HOME
DETAILS

പന്തീരാങ്കാവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; മഹാരാഷ്ട്രയിലെ ചേരിയില്‍ എത്തി പ്രതിയെ പിടികൂടി പൊലിസ്

  
February 06, 2026 | 4:17 PM

minor girl raped and impregnated in kozhikode up native arrested from maharashtra slum by pantheerankavu police

കോഴിക്കോട്: പന്തീരാങ്കാവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ ഉത്തർപ്രദേശ് സ്വദേശിയായ യുവാവിനെ പൊലിസ് അറസ്റ്റ് ചെയ്തു. യുപി സ്വദേശിയായ സുഹൈൽ (20) ആണ് കോഴിക്കോട് പന്തീരാങ്കാവ്  പൊലിസിന്റെ പിടിയിലായത്. മഹാരാഷ്ട്രയിലെ ഒരു ചേരി പ്രദേശത്ത് ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ.

സംഭവത്തെക്കുറിച്ച്  പൊലിസ് പറയുന്നത്:

കുടുംബത്തോടൊപ്പം പന്തീരാങ്കാവിൽ താമസിക്കുന്ന പതിനാറുകാരിയായ യുപി സ്വദേശിനിയെയാണ് സുഹൈൽ പീഡനത്തിന് ഇരയാക്കിയത്. ഇരുവരും നേരത്തെ പരിചയക്കാരായിരുന്നു. പെൺകുട്ടിയെ കാണാനായി പന്തീരാങ്കാവിലെത്തിയ പ്രതി, വീട്ടിൽ ആരുമില്ലാത്ത സമയങ്ങൾ നോക്കി പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു.

പെൺകുട്ടി ഗർഭിണിയാണെന്ന് അറിഞ്ഞതോടെ സുഹൈൽ ഒളിവിൽ പോയി. തുടർന്ന് പെൺകുട്ടിയുടെ പരാതിയിൽ പന്തീരാങ്കാവ്  പൊലിസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കി.

സിനിമയെ വെല്ലുന്ന തിരച്ചിൽ

അറസ്റ്റ് ഒഴിവാക്കാൻ സുഹൈൽ തന്റെ മൊബൈൽ ഫോണും സിം കാർഡും ഉപേക്ഷിച്ചിരുന്നു. ഇത്  പൊലിസിന് വലിയ വെല്ലുവിളിയായെങ്കിലും സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ നീക്കത്തിനൊടുവിൽ ഇയാൾ മഹാരാഷ്ട്രയിലുണ്ടെന്ന് കണ്ടെത്തി.

മഹാരാഷ്ട്രയിലെ പാന്തർപുർ എന്ന സ്ഥലത്ത് ഉത്തർപ്രദേശ് സ്വദേശികൾ മാത്രം താമസിക്കുന്ന ഒരു ചേരിയിലായിരുന്നു പ്രതി ഒളിവിൽ കഴിഞ്ഞിരുന്നത്.പന്തീരാങ്കാവ്  പൊലിസ് സംഘം അവിടെയെത്തി സാഹസികമായാണ് പ്രതിയെ കീഴ്പ്പെടുത്തിയത്.പ്രതിയെ കോഴിക്കോട് എത്തിച്ച് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പോക്സോ (POCSO) വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോദിയുടെ റാലിക്ക് മുന്നോടിയായി ബംഗാളില്‍ ടിഎംസി-ബിജെപി സംഘര്‍ഷം; മന്ത്രിയുടെ വീടിന് നേരെ ആക്രമണം 

National
  •  20 hours ago
No Image

കിരീടം നിലനിർത്താൻ മെസ്സിയും ചരിത്രം കുറിക്കാൻ റൊണാൾഡോയും; ലോകകപ്പിന് മുമ്പ് മിന്നും ഫോമിൽ ഇതിഹാസങ്ങൾ

Football
  •  20 hours ago
No Image

ഗുജറാത്തില്‍ 2.05 ലക്ഷം കുട്ടികള്‍ക്ക് പോഷകാഹരക്കുറവ്; 1.69 ലക്ഷം പേര്‍ക്ക് ഭാരക്കുറവ്; സര്‍ക്കാര്‍ റിപ്പോര്‍ട്ട് 

National
  •  20 hours ago
No Image

വീട്ടമ്മയുടെ മാല കവർന്ന് ആറ്റിൽ ചാടി പ്രതി; പിന്നാലെ ചാടി പൊലിസും, സിനിമയെ വെല്ലുന്ന സാഹസികത

crime
  •  20 hours ago
No Image

കൊടുങ്ങല്ലൂരില്‍ നോട്ടമിട്ട് ട്വന്റി ട്വന്റിയും ബിഡിജെഎസും; തൃപ്പൂണിത്തറയില്‍ അനിശ്ചിതത്വം; ബിജെപിയില്‍ സീറ്റ് വിഭജന തര്‍ക്കമെന്ന് റിപ്പോര്‍ട്ട് 

Kerala
  •  21 hours ago
No Image

ഇന്ധന പ്രതിസന്ധിക്ക് ആശ്വാസം; 93,000 ടൺ എൽപിജിയുമായി 'ശിവാലികും' 'നന്ദ ദേവിയും' മറ്റന്നാൾ എത്തും, 22 കപ്പലുകൾ കൂടി വരാനുണ്ട്

National
  •  21 hours ago
No Image

മയിലിനെ കല്ലെറിഞ്ഞു കൊലപ്പെടുത്തി; തിരുവനന്തപുരത്ത് നേപ്പാൾ സ്വദേശി പിടിയിൽ

Kerala
  •  21 hours ago
No Image

ഗുണ്ടാ നേതാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്ന സംഭവം; നാലു പ്രതികള്‍ പിടിയില്‍ 

Kerala
  •  21 hours ago
No Image

കരൂരിൽ ട്രെയിനും കോളേജ് ബസും കൂട്ടിയിടിച്ച് അപകടം; 25 വിദ്യാർത്ഥികൾക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

National
  •  21 hours ago
No Image

പിഎസ്എല്ലിൽ നിന്നും ഐപിഎല്ലിലേക്കുള്ള കൂടുമാറ്റം; മുസറബാനിക്കെതിരെ നടപടിക്കൊരുങ്ങി പിസിബി

Cricket
  •  a day ago