ഇക്കിളിയാക്കിയതിനെച്ചൊല്ലി തർക്കം; പത്തനംതിട്ടയിൽ പ്ലസ് വൺ വിദ്യാർഥിക്ക് സഹപാഠികളുടെ ക്രൂരമർദ്ദനം
പത്തനംതിട്ട: ഇക്കിളിയിട്ടതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ പ്ലസ് വൺ വിദ്യാർഥിക്ക് സഹപാഠികളുടെ ക്രൂരമർദ്ദനം. കലഞ്ഞൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ കൊമേഴ്സ് വിഭാഗം വിദ്യാർഥിയായ പതിനാറുകാരനാണ് സഹപാഠികളുടെ മർദ്ദനമേറ്റത്. പരുക്കേറ്റ വിദ്യാർഥിയെ അടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയോടെയാണ് സംഭവം നടന്നത്. തമാശയായി തുടങ്ങിയ ഇക്കിളിയിടൽ പിന്നീട് വാക്കേറ്റത്തിലേക്കും സംഘർഷത്തിലേക്കും നീങ്ങുകയായിരുന്നു. ഒരു കൂട്ടം വിദ്യാർഥികൾ ചേർന്ന് 16-കാരനെ സ്കൂളിനുള്ളിൽ വെച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.
സംഭവത്തിൽ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥിയുടെ കുടുംബം പൊലിസിനെ സമീപിച്ചിട്ടുണ്ട്. സ്കൂൾ അധികൃതരും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
A minor dispute over tickling escalated into a violent confrontation at Kalanjur Govt Higher Secondary School in Pathanamthitta. A 16-year-old Plus One student was brutally attacked by a group of his classmates within the school premises. The injured student is currently receiving treatment at a private hospital in Adoor. Following the incident, the boy's family has filed a formal police complaint seeking action against the attackers.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."