HOME
DETAILS

20 രൂപ കൈക്കൂലി കേസ്: 30 വർഷത്തിന് ശേഷം നിരപരാധിയെന്ന് കോടതി; വിധി വന്ന് പിറ്റേന്ന് മുൻ പൊലിസ് കോൺസ്റ്റബിൾ അന്തരിച്ചു

  
Web Desk
February 07, 2026 | 1:46 PM

20 rupee bribery case court declares him innocent after 30 years former police constable passes away the next day

അഹമ്മദാബാദ്: നീണ്ട മൂന്ന് പതിറ്റാണ്ട് കാലം പേറേണ്ടി വന്ന 'അഴിമതിക്കാരൻ' എന്ന ദുഷ്പേര് കഴുകിക്കളഞ്ഞ്, ഒടുവിൽ നിരപരാധിയായി ബാബുഭായ് പ്രജാപതി യാത്രയായി. 20 രൂപ കൈക്കൂലി വാങ്ങിയെന്നാരോപിച്ച് 1996-ൽ രജിസ്റ്റർ ചെയ്ത കേസിൽ ഗുജറാത്ത് ഹൈക്കോടതി ഇദ്ദേഹത്തെ കുറ്റവിമുക്തനാക്കി വിധി വന്നതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു അന്ത്യം.

1996-ൽ അഹമ്മദാബാദിലെ വെജാൽപുരിൽ കോൺസ്റ്റബിളായി ജോലി ചെയ്യുമ്പോഴാണ് ബാബുഭായിയുടെ ജീവിതം മാറിമറിഞ്ഞത്. ലോറി ഡ്രൈവർമാരിൽ നിന്ന് പൊലിസുകാർ പണം വാങ്ങുന്നുണ്ടെന്ന പരാതിയെ തുടർന്ന് ആന്റി കറപ്ഷൻ ബ്യൂറോ നടത്തിയ 'ട്രാപ്പ്' ഓപ്പറേഷനിലാണ് ഇദ്ദേഹം കുടുങ്ങിയത്. വെറും 20 രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു ആരോപണം. സെഷൻസ് കോടതി ബാബുഭായിയെ കുറ്റക്കാരനായി കണ്ടെത്തി. നാല് വർഷം തടവും 3000 രൂപ പിഴയും വിധിച്ചു. ശിക്ഷിക്കപ്പെട്ടതോടെ ബാബുഭായിക്ക് ജോലി നഷ്ടമായി. പെൻഷനും മറ്റ് ആനുകൂല്യങ്ങളും തടഞ്ഞുവെക്കപ്പെട്ടു. സമൂഹത്തിൽ വലിയ അപമാനവും ഇദ്ദേഹം നേരിട്ടു.

സെഷൻസ് കോടതി വിധിക്കെതിരെ ബാബുഭായ് ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചു. കേസിലെ സാക്ഷിമൊഴികളിലെ വൈരുദ്ധ്യങ്ങളും തെളിവുകളുടെ അഭാവവും ചൂണ്ടിക്കാട്ടി അഭിഭാഷകൻ നിതിൻ ഗാന്ധി വാദിച്ചു. വർഷങ്ങളോളം കോടതിയിൽ കെട്ടിക്കിടന്ന കേസിൽ ഒടുവിൽ ഫെബ്രുവരി 4-നാണ് വിധി വന്നത്. ബാബുഭായ് കുറ്റക്കാരനല്ലെന്നും അദ്ദേഹത്തെ വെറുതെ വിടുകയാണെന്നും കോടതി പ്രഖ്യാപിച്ചു.

വിധി കേട്ട് ഏറെ സന്തോഷവാനായിരുന്ന ബാബുഭായിയോട്, തടഞ്ഞുവെച്ച ആനുകൂല്യങ്ങൾക്കും നഷ്ടപരിഹാരത്തിനുമായി സർക്കാരിനെ സമീപിക്കാമെന്ന് അഭിഭാഷകൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ അദ്ദേഹം നൽകിയ മറുപടി ഹൃദയസ്പർശിയായിരുന്നു:

"എന്റെ ദേഹത്തെ അഴിമതിക്കറ ഇല്ലാതായിരിക്കുന്നു. ഇനി എനിക്ക് ദൈവത്തിന്റെ അടുത്തേക്ക് പോയാൽ മതി."
ആ വാക്കുകൾ അന്വർത്ഥമാക്കുന്നതുപോലെ, വിധി വന്നതിന്റെ പിറ്റേന്ന് രാവിലെ ബാബുഭായ് ഉറക്കത്തിൽ നിന്ന് എഴുന്നേറ്റില്ല. തന്റെ നിരപരാധിത്വം ലോകത്തിന് മുന്നിൽ തെളിയിക്കണമെന്ന ഏക ആഗ്രഹം ബാക്കിവെച്ച് 30 വർഷത്തെ പോരാട്ടത്തിനൊടുവിൽ അദ്ദേഹം സമാധാനത്തോടെ യാത്രയായി.

 

 

Babu Bhai Prajapati, a former police constable from Gujarat, passed away just hours after being acquitted in a 30-year-old bribery case. In 1996, he was accused of accepting a bribe of a mere 20 rupees during an Anti-Corruption Bureau trap. The allegation cost him his job, his reputation, and his pension benefits.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

97 റൺസ് നേടിയിട്ടും 'സെഞ്ച്വറി'; പുത്തൻ നാഴികകല്ലിൽ തിളങ്ങി സഞ്ജു 

Cricket
  •  6 days ago
No Image

പശ്ചിമേഷ്യന്‍ സംഘര്‍ഷം: ഗള്‍ഫിലെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി

Kerala
  •  6 days ago
No Image

യു.എസ് യുദ്ധവിമാനം വെടിവെച്ചിട്ടു?; തകര്‍ത്തത് F15 യുദ്ധവിമാനം, തകര്‍ന്ന് വീണത് കുവൈത്തില്‍, ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍| Israel, US Attack on Iran Live

International
  •  6 days ago
No Image

ലോകത്തിൽ ഒന്നാമനായി സഞ്ജു; ചരിത്രത്തിന്റെ നെറുകയിലേക്ക് പറന്ന് 'ചേട്ടൻ'

Cricket
  •  6 days ago
No Image

യു.എസുമായി ഇനി ചര്‍ച്ചക്കില്ലെന്ന് ഇറാന്‍; ദോഹയില്‍ വീണ്ടും  ആക്രമണം?, ഒന്നില്‍ കൂടുതല്‍ സ്‌ഫോടനശബ്ദം, കുവൈത്തില്‍ അപകട സൈറണ്‍| Israel, US Attack on Iran Live

International
  •  6 days ago
No Image

എം.എം മണിക്കും എം സ്വരാജിനും സീറ്റില്ല; ഉടുമ്പന്‍ചോലയില്‍ കെ.കെ ജയചന്ദ്രന്‍

Kerala
  •  6 days ago
No Image

ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച മുതൽ ഈ ദിവസത്തിന് വേണ്ടിയാണ് ഞാൻ കാത്തിരുന്നത്: സഞ്ജു സാംസൺ

Cricket
  •  6 days ago
No Image

മലയോരത്തേക്ക് മയിലുകള്‍ കുടിയേറുന്നു; പന്നിക്കൊപ്പം ഇനി മയില്‍ ശല്യവും; കണ്ണൂരില്‍ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയില്‍- വരള്‍ച്ചയുടെ സൂചനയോ..?

Kerala
  •  6 days ago
No Image

യുദ്ധം നാലാഴ്ച വരെ നീണ്ടേക്കാമെന്ന് ട്രംപ്; ഇറാന്‍ സൈനിക ആസ്ഥാനം തകര്‍ത്തെന്ന് അവകാശവാദം

International
  •  6 days ago
No Image

പ്രതിരോധതന്ത്രം മാറ്റി ഖത്തര്‍; ജനവാസമേഖല ഒഴിവാക്കാന്‍ പുതിയ നീക്കം; കടലിന് മുകളില്‍ വെച്ച് ഇറാന്റെ മിസൈലുകള്‍ വെടിവെച്ചിടും

qatar
  •  6 days ago