പള്ളിയിൽ കുടിവെള്ളം പാഴാക്കിയത് ചോദ്യം ചെയ്തു; വയോധികന് ക്രൂരമർദനം: പ്രതി പിടിയിൽ
കൊച്ചി: കാക്കനാട് പള്ളിയിൽ കുടിവെള്ളം പാഴാക്കുന്നത് ചോദ്യം ചെയ്ത വയോധികനെ ക്രൂരമായി മർദിച്ച യുവാവ് പിടിയിൽ. ചിറ്റേത്തുകര നൂർ മസ്ജിദ് രക്ഷാധികാരി കെ.എം. ഹസൈനാർക്കാണ് (65) മർദനമേറ്റത്. സംഭവത്തിൽ കങ്ങരപ്പടി സ്വദേശി ഫൈറൂസിനെ തൃക്കാക്കര പൊലിസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച വൈകിട്ടായിരുന്നു കേസിനാസ്പദമായ സംഭവം.
പള്ളിയിലെ വാട്ടർ കൂളറിൽ നിന്ന് വെള്ളം അനാവശ്യമായി പാഴാക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഹസൈനാർ ഇത് ചോദ്യം ചെയ്യുകയായിരുന്നു. ഇതിൽ പ്രകോപിതനായ ഫൈറൂസ് വയോധികനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.
An elderly man was brutally assaulted at a mosque in Kakkanad, Kochi, after he questioned the wastage of drinking water. The victim, 65-year-old K.M. Hasainar, is the patron of the Chitteethukara Noor Masjid. Following the incident, the Thrikkakara police arrested the accused, identified as Firoz from Kangarappady. CCTV footage of the assault has surfaced, and the accused has been remanded by the court.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."