HOME
DETAILS

സി.ജെ റോയിയുടെ മരണം: ദുരൂഹതകൾക്കിടെ നിർണ്ണായക വെളിപ്പെടുത്തലിന് കോൺഫിഡന്റ് ഗ്രൂപ്പ്; തിങ്കളാഴ്ച വാർത്താസമ്മേളനം

  
Web Desk
February 07, 2026 | 3:44 PM

CJ Roys death Confident Group to make crucial revelations amid mysteries press meet on Monday

കൊച്ചി: പ്രമുഖ ബിൽഡർ ഗ്രൂപ്പായ കോൺഫിഡന്റ് ഗ്രൂപ്പിന്റെ സ്ഥാപകൻ ഡോ. സി.ജെ റോയിയുടെ വിയോഗത്തിന് പിന്നാലെ കമ്പനി ആദ്യമായി ഔദ്യോഗിക വാർത്താസമ്മേളനം വിളിച്ചു. തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് കൊച്ചിയിൽ വെച്ച് നടക്കുന്ന സമ്മേളനത്തിൽ മാനേജിംഗ് ഡയറക്ടർ ടി.എ ജോസഫ് മാധ്യമങ്ങളെ അഭിസംബോധന ചെയ്യും.

സി.ജെ റോയിയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകളും അന്വേഷണ വാർത്തകളും നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഔദ്യോഗിക വാർത്താസമ്മേളനം വിളിച്ചിരിക്കുന്നത്. തിങ്കളാഴ്ച നടക്കുന്ന വാർത്താസമ്മേളനത്തിൽ കമ്പനി ഇക്കാര്യത്തിൽ നിർണായക വെളിപ്പെടുത്തലുകൾ നടത്തുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

സി.ജെ റോയിയുടെ അപ്രതീക്ഷിത വിയോഗം കമ്പനിയുടെ പ്രവർത്തനങ്ങളെ ബാധിക്കില്ലെന്ന് മാനേജ്‌മെന്റ് നേരത്തെ വ്യക്തമാക്കിയിരുന്നു. കേരളത്തിലെ ചുമതലയുള്ള ടി.എ ജോസഫും, റോയിയുടെ മകൻ രോഹിത്തും ചേർന്നാകും ഇനി കമ്പനിയെ നയിക്കുക. നിലവിലുള്ള എല്ലാ പ്രോജക്ടുകളും മുൻനിശ്ചയിച്ച പ്രകാരം തന്നെ പൂർത്തിയാക്കും. നിക്ഷേപകർക്ക് ആശങ്ക വേണ്ടെന്നും കമ്പനിയുടെ പക്കൽ കള്ളപ്പണമില്ലെന്നും ഇ.ഡി, സി.ബി.ഐ തുടങ്ങിയ ഏജൻസികളുടെ അന്വേഷണം നേരിടുന്നില്ലെന്നും എം.ഡി നേരത്തെ വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചിരുന്നു.

മരണവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഊഹാപോഹങ്ങൾക്ക് മറുപടി നൽകുന്നതിനൊപ്പം, ചെയർമാന്റെ വിയോഗത്തിന് ശേഷമുള്ള കമ്പനിയുടെ പുതിയ പ്രവർത്തന ശൈലിയും നേതൃപരമായ മാറ്റങ്ങളും വാർത്താസമ്മേളനത്തിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും.

 

 

 

sudden demise of Dr. C.J. Roy, the founder and chairman of Confident Group, the company has scheduled its first official press conference for Monday at 4:00 PM in Kochi. Managing Director T.A. Joseph will address the media to discuss the company’s future leadership and provide clarity regarding the circumstances of Roy’s death.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അനന്തപുരിയിൽ ഇന്ന് പൊങ്കാല മഹോത്സവം: നഗരത്തിൽ ഗതാഗത നിയന്ത്രണം; സ്പെഷ്യൽ സർവീസുകളുമായി കെഎസ്ആർടിസിയും റെയിൽവേയും

Kerala
  •  5 days ago
No Image

റിയാദിലെ യുഎസ് എംബസിക്ക് നേരെ ഡ്രോൺ ആക്രമണം; കെട്ടിടത്തിന് ഭാഗിക നാശനഷ്ടം

International
  •  5 days ago
No Image

മുൻ കേന്ദ്രമന്ത്രി കെ.പി. ഉണ്ണികൃഷ്ണൻ അന്തരിച്ചു; സംസ്കാരം ബുധനാഴ്ച രാവിലെ 9 മണിക്ക്

Kerala
  •  5 days ago
No Image

ഹോളി ആഘോഷം; യുപിയില്‍ പള്ളികള്‍ ടാര്‍പോളിന്‍ കൊണ്ട് മൂടി പൊലിസ്

National
  •  6 days ago
No Image

ആശ്വാസ തീരത്ത്; അബൂദബിയില്‍ നിന്നുള്ള ഇത്തിഹാദ് എയര്‍വേസ് വിമാനം കൊച്ചിയിലെത്തി 

Kerala
  •  6 days ago
No Image

ഇറാനിലെ ആശുപത്രികള്‍ ലക്ഷ്യം വെച്ച് ഇസ്രാഈൽ-യുഎസ് ആക്രമണം; ഇതുവരെ തകർന്നത് ഒൻപത് ആശുപത്രികൾ

International
  •  6 days ago
No Image

ഷാർജ വിമാനത്താവളം തുറന്നു; സർവീസുകൾ ഭാ​ഗികമായി പുനരാരംഭിച്ചു

uae
  •  6 days ago
No Image

രണ്ട് ഇറാനിയൻ സുഖോയ് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ട് ഖത്തർ; മിസൈൽ-ഡ്രോൺ ആക്രമണങ്ങളും തകർത്തു

qatar
  •  6 days ago
No Image

പൊലിഞ്ഞത് 44 ജീവന്‍; കാത്തിരുന്നത് നീണ്ട 25 വര്‍ഷം; ഒടുവില്‍ വിധി! കേരളം നടുങ്ങിയ പൂക്കിപ്പറമ്പ് ബസ് അപകടത്തില്‍ ഡ്രൈവര്‍ കുറ്റക്കാരനെന്ന് ഹൈക്കോടതി 

Kerala
  •  6 days ago
No Image

‘യഥാർത്ഥ പ്രഹരം വരാനിരിക്കുന്നതേയുള്ളൂ, ഇപ്പോഴത്തേത് തുടക്കം മാത്രം’; ഇറാന് മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ്

International
  •  6 days ago