HOME
DETAILS

ക്രിക്കറ്റ് പൂരത്തിന് ഇന്ന് തിരിതെളിയും; ആദ്യ പോരാട്ടത്തിനൊരുങ്ങി ഇന്ത്യയടക്കമുള്ള വമ്പൻമാർ

  
February 07, 2026 | 2:49 AM

The excitement of the T20 Cricket World Cup begins today Cricket will be raging in India and Sri Lanka for a month

മുംബൈ: ടി20 ക്രിക്കറ്റ് ലോകകപ്പിന്റെ ആരവങ്ങൾക്ക് ഇന്ന് തുടക്കമാകുന്നു. ഇന്ത്യയിലും ശ്രീലങ്കയിലുമായി ഇനി ഒരു മാസക്കാലം ക്രിക്കറ്റ് ആരവങ്ങളുയരും. ഇന്ന് രാവിലെ 11ന് കൊളംബോയിലെ സിൻഹള സ്‌പോട്‌സ് ക്ലബിലാണ് ചാംപ്യൻഷിപ്പിലെ ആദ്യ മത്സരം നടക്കുന്നത്. 

ലോകകപ്പിലെ ഇന്ത്യക്കതിരായ മത്സരം ബഹിഷ്‌കരിക്കുമെന്ന് പറയുന്നുണ്ടെങ്കിലും ടൂർണമന്റിലെ ബാക്കിയുള്ള മത്സരങ്ങൾ കളിക്കുമെന്ന തീരുമാനത്തിലാണ് പാകിസ്ഥാൻ. അടുത്തിടെ ആസ്‌ത്രേലിയക്കെതിരേ സമാപിച്ച പരമ്പര 3-0ത്തിന് നേടിയാണ് പാകിസ്ഥാൻ എത്തുന്നത്. അതിനാൽ മികച്ച ആത്മവിശ്വാസത്തിലാണ് സൽമാൻ അലി അഗയും സംഘവും കളത്തിലിറങ്ങുന്നത്. അതേസമയം ലോകകപ്പിൽ പരിചയമുള്ള നെതർലൻഡ്‌സിനെ എഴുതിത്തള്ളാൻ കഴിയില്ല. എന്തായാലും പാകിസ്ഥാൻ വെല്ലുവിളി ഉയർത്താൻ കഴിയുമെന്ന വിശ്വാസത്തിൽ തന്നെയാണ് സ്‌കോട്ട് എഡ്വാർഡിന്റെ നേതൃത്വത്തിലുള്ള നെതർലൻഡ് എത്തുന്നത്. 

വെസ്റ്റ് ഇൻഡീസ് X സ്‌കോട്‌ലൻഡ്

ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ വെസ്റ്റ് ഇൻഡീസും സ്‌കോർട്‌ലൻഡും തമ്മിൽ പോരിനിറങ്ങുന്നുണ്ട്. ഉച്ചയ്ക്ക് മൂന്ന് മുതൽ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിലാണ് മത്സരം. അവസാനമായി നടന്ന വാം അപ് മത്സരത്തിൽ അഫ്ഗാനിസ്ഥാനെ 23 റൺസിന് തോൽപ്പിച്ചാണ് വെസ്റ്റ് ഇൻഡീസ് വരുന്നത്. അതിന് മുന്നോടിയായി ദക്ഷിണാഫ്രിക്കക്കെതിരേ നടന്ന ടി20 പരമ്പരയിൽ വെസ്റ്റ് ഇൻഡീസ് 2-1ന് തോറ്റിരുന്നു. എന്നാലും ഇന്ന് എതിരാളികൾ ശക്തരല്ലാത്തതിനാൽ ആദ്യ മത്സരത്തിൽ ജയിച്ചു കയറാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് വിൻഡീസ് ടീം. അതേസമയം സ്‌കോട്‌ലൻഡിന് ശക്തരായ എതിരാളികളെയാണ് ആദ്യ മത്സരത്തിൽ തന്നെ ലഭിച്ചിരിക്കുന്നത്. എന്നാലും പൊരുതി നോക്കുക എന്ന ഉദ്ദേശത്തോടെയാകും സ്‌കോട്‌ലൻഡ് വിൻഡീസിനെ നേരിടുക. ലോകകപ്പിന് മുന്നോടിയായി നമീബിയക്കെതിരേ വാം അപ് മത്സരം കളിച്ചിരുന്നെങ്കിലും മത്സരത്തിൽ സ്‌കോട്‌ലൻഡ് ആറു റൺസിന് തോറ്റിരുന്നു. ഇന്ന് വൈകിട്ട് മൂന്നിന് കൊൽക്കത്തയിലാണ് മത്സരം. 

ഹേസൽവുഡും പുറത്ത്; ഓസീസിന് തിരിച്ചടി

ടി20 ലോകകപ്പ് തുടങ്ങാനിരിക്കെ ആസ്‌ത്രേലിയക്ക് തിരിച്ചടിയായി താരങ്ങളുടെ പരുക്ക്. പാറ്റ് കമ്മിൻസ് പുറത്തായതിന് പിന്നാലെ പേസർ ജോഷ് ഹേസൽവുഡും പരുക്കേറ്റ് പുറത്തായി. ആഷസ് പരമ്പര നഷ്ടമായിരുന്ന ഹേസൽവുഡിന് ടി20ലോകകപ്പിന് മുൻപ് പരിക്കിൽ നിന്ന് മുക്തനാവാൻ സാധിച്ചില്ല. അതേസമയം ഹേസൽവുഡിന് പകരക്കാരനെ പ്രഖ്യാപിക്കുന്നില്ലെന്നും സെലക്ടർ അറിയിച്ചു. 

ഇന്ത്യ അമേരിക്കക്കെതിരെ 

ടി20 ക്രിക്കറ്റ് ലോകകപ്പിലെ ആദ്യ മത്സരത്തിനായി ഇന്ന് കളത്തിലിറങ്ങുന്നു. ഇന്ന് വൈകിട്ട് ഏഴിന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ അമേരിക്കയെ ആണ് ഇന്ത്യ ആദ്യ മത്സരത്തിൽ നേരിടുന്നത്. ലോകകപ്പിന് മുന്നോടിയായി ന്യൂസിലൻഡിനെതിരേ നടന്ന ടി20 പരമ്പരയിൽ ഇന്ത്യ മികവ് കാട്ടിയിരുന്നു. 

അഞ്ച് മത്സരങ്ങൾ അടങ്ങുന്ന പരമ്പര 4-1നായിരുന്നു ഇന്ത്യ നേടിയത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ടീം താളം കണ്ടെത്തിയതാണ് ഇന്ത്യക്ക് ആത്മവിശ്വാസം നൽകുന്ന കാര്യം. ഓപണർ അഭിഷേക് ശർമക്കൊപ്പം ഇന്ന് ഇഷൻ കിഷനെ ആകും കളത്തിലിറക്കു. ഓപണറുടെ സ്ഥാനത്തുണ്ടായിരുന്ന സഞ്ജു സാസംണെ മാറ്റിയിട്ടുണ്ട്. ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, ഹർദിക് പാണ്ഡ്യ, ശിവം ദുബെ തുടങ്ങിയവരെല്ലാം മികച്ച ഫോമിലാണെന്നുള്ളത് ഇന്ത്യക്ക് ആത്മവിശ്വാസം നൽകുന്ന കാരമാണ്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹിസ്ബുല്ലക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് ഇസ്‌റാഈല്‍; ലബനാനില്‍ കൂട്ടപ്പലായനം, ബോംബാക്രമണത്തില്‍ മരണം 31 ആയി | Israel, US Attack on Iran Live

International
  •  5 days ago
No Image

ശബരിമലയില്‍ യുവതികള്‍ കയറരുത്, ആചാരം സംരക്ഷിക്കണം; നിലപാട് മാറ്റി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

Kerala
  •  5 days ago
No Image

സഊദിയിലെ അരാംകോ റിഫൈനറിക്ക് നേരെയും ഡ്രോണ്‍ ആക്രമണം; പ്രവര്‍ത്തനം നിര്‍ത്തിവെച്ചു

Saudi-arabia
  •  5 days ago
No Image

ചരിത്രം! ഉയിർത്തെഴുന്നേൽപ്പിൽ സഞ്ജു ഇന്ത്യക്ക് സമ്മാനിച്ചത് പുതിയ ലോക റെക്കോർഡ്

Cricket
  •  5 days ago
No Image

യു.എസ്, ഇസ്‌റാഈല്‍ ആക്രമണങ്ങള്‍ 'പണ്ടോറയുടെ പെട്ടി' തുറക്കും; അവസാനിപ്പിക്കാന്‍ ശക്തവും ഫലപ്രദവുമായ നടപടികള്‍ സ്വീകരിക്കണം- യുഎന്നിനോട് ഇറാന്‍ | Israel, US Attack on Iran Live

International
  •  5 days ago
No Image

ഈ മൂന്ന് ജില്ലകളില്‍ അള്‍ട്രാവയല്റ്റ് സൂചിക അപകടകരമായ നിലയില്‍, ജാഗ്രതാനിര്‍ദ്ദേശം

Kerala
  •  5 days ago
No Image

97 റൺസ് നേടിയിട്ടും 'സെഞ്ച്വറി'; പുത്തൻ നാഴികകല്ലിൽ തിളങ്ങി സഞ്ജു 

Cricket
  •  5 days ago
No Image

പശ്ചിമേഷ്യന്‍ സംഘര്‍ഷം: ഗള്‍ഫിലെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി

Kerala
  •  5 days ago
No Image

യു.എസ് യുദ്ധവിമാനം വെടിവെച്ചിട്ടു?; തകര്‍ത്തത് F15 യുദ്ധവിമാനം, തകര്‍ന്ന് വീണത് കുവൈത്തില്‍, ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍| Israel, US Attack on Iran Live

International
  •  5 days ago
No Image

ലോകത്തിൽ ഒന്നാമനായി സഞ്ജു; ചരിത്രത്തിന്റെ നെറുകയിലേക്ക് പറന്ന് 'ചേട്ടൻ'

Cricket
  •  5 days ago