കാവേരി പ്രശ്നം കര്‍ണാടക ബസുകള്‍ സര്‍വിസ് തുടങ്ങി
ഗൂഡല്ലൂര്‍: കാവേരി നദീജല പ്രശ്നവുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ സംഘര്‍ഷം ഉടലെടുത്തതിനെത്തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന കര്‍ണാടക സര്‍ക്കാര്‍ ബസുകള്‍ തമിഴ്നാട്ടില്‍ ഭാഗികമായി സര്‍വീസ് ആരംഭിച്ചു. ചില ബസുകള്‍ ഇന്നലെ തമിഴ്നാട്ടിലേക്ക് സര്‍വിസ് നടത്തി. എന്നാല്‍ തമിഴ്നാട് സര്‍ക്കാര്‍ ബസുകള്‍ കര്‍ണാടകയിലേക്ക് സര്‍വീസ് നടത്തിയില്ല.
കര്‍ണാടക- തമിഴ്നാട് അതിര്‍ത്തിയായ കക്കനഹള്ള അതിര്‍ത്തി വരെയാണ് തമിഴ്നാട് സര്‍ക്കാര്‍ ബസുകള്‍ സര്‍വിസ് നടത്തിയത്. സംഘര്‍ഷ സാധ്യ കണക്കിലെടുത്ത് ആറാം ദിവസവും സര്‍വിസ് നിര്‍ത്തിവച്ചിരിക്കുകയാണ്. കര്‍ണാടകയില്‍ തമിഴ്നാട് വാഹനങ്ങള്‍ക്ക് നേരേ അക്രമം അഴിച്ച് വിട്ടിരുന്നു. കാവേരി നദിയില്‍ നിന്ന് 15,000 ടി.എം.സി ജലം പത്ത് ദിവസത്തേക്ക് തമിഴ്നാടിന് നല്കാന് കര്‍ണാടകയോട് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. തുടര്‍ന്നാണ് കര്‍ണാടകയില്‍ സംഘര്‍ഷം ഉടലെടുത്തിരുന്നത്. അക്രമ സാധ്യത കണക്കിലെടുത്ത് അതിര്‍ത്തിയില്‍ പൊലിസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."