HOME
DETAILS

വാങ്കഡെയിൽ ഇന്ത്യയെ വിറപ്പിച്ച് യുഎസ്എ ബൗളർമാർ; ഒറ്റക്ക് പൊരുതി ഇന്ത്യൻ നായകൻ, അമേരിക്കയ്ക്ക് വിജയലക്ഷ്യം 162 റൺസ്

  
February 07, 2026 | 3:35 PM

suryakumar yadav saves india with a gritty 84 usa set 162-run target in mumbai

മുംബൈ: ടി20 ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ അമേരിക്കയ്‌ക്കെതിരെ ഇന്ത്യ 161 റൺസെടുത്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഒരു ഘട്ടത്തിൽ 77 റൺസിന് 6 വിക്കറ്റ് എന്ന നിലയിൽ തകർന്നടിഞ്ഞെങ്കിലും, ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ (49 പന്തിൽ 84) ഒറ്റയാൾ പോരാട്ടമാണ് നാണക്കേടിൽ നിന്ന് രക്ഷിച്ചത്.

തകർന്നടിഞ്ഞ മുൻനിര

വാങ്കഡെയിലെ ബാറ്റിംഗ് പിച്ചിൽ വലിയ സ്കോർ പ്രതീക്ഷിച്ച ആരാധകർക്ക് നിരാശയായിരുന്നു തുടക്കം.അഭിഷേക് ശർമ്മ നേരിട്ട ആദ്യ പന്തിൽ തന്നെ അലി ഖാന്റെ പന്തിൽ പുറത്തായത് ഇന്ത്യക്ക് തുടക്കത്തിലേ തിരിച്ചടിയായി.ഇഷാൻ കിഷൻ (20), തിലക് വർമ്മ (25) കളി പതിയെ മുന്നോട്ട് നീക്കിയെങ്കിലും ഷാഡ്‌ലി വാൻ ഷാൽക്വിക്ക് എറിഞ്ഞ പവർപ്ലേയിലെ അവസാന ഓവറിൽ ഇരുവരും പുറത്തായതോടെ ഇന്ത്യ സമ്മർദ്ദത്തിലായി. അതേ ഓവറിൽ തന്നെ ശിവം ദുബെയെയും (0) നഷ്ടപ്പെട്ടതോടെ ഇന്ത്യ 46/4 എന്ന നിലയിലായി.രക്ഷകരാകുമെന്ന് കരുതിയ റിങ്കു സിംഗ് (6), ഹാർദിക് പാണ്ഡ്യ (5) എന്നിവർ പരാജയപ്പെട്ടതോടെ ഇന്ത്യ 100 കടക്കില്ലെന്ന് പോലും തോന്നിച്ചു.

സൂര്യായനം

ഒരു വശത്ത് വിക്കറ്റുകൾ വീഴുമ്പോഴും നിലയുറപ്പിച്ചു കളിച്ച സൂര്യകുമാർ യാദവ് ഇന്ത്യയെ മുന്നിൽ നിന്ന് നയിച്ചു. പത്തൊമ്പതാം ഓവറിൽ അക്സർ പട്ടേൽ (14) പുറത്തായെങ്കിലും, അവസാന ഓവറിൽ സൗരഭ് നേത്രാവൽക്കറെ കടന്നാക്രമിച്ച സൂര്യ 21 റൺസാണ് അടിച്ചുകൂട്ടിയത്. 10 ഫോറുകളും 4 സിക്സറുകളും ഉൾപ്പെട്ടതാണ് സൂര്യയുടെ ഇന്നിംഗ്സ്.

അമേരിക്കൻ ബൗളിംഗ് മികവ്

അമേരിക്കയ്ക്കായി ഷാഡ്‌ലി വാൻ ഷാൽക്വിക്ക് 4 വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യൻ ബാറ്റിംഗ് നിരയുടെ നടുവൊടിച്ചു. ഹർമീത് സിംഗ് രണ്ട് വിക്കറ്റുകൾ നേടി മികച്ച പിന്തുണ നൽകി. അവസാന ഓവറുകളിൽ സൗരഭ് നേത്രാവൽക്കർ റൺസ് വഴങ്ങിയെങ്കിലും തുടക്കത്തിൽ ഇന്ത്യൻ ഓപ്പണർമാരെ പിടിച്ചു കെട്ടാൻ അദ്ദേഹത്തിന് കഴിഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഴിഞ്ഞത്ത് വീണ്ടും അച്ചിണി സ്രാവ്; 350 കിലോയുള്ള ഭീമൻ ലേലത്തിൽ പോയത് 83,000 രൂപയ്ക്ക്

Kerala
  •  19 days ago
No Image

താമരശ്ശേരിയിൽ അടച്ചിട്ട വീട്ടിൽ വൻ കവർച്ച; സ്വർണ്ണവും പണവും നഷ്ടപ്പെട്ടു

Kerala
  •  19 days ago
No Image

മുസ്‌ലിം വിരുദ്ധ വിദ്വേഷ പ്രസംഗങ്ങൾ നടന്ന ഹിന്ദുത്വ സമ്മേളനത്തിന് കേന്ദ്രസഹായം; 63 ലക്ഷം രൂപ നൽകിയെന്ന് റിപ്പോർട്ട്

National
  •  19 days ago
No Image

പത്തനംതിട്ടയിൽ പിതാവിൻ്റെ ക്രൂരത; അഞ്ചുവയസുകാരിയായ മകളെ കനാലിലെറിഞ്ഞ് കൊല്ലാൻ ശ്രമം; രക്ഷകരായി നാട്ടുകാർ

Kerala
  •  19 days ago
No Image

പാർക്കിന്റെ റമദാൻ സമ്മാനം; ദുബൈയിൽ പള്ളികൾക്ക് സമീപമുള്ള പാർക്കിം​ഗ് സ്ഥലങ്ങളിൽ പുണ്യമാസം മുഴുവൻ സൗജന്യ പാർക്കിം​ഗ്

uae
  •  19 days ago
No Image

പുനലൂർ താലൂക്ക് ആശുപത്രിയിൽ രോഗി കട്ടിലിനടിയിൽ മരിച്ച നിലയിൽ; അധികൃതർക്കെതിരെ ഗുരുതര ആരോപണം

Kerala
  •  19 days ago
No Image

രാജിയിൽ ഉറച്ച് ഭൂപൻ ബോറ: വൈകാതെ ബിജെപിയിൽ ചേരും; തീരുമാനം ഹിമന്ത ശർമ്മയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം

National
  •  19 days ago
No Image

ജയലക്ഷ്മി സിൽക്സിലെ തീപിടിത്തം; ഒഴിവായത് വൻ ദുരന്തം, മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കി

Kerala
  •  19 days ago
No Image

മദീനയിൽ വാഹനാപകടം; കോഴിക്കോട് സ്വദേശിക്ക് ദാരുണാന്ത്യം

Saudi-arabia
  •  19 days ago
No Image

വിധവയെന്ന് വ്യാജപ്രചരണം: ആലപ്പുഴയിൽ യുവതിയുടെ ഫോട്ടോ ഉപയോഗിച്ച് ഫേസ്ബുക്കിലൂടെ പണം തട്ടിയ ദമ്പതികൾക്കെതിരെ കേസ്

Kerala
  •  19 days ago