റോഡിൽ കയർ കെട്ടി കെണിയൊരുക്കി; കോതമംഗലത്ത് സി.പി.എം നേതാവിനെ അപായപ്പെടുത്താൻ ശ്രമം; പൊലിസ് അന്വേഷണം ഊർജിതം
കോതമംഗലം: നെല്ലിക്കുഴിയിൽ സി.പി.എം ലോക്കൽ കമ്മിറ്റി അംഗത്തെ റോഡിൽ കയർ കെട്ടി വീഴ്ത്തി കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി. സി.പി.എം ലോക്കൽ കമ്മിറ്റി അംഗവും ബ്ലോക്ക് - ഗ്രാമപഞ്ചായത്ത് മുൻ അംഗവുമായ ടി.എം. അബ്ദുൽ അസീസിനെതിരെയാണ് വധശ്രമമുണ്ടായത്.
കഴിഞ്ഞ ദിവസം രാത്രി ബൈക്കിൽ യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം. റോഡിന് കുറുകെ അജ്ഞാതർ കെട്ടിയ കയറിൽ തട്ടി അസീസ് ബൈക്കിൽ നിന്ന് തെറിച്ചു വീഴുകയായിരുന്നു. രാത്രിയായതിനാൽ റോഡിലെ കെണി ശ്രദ്ധയിൽപ്പെടാതിരുന്നതാണ് അപകടത്തിന്റെ ആഘാതം വർധിപ്പിച്ചത്. സംഭവത്തിന് പിന്നിൽ കൃത്യമായ രാഷ്ട്രീയ വൈരാഗ്യമുണ്ടെന്നാണ് സി.പി.എം ആരോപിക്കുന്നത്.
പരുക്കേറ്റ അബ്ദുൽ അസീസിനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. പ്രദേശത്തെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണിതെന്ന് സി.പി.എം പ്രാദേശിക നേതൃത്വം പ്രതികരിക്കുന്നു. സംഭവത്തിൽ പൊലിസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രതികളെ കണ്ടെത്താനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലിസ് പരിശോധിച്ചു വരികയാണ്.
In Kothamangalam, a CPM local committee member, T. M. Abdul Aziz, was injured in what appears to be a deliberate attempt on his life. While he was traveling on his motorcycle at night in Nellikuzhi, he fell after hitting a rope tied across the road as a trap.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."