അഗ്നി 3 ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം വിജയം; 3000 കിലോമീറ്റര്‍ ദൂരപരിധി
ഭുവനേശ്വര്‍: ഇന്ത്യയുടെ ഇടത്തരം ദൂരപരിധിയിലുള്ള അഗ്നി- 3 ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ ചന്ദിപൂരിലുള്ള ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍ നിന്നായിരുന്നു വിക്ഷേപണം. പരീക്ഷണം വിജയകരമായിരുന്നെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
3000 കിലോമീറ്റര്‍ ദൂരെയുള്ള ലക്ഷ്യസ്ഥാനങ്ങളെ ഭേദിക്കാന്‍ ശേഷിയുള്ള മിസൈലുകളാണ് അഗ്നി 3. സ്ട്രാറ്റജിക് ഫോഴ്‌സസ് കമാന്‍ഡിന്റെ മേല്‍നോട്ടത്തിലാണ് പരീക്ഷണം നടന്നത്. അഗ്നി സീരിസിലെ ഈ മിസൈല്‍ പ്രതിരോധ സേനക്ക് കൂടുതല്‍ കരുത്ത് പകരുന്നവയാണെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
അഗ്നി-1: 700 കിമീ, അഗ്നി-2: 2,000 കിമീ, അഗ്നി-3: 3000 കിമീ, അഗ്നി-4: 4,000 കിമീ, അഗ്നി-5: 5000 കി.മീ എന്നിങ്ങനെയാണ് അഗ്നി സീരീസുകൾ. അഗ്നി, പൃഥ്വി, ക്രൂയിസ് മിസൈലായ ബ്രഹ്‌മോസ് എന്നിവ ചേരുന്നതോടെ 30 കിലോമീറ്റര്‍ മുതല്‍ 5000 കിലോമീറ്റര്‍ വരെയുള്ള ലക്ഷ്യസ്ഥാനങ്ങള്‍ നേരിടാന്‍ ഇന്ത്യയ്ക്ക് സാധിക്കും.
india successfully test-fired its medium-range ballistic missile agni-3 from the integrated test range in chandipur, odisha, the defence ministry confirmed that the test was successful.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."