാപിക്കണമെന്നുമായിരുന്നു ജൻ സുരാജ് നൽകിയ ഹരജി.
the supreme court refused to consider the petition filed by the jan suraj party seeking cancellation of the bihar legislative assembly election, citing violation of the election code of conduct.