2014-ലേക്ക് പോകാൻ ജീവിതത്തിൽ ഒരവസരം ലഭിച്ചാൽ ആദ്യം മാറ്റുക പ്രധാനമന്ത്രിയെ; വിദ്വേഷം വിറ്റാണ് അവർ അധികാരത്തിലെത്തിയത്; മോദിക്കെതിരെ തുറന്നടിച്ച് കിഷോർ
ബംഗളൂരു: ജീവിതത്തിൽ പിന്നിലേക്ക് സഞ്ചരിക്കാൻ ഒരവസരം ലഭിച്ചാൽ താൻ ആദ്യം ചെയ്യുക 2014-ൽ നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റുക എന്നതായിരിക്കുമെന്ന് നടൻ കിഷോർ. തന്റെ പുതിയ ചിത്രമായ 'മെല്ലിസൈ'യുടെ റിലീസുമായി ബന്ധപ്പെട്ട് ഇന്ത്യാഗ്ലിറ്റ്‌സ് തമിഴിന് നൽകിയ അഭിമുഖത്തിലാണ് താരം രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയത്. രാജ്യത്ത് നിലനിൽക്കുന്ന വിദ്വേഷ രാഷ്ട്രീയത്തിനെതിരെ കടുത്ത ആശങ്കയാണ് കിഷോർ പങ്കുവെച്ചത്.
നേരെ 2014-ലേക്ക് പോയി നമ്മുടെ പ്രധാനമന്ത്രിയെ മാറ്റും. അതാണ് എന്റെ ആദ്യ ലക്ഷ്യം. ഇത് നിങ്ങൾ കട്ട് ചെയ്യാതെ നൽകുമോ എന്നറിയില്ല, എങ്കിലും പറയുകയാണ്; അന്ന് ആ മാറ്റം നടന്നിരുന്നെങ്കിൽ ഇന്ത്യ ഇന്നത്തെക്കാൾ ഏറെ മാറുമായിരുന്നു. വിദ്വേഷത്തെ നിക്ഷേപമാക്കി അധികാരത്തിലെത്തിയവരാണ് ഇപ്പോഴുള്ളതെന്ന് കിഷോർ വിമർശിച്ചു. ഇന്ന് സമൂഹത്തിൽ കാണുന്ന വിദ്വേഷത്തിന്റെ അളവ് ഭയപ്പെടുത്തുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യം വലിയ അപകടത്തിലേക്കാണ് പോകുന്നത്. ഇതേ രീതിയിലാണ് മുന്നോട്ട് പോകുന്നതെങ്കിൽ, നിലവിലെ ഈ അവസ്ഥ മാറ്റിയെടുക്കാൻ പതിറ്റാണ്ടുകൾ തന്നെ വേണ്ടിവരുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
സ്നേഹത്തെക്കുറിച്ചാണ് എന്റെ പുതിയ സിനിമയായ 'മെല്ലിസൈ' സംസാരിക്കുന്നത്. മനുഷ്യർ തമ്മിലുള്ള സ്നേഹം എല്ലാക്കാലത്തും അനിവാര്യമാണ്. എന്നാൽ വെറുപ്പിനെ ആയുധമാക്കി അധികാരം നേടിയവർ മനുഷ്യരാശിക്കൊന്നാകെ ആപത്താണ് വരുത്തിവെക്കുന്നത് എന്നും കിഷോർ പറഞ്ഞു.
ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന് നേരെയോ നാടിന് നേരെയോ ഉള്ള വെറുപ്പ് ഒരുപോലെ അപകടകരമാണെന്നും താരം വ്യക്തമാക്കി. സാമൂഹിക വിഷയങ്ങളിൽ കൃത്യമായ നിലപാടുകൾ എടുക്കാറുള്ള കിഷോറിന്റെ ഈ പരാമർശം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
During a promotional interview for his new film 'Mellisai', actor Kishore made bold political remarks that have since gone viral. He stated that if he had the opportunity to go back in time to 2014, his first priority would be to replace the Prime Minister, suggesting that India would have been vastly different today if that change had occurred.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."