നടക്കാവിലെ ലോഡ്ജിൽ എംഡിഎംഎ വേട്ട; നാല് യുവാക്കൾ പിടിയിൽ, പിടിയിലായത് ലഹരി പാക്ക് ചെയ്യുന്നതിനിടെ
കോഴിക്കോട്: നഗരമധ്യത്തിലെ സ്വകാര്യ ലോഡ്ജ് കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപന നടത്തിവന്ന നാല് യുവാക്കൾ പിടിയിലായി. കോഴിക്കോട് സിറ്റി ഡാൻസാഫ് (DANSAF) സംഘവും നടക്കാവ് പൊലിസും ചേർന്ന് നടത്തിയ പരിശോധനയിൽ 26 ഗ്രാം എംഡിഎംഎ (MDMA) ഇവരിൽ നിന്നും പിടിച്ചെടുത്തു.റോബർട്ട് ജെയിംസ്,ഫിനാൻ നാസിം,മുഹമ്മദ് റിസ്വാൻ,ശഹറീസ്.റോബർട്ട് ജെയിംസ് മുൻപും മയക്കുമരുന്ന് കേസുകൾ ഉൾപ്പെടെ അഞ്ചോളം കേസുകളിൽ പ്രതിയായി ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്
പൊലിസിന്റെ മിന്നൽ പരിശോധന
ലോഡ്ജിലെ മുറിയിൽ ലഹരിമരുന്ന് ചെറിയ പാക്കറ്റുകളിലാക്കി വിൽപനയ്ക്കായി തയ്യാറാക്കുന്നതിനിടെയാണ് പൊലിസ് സംഘം അതിക്രമിച്ചു കയറിയത്. സ്കൂൾ-കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് ഇവർ വിതരണം നടത്തിയിരുന്നതെന്ന് പൊലിസ് പറഞ്ഞു. ലഹരിമരുന്ന് അളക്കാൻ ഉപയോഗിക്കുന്ന ചെറിയ ത്രാസുകളും പാക്കിംഗ് സാമഗ്രികളും മുറിയിൽ നിന്നും കണ്ടെടുത്തു.
നഗരത്തിൽ തുടരുന്ന ലഹരിവേട്ട
കഴിഞ്ഞ ദിവസം കോഴിക്കോട് നഗരത്തിൽ വിതരണത്തിനായി എത്തിച്ച 42 കിലോ കഞ്ചാവുമായി ഓമശ്ശേരി സ്വദേശി പുറയിൽ ജംഷീർ (33) പിടിയിലായിരുന്നു. മുണ്ടിക്കൽതാഴം പട്ടാളമുക്ക് പരിസരത്ത് വെച്ചാണ് ഇയാളെ പിടികൂടിയത്. നേരത്തെ സമാന കേസിൽ ജാമ്യത്തിലിറങ്ങിയ ഇയാൾ വീണ്ടും ലഹരി കടത്തിൽ ഏർപ്പെടുകയായിരുന്നു. കോഴിക്കോട് നഗരത്തിൽ ലഹരി മാഫിയയ്‌ക്കെതിരെ പരിശോധന ശക്തമാക്കുമെന്ന് പോലീസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."