ഡി.ഡി.യു.ജി.കെ.വൈ പദ്ധതി ബോധവത്ക്കരണം
പാലക്കാട്: കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന്റെ കീഴില്‍ നടപ്പാക്കുന്ന ദീന്‍ദയാല്‍ ഉപാധ്യായ കൗശല്യ യോജന പദ്ധതിയുമായുടെ ബോധവല്‍ക്കരണത്തിനായി കുടുംബശ്രീ സംഘടിപ്പിച്ച ഓണഘോഷ യാത്രയുടെ ഫ്ളാഗ് ഓഫ് സിവില്‍ സ്റ്റേഷന് പരിസരത്ത് ജില്ലാ കലക്ടര്‍ പി.മേരിക്കുട്ടി നിര്‍വ്വഹിച്ചു.
എ.ഡി.എം സി ഹാരിഫ ബീഗം അധ്യക്ഷയായി. കുടുംബശ്രീ ജില്ലാ മിഷന് കോ-ഓര്‍ഡിനേഷന്‍ മുഹമ്മദ് ഇസ്മായില്‍ മുഖ്യപ്രഭാഷണം നടത്തി. ഐക്യ സെന്റര്‍ മാനേജര്‍ ഗോകുല്‍, എ.ഡി.എം.സിമാരായ വിനോദ്, സബിത, കണ്‍സള്‍ട്ടന്റ് സേതുലക്ഷ്മി, കെ.എ നവാസ്, രാമചന്ദ്രന്, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാരായ സതീഷ്, നൗഫി സംസാരിച്ചു.
ഐ.കെ.വൈ.എ ഇന്സ്റ്റിറ്റിയൂഷന് വിദ്യാര്‍ഥികളാണ് ഘോഷയാത്രയില്‍ പങ്കെടുത്തത്.
ഗ്രാമങ്ങളിലെ 18 നും 35 നും ഇടയില്‍ പ്രായമുള്ള യുവജനങ്ങളെ അഭ്യസ്ഥവിദ്യരും തൊഴിലധിഷ്ഠരും ആക്കുകയാണ് പദ്ധതിലക്ഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."