HOME
DETAILS

ഇന്റർനാഷണൽ സിറ്റിയിൽ പെയ്ഡ് പാർക്കിംഗ് ആശ്വാസമാകുന്നു; സുരക്ഷയും പ്രവേശനക്ഷമതയും വർദ്ധിച്ചതായി താമസക്കാർ

  
February 07, 2026 | 12:47 PM

paid parking brings relief in international city residents cite improved safety and access

ദുബൈ: ഇന്റർനാഷണൽ സിറ്റിയിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പിലാക്കിയത് മേഖലയിലെ സുരക്ഷയും അടിയന്തര വാഹനങ്ങളുടെ പ്രവേശനക്ഷമതയും വലിയതോതിൽ വർദ്ധിപ്പിച്ചു. വർഷങ്ങളായി നേരിട്ടിരുന്ന ഗതാഗതക്കുരുക്കിനും സുരക്ഷാ ഭീഷണികൾക്കും ഇതോടെ പരിഹാരമായിരിക്കുകയാണ്. വാനുകളും ബസുകളും വാണിജ്യ വാഹനങ്ങളും റോഡിന്റെ ഇരുവശങ്ങളിലും തിങ്ങിനിറഞ്ഞിരുന്ന അവസ്ഥയ്ക്ക് ഇപ്പോൾ മാറ്റം വന്നിട്ടുണ്ട്.

നേരത്തെ, ഉൾറോഡുകൾ വാഹനങ്ങൾ കൊണ്ട് നിറഞ്ഞിരുന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരുന്നത്. റോഡിന്റെ ഇരുവശത്തും ബമ്പർ ടു ബമ്പർ രീതിയിൽ വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നതിനാൽ അടിയന്തര ഘട്ടങ്ങളിൽ ആംബുലൻസിനോ ഫയർ ട്രക്കിനോ ക്ലസ്റ്ററുകളിലേക്ക് പ്രവേശിക്കാൻ പ്രയാസമായിരുന്നു. 

സാധാരണ കാറുകൾക്ക് പോലും കടന്നുപോകാൻ കഴിയാത്ത വിധം കാർ-ലിഫ്റ്റ് ബസുകളും വാനുകളും പാതകൾ തടസ്സപ്പെടുത്തിയിരുന്നതായി ഫ്രാൻസ് ക്ലസ്റ്ററിലെ താമസക്കാരനായ അബ്ദുൾ റഹ്മാൻ പറഞ്ഞു. രാത്രികാലങ്ങളിൽ എന്തെങ്കിലും അപകടം സംഭവിച്ചാൽ എന്ത് ചെയ്യുമെന്ന ആശങ്കയിലായിരുന്നു പല കുടുംബങ്ങളും.

എന്നാൽ, പെയ്ഡ് പാർക്കിംഗ് നിലവിൽ വന്നതോടെ സ്ഥിതിഗതികൾ പാടെ മാറി. കാൽനടയാത്രക്കാർക്ക് പോലും റോഡിലൂടെ സുരക്ഷിതമായി നടക്കാൻ കഴിയുന്ന സാഹചര്യമുണ്ടെന്ന് താമസക്കാർ സാക്ഷ്യപ്പെടുത്തുന്നു. നീളമേറിയ വാണിജ്യ വാഹനങ്ങളാണ് പ്രധാനമായും പ്രശ്നമുണ്ടാക്കിയിരുന്നത്. 

അതേസമയം, വലിയ ട്രക്കുകളെയും വാണിജ്യ വാഹനങ്ങളെയും ജനവാസ മേഖലയിൽ നിന്ന് അകറ്റാൻ പുതിയ നീക്കം സഹായിച്ചു  നേരത്തേ ടോവിംഗ് ട്രക്കുകളും പാക്കേഴ്സ് ആൻഡ് മൂവേഴ്‌സ് വാഹനങ്ങളും രാത്രിയിൽ പാർക്ക് ചെയ്യുന്നത് കുറഞ്ഞ ദൃശ്യപരതയിൽ വലിയ അപകടങ്ങൾക്ക് കാരണമായിരുന്നു. പണമടച്ചുള്ള പാർക്കിംഗ് വന്നതോടെ ഇത്തരം വാഹനങ്ങൾ റെസിഡൻഷ്യൽ ഏരിയയിൽ നിന്ന് മാറിത്തുടങ്ങി. ഇപ്പോൾ റോഡുകൾ കൂടുതൽ സുരക്ഷിതമായി തോന്നുന്നുവെന്ന് ഇംഗ്ലണ്ട് ക്ലസ്റ്ററിലെ സുരേഷ് കുമാർ പറഞ്ഞു.

residents of international city say paid parking has eased congestion while improving safety and accessibility, bringing much-needed relief to the busy residential area.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തിലെ ഇറാന്റെ പ്രത്യാക്രണത്തില്‍ കൊല്ലപ്പെട്ട യു.എസ് സൈനികരുടെ എണ്ണം ആറായി

Kuwait
  •  5 days ago
No Image

വീണാ ജോര്‍ജിനെ മത്സരിപ്പിക്കരുത്; 'കുടുംബകാര്യങ്ങള്‍' ചൂണ്ടിക്കാട്ടി ഭര്‍ത്താവ് സിപിഎം നേതൃത്വത്തെ സമീപിച്ചു

Kerala
  •  5 days ago
No Image

ട്രെയിൻ സർവിസുകളിൽ മാറ്റം; ആലപ്പുഴ വഴിയുള്ള സർവിസുകൾ കോട്ടയം വഴി തിരിച്ചുവിടും

Kerala
  •  5 days ago
No Image

ഹോർമുസ് കടലിടുക്ക് കടക്കാൻ സാധിച്ചേക്കില്ലെന്ന ആശങ്ക: ഹോങ്കോങ്ങിൽനിന്ന് സഊദിയിലേക്ക് പോകേണ്ട കപ്പൽ കൊല്ലത്ത് അടുപ്പിച്ചു

Kerala
  •  5 days ago
No Image

ഇറാനെ പ്രകോപിപ്പിക്കേണ്ടതില്ലെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ ആലോചന; ആക്രമണത്തിന് റമദാന്‍ മാസം തെരഞ്ഞെടുത്തതില്‍ സംശയം

Saudi-arabia
  •  5 days ago
No Image

പശ്ചിമേഷ്യൻ സംഘർഷം: കറാച്ചിയിൽ കുടുങ്ങിയ മലയാളികൾ ഇന്ന് നാട്ടിലെത്തും

Kerala
  •  5 days ago
No Image

ശബരിമല യുവതീ പ്രവേശനം: നിലപാട് തിരുത്തി ദേവസ്വം ബോർഡ്; സുപ്രീം കോടതിയിൽ സത്യവാങ്മൂലം തിരുത്തും

Kerala
  •  5 days ago
No Image

തെലങ്കാനയിൽ അർദ്ധരാത്രിയിൽ ബുൾഡോസർ രാജ്; 600 ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു

National
  •  5 days ago
No Image

ഇറാനിലെ സ്കൂളിന് നേരെയുണ്ടായ ബോംബാക്രമണം; മാനുഷിക നിയമങ്ങളുടെ ലംഘനമെന്ന് യുനെസ്കോ

International
  •  5 days ago
No Image

ഇന്ത്യ-കാനഡ ബന്ധത്തിൽ പുതിയ അധ്യായം: 2.6 ബില്യൺ ഡോളറിന്റെ യുറേനിയം കരാറിൽ ഒപ്പുവെച്ചു

National
  •  5 days ago