HOME
DETAILS

ഗാസിയാബാദ് പെൺകുട്ടികളുടെ ആത്മഹത്യ: ഒരേ പുരുഷനെ വിവാഹം കഴിച്ച മൂന്ന് സഹോദരിമാർ; കൊറിയൻ കണ്ടന്റ് ഭ്രമവും കോടികളുടെ കടവും ദുരന്തത്തിന് പിന്നിൽ

  
Web Desk
February 07, 2026 | 3:15 PM

ghaziabad sisters suicide case k-pop obsession 2 crore debt and complex family ties revealed

ഗാസിയാബാദ്: സഹോദരിമാരായ മൂന്ന് പെൺകുട്ടികൾ ഒരേസമയം ജീവനൊടുക്കിയ കേസിൽ പിതാവിന്റെ സാമ്പത്തിക പ്രതിസന്ധിയും കുട്ടികളുടെ കൊറിയൻ സംസ്കാരത്തോടുള്ള അമിത താൽപ്പര്യവും കാരണമായതായി പൊലിസ്. നിഷിക (16), പ്രാചി (14), പഖി (12) എന്നിവരാണ് മരിച്ചത്. ഇവർ താമസിച്ചിരുന്ന മുറിയിൽ നിന്ന് കണ്ടെടുത്ത ഡയറിക്കുറിപ്പുകളും ഫോറൻസിക് പരിശോധനയുമാണ് കേസിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുകൊണ്ടുവന്നത്.

ഫോൺ വിൽപനയും തർക്കവും

സ്റ്റോക്ക് ബ്രോക്കറായ പിതാവ് ചേതൻ കുമാറിന് ഏകദേശം രണ്ട് കോടി രൂപയുടെ കടബാധ്യതയുണ്ടായിരുന്നു. കുടുംബം പുലർത്താൻ ബുദ്ധിമുട്ടിയ ഇയാൾ, കുട്ടികൾ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുകൾ വിൽക്കുകയും ആ പണം ഉപയോഗിച്ച് വൈദ്യുതി ബില്ലുകൾ അടയ്ക്കുകയും ചെയ്തു. എന്നാൽ തന്റെ കൊറിയൻ വീഡിയോകളും ഗെയിമുകളും തടസ്സപ്പെട്ടതിൽ കുട്ടികൾ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു.

സംഭവദിവസം രാത്രി അമ്മയുടെ ഫോൺ കൈക്കലാക്കിയെങ്കിലും അവർക്ക് ഇഷ്ടപ്പെട്ട കൊറിയൻ ആപ്പുകളോ സുഹൃത്തുക്കളോ ആക്സസ് ചെയ്യാൻ കഴിഞ്ഞില്ല. ഇതിൽ നിരാശരായാണ് കുട്ടികൾ കടുംകൈ ചെയ്തതെന്ന്  പൊലിസ് കരുതുന്നു.ഒമ്പത് പേജുള്ള ഡയറിക്കുറിപ്പിൽ കൊറിയൻ സംസ്കാരത്തോടുള്ള ഇവരുടെ തീവ്രമായ അഭിനിവേശം വ്യക്തമാണ്.

സങ്കീർണ്ണമായ കുടുംബ പശ്ചാത്തലം

അന്വേഷണത്തിനിടെ ചേതൻ കുമാറിന്റെ വിവാഹത്തെക്കുറിച്ചുള്ള വിചിത്രമായ വിവരങ്ങളും പൊലിസിന് ലഭിച്ചു. സഹോദരിമാരായ മൂന്ന് സ്ത്രീകളെയാണ് (സുജാത, ഹീന, ടീന) ചേതൻ വിവാഹം കഴിച്ചത്. ആത്മഹത്യ ചെയ്ത കുട്ടികൾക്ക് അച്ഛനോടായിരുന്നു കൂടുതൽ അടുപ്പം. ആത്മഹത്യാക്കുറിപ്പിൽ അച്ഛനെ സ്നേഹപൂർവ്വം പരാമർശിച്ച കുട്ടികൾ ഒരിടത്തും അമ്മമാരുടെ പേര് എഴുതിയിരുന്നില്ല.

പഴയ കേസുകളും നിഴലിൽ

ചേതൻ കുമാറിന്റെ മുൻകാല ജീവിതവും  പൊലിസ് പരിശോധിക്കുന്നുണ്ട്. 2015-ൽ ഇയാളുടെ ലിവ്-ഇൻ പങ്കാളി കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചിരുന്നു. അന്ന് അത് ആത്മഹത്യയാണെന്ന് കണ്ട് കേസ് അവസാനിപ്പിച്ചതാണെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ അതും അന്വേഷണ പരിധിയിൽ വന്നേക്കാം.

സൈബർ ക്രൈം ടീമും ഫോറൻസിക് വിദഗ്ധരും ഐഎംഇഐ (IMEI) നമ്പറുകൾ ഉപയോഗിച്ച് വിറ്റഴിച്ച ഫോണുകൾ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. കൊറിയൻ ആപ്പുകളിലൂടെ ആരെങ്കിലും കുട്ടികളെ സ്വാധീനിച്ചിട്ടുണ്ടോ എന്നും  പൊലിസ് പരിശോധിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട് മെഡിക്കൽ കോളജ് സ്ഥിരം ക്യാമ്പസ് യാഥാർഥ്യത്തിലേക്ക്; അമ്പുകുത്തിയിൽ 28 ഏക്കർ ഭൂമി ഏറ്റെടുക്കാൻ ഉത്തരവായി; ഇനി വേണ്ടത് കേന്ദ്ര അനുമതി

Kerala
  •  18 days ago
No Image

യുവതിയുടെ ആത്മഹത്യ; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍ 

Kerala
  •  18 days ago
No Image

ട്രംപിന് തിരിച്ചടി; ഈസ്‌റാഈല്‍ ആക്രമണത്തിനെതിരെ പ്രതിഷേധിച്ച ഫല്‌സ്തീന്‍ ബിരുദ വിദ്യാര്‍ഥി മൊഹ്‌സിന്‍ മഹ്ദവിയെ നാടുകടത്താനുള്ള നീക്കം തടഞ്ഞ് കോടതി 

International
  •  18 days ago
No Image

ബഹ്‌റൈനില്‍ പ്രവാസികള്‍ക്ക് ചികിത്സ; സര്‍ക്കാര്‍ വരുമാനം നാല് ദശലക്ഷം ദിനാര്‍ പിന്നിട്ടു

bahrain
  •  18 days ago
No Image

സ്വദേശികള്‍ക്ക് കൂടുതല്‍ അവസരം; ഫാര്‍മസി ഉടമസ്ഥത മാറ്റത്തിന് പാര്‍ലമെന്റില്‍ ചര്‍ച്ച

bahrain
  •  18 days ago
No Image

കുളിർമയോടെ പുണ്യമാസം; യുഎഇയിൽ ഇത്തവണ തണുപ്പുള്ള റമദാൻ

uae
  •  18 days ago
No Image

സർക്കാർ ഇടപെടൽ; അങ്കണവാടി പ്രവർത്തകരുടെ നഷ്ടമായ പെൻഷൻ തുക അനുവദിക്കാൻ ഉത്തരവ്

Kerala
  •  18 days ago
No Image

'ബീഫ്' എന്ന പേരുള്ള ചിത്രത്തിന് വിലക്ക്, വിദ്വേഷം പടർത്തുന്നവർക്ക് പ്രദർശനാനുമതി; കേരള സ്റ്റോറി 2ന് എതിരെ മുഖ്യമന്ത്രി

Kerala
  •  18 days ago
No Image

'മകനേ തിരിച്ചുവരല്ലേ'; യുഡിഎഫ് കാലത്തെ വിവാദങ്ങൾ കുത്തിപ്പൊക്കി 'ഇരുണ്ടകാലം' വെബ്‌സൈറ്റുമായി ഇടതുന്നണി

Kerala
  •  18 days ago
No Image

അബുദബിയിലെ സ്കൂൾ കാന്റീനുകളിൽ നിയന്ത്രണം; ലഞ്ച് ബോക്സിൽ ഇവയുണ്ടെങ്കിൽ പണി കിട്ടും

uae
  •  18 days ago