തിരുവല്ല സ്പാ ബലാത്സംഗ കേസ്: അന്വേഷണത്തിന് പ്രത്യേക സംഘം; പൊലിസിനെതിരെയും അന്വേഷണം
പത്തനംതിട്ട: തിരുവല്ലയിലെ സ്പായിൽ അതിക്രൂരമായ ബലാത്സംഗവും അതിക്രമവും നടന്ന സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. കേസിൽ പൊലിസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായോ എന്ന കാര്യം പരിശോധിക്കുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും പത്തനംതിട്ട ജില്ലാ പൊലിസ് മേധാവി (SP) ആർ. ആനന്ദ് അറിയിച്ചു.
അതിക്രൂരമായ സംഭവത്തിന്റെത
കേസിലെ ഒന്നാം പ്രതിയും കൊടും കുറ്റവാളിയുമായ 'മരണ സുബിൻ' അതിജീവിതയെ കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി അതിക്രൂരമായ പീഡനത്തിന് ഇരയാക്കിയെന്നാണ് റിപ്പോർട്ടുകൾ.സ്പായിലേക്ക് അതിക്രമിച്ചു കയറിയ സുബിൻ 50,000 രൂപ ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ടു. പണമില്ലെന്ന് പറഞ്ഞതോടെ യുവതിയെ വലിച്ചിഴച്ച് മുറിയിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
സ്പായിലുണ്ടായിരുന്ന കസ്റ്റമർക്കൊപ്പം നിർബന്ധിപ്പിച്ച് നഗ്ന വീഡിയോകൾ പകർത്തിയതായും പരാതിയുണ്ട്.സ്പായിലെ മറ്റൊരു സഹപ്രവർത്തക പീഡനത്തിന് കൂട്ടുനിന്നതായും അതിജീവിത മൊഴി നൽകിയിട്ടുണ്ട്.
പൊലിസിനെതിരെ ഗുരുതര ആരോപണങ്ങൾ
കേസിൽ പൊലീസും ഗുണ്ടകളും തമ്മിൽ അവിശുദ്ധ ബന്ധമുണ്ടെന്ന ആക്ഷേപം ശക്തമാണ്.തിരുവല്ല സ്റ്റേഷനിലെ ചില ഉദ്യോഗസ്ഥർ സ്പായിലെ സ്ഥിരം സന്ദർശകരാണെന്നും ഇവർ മാസപ്പടി വാങ്ങുന്നുണ്ടെന്നും വിവരമുണ്ട്. ഇവരുടെ തണലിലാണ് ക്രിമിനലുകൾ വിലസുന്നതെന്ന് ആക്ഷേപം ഉയർന്നു.ബിസിനസ് എതിരാളികൾ നൽകിയ ക്വട്ടേഷനാണ് ഈ ആക്രമണമെന്നും ഇതിന് പൊലിസ് ഒത്താശ ചെയ്തെന്നും സ്പാ ഉടമ ആരോപിച്ചു.ആരോപണങ്ങൾ ഗൗരവകരമായ സാഹചര്യത്തിൽ ഡിസിപി ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
അന്വേഷണം ഊർജിതം
കേസിൽ ആകെ ആറ് പ്രതികളാണുള്ളത്. ഇതിൽ രണ്ട് പേർ പിടിയിലായതായും ബാക്കി നാല് പേർക്കായി തിരച്ചിൽ തുടരുകയാണെന്നും എസ്പി പറഞ്ഞു. ബിസിനസ് വൈരാഗ്യമാണോ അതോ മറ്റ് ഗൂഢാലോചനകൾ നടന്നിട്ടുണ്ടോ എന്ന കാര്യവും പ്രത്യേക സംഘം പരിശോധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."