HOME
DETAILS

ഇതാണോ നിങ്ങൾ പറഞ്ഞ നവകേരളം? സർക്കാരിനെതിരെ 'പുതുയുഗ യാത്ര'യിൽ രൂക്ഷവിമർശനം

  
Web Desk
February 07, 2026 | 6:21 PM

is this the nava keralam you promised a debt trap of 6 lakh crores as the government exits vd satheesan slams govt during pudhuyuga yathra

കണ്ണൂർ: പിണറായി സർക്കാരിനെതിരെ അതിരൂക്ഷമായ വിമർശനങ്ങളുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. യുഡിഎഫിന്റെ 'പുതുയുഗ യാത്ര'യുടെ ഭാഗമായി കണ്ണൂരിൽ സംസാരിക്കവെയായിരുന്നു സർക്കാരിനെതിരെ വി.ഡി സതീശന്റെ കടന്നാക്രമണം.

കേരളത്തെ ചരിത്രത്തിലില്ലാത്ത കടക്കെണിയിലാക്കിയാണ് ഈ സർക്കാർ മടങ്ങാൻ പോകുന്നത്. വരുംതലമുറയുടെ ഭാവി പിണറായി സർക്കാർ ഇല്ലാതാക്കിയെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ആറ് ലക്ഷം കോടി രൂപയുടെ കടബാധ്യതയാണ് ജനങ്ങളുടെ തലയിൽ സർക്കാർ കെട്ടിവെച്ചിരിക്കുന്നത്. അടുത്ത മാസം സലാം പറഞ്ഞ് പോകുമ്പോൾ തകർന്നുതരിപ്പണമായ ഒരു സമ്പദ്‌വ്യവസ്ഥയാണ് സർക്കാർ ബാക്കി വെക്കുന്നത്.

നിങ്ങൾ ഭരിക്കുന്ന കേരളം ഇന്ന് ബിഹാറാണോ? എന്നും സതീശൻ ചോദിച്ചു.  ക്രിമിനലുകളും ഗുണ്ടകളും സംസ്ഥാനത്ത് അഴിഞ്ഞാടുകയാണെന്ന് ആരോപിച്ചു. ടി.പി വധക്കേസ് പ്രതികൾക്ക് ആയിരത്തിലധികം ദിവസം പരോൾ നൽകുന്നതിനെയും അദ്ദേഹം രൂക്ഷമായി പരിഹസിച്ചു.

ആരോഗ്യ കേരളം ഇന്ന് വെന്റിലേറ്ററിലാണ്. ഉന്നത വിദ്യാഭ്യാസ മേഖല തകർന്നതോടെ കുട്ടികൾ കൂട്ടത്തോടെ വിദേശത്തേക്ക് പോകുകയാണ്. ഈ അവസ്ഥ തുടർന്നാൽ കേരളം ഒരു 'വൃദ്ധസദനമായി' മാറുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

കേരളത്തെ ലഹരിമരുന്നിന്റെ ആസ്ഥാനമാക്കി സർക്കാർ മാറ്റി. മയക്കുമരുന്ന് മാഫിയയുടെ പിടിയിൽ അകപ്പെട്ട് ഒരു തലമുറ തന്നെ നശിക്കുകയാണെന്നും സതീശൻ പറഞ്ഞു. സകല മേഖലകളിലും പരാജയപ്പെട്ട ഒരു സർക്കാരിനെതിരെയുള്ള ജനരോഷം കേരളത്തിൽ ആളിക്കത്തുകയാണ്. എന്ത് ഭരണമാണിത് എന്നും വി.ഡി സതീശൻ ചോദിച്ചു. സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ വരും ദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കാനാണ് യുഡിഎഫിന്റെ തീരുമാനം.

 

 

 

Puthuyuga Yathra' in Kannur, Opposition Leader V.D. Satheesan launched a scathing attack on the Pinarayi government, accusing it of pushing Kerala into an unprecedented financial crisis.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; സംഘര്‍ഷാവസ്ഥയില്‍ എട്ട് പേര്‍ അറസ്റ്റില്‍

bahrain
  •  5 days ago
No Image

പ്രതിരോധ സംവിധാനങ്ങള്‍ പൂര്‍ണമായും തകര്‍ത്തു; സൈനികമായി ഇറാന്‍ ദുര്‍ബലപ്പെട്ടു; ഇനി വേണ്ടത് ഭരണമാറ്റം; അവകാശവാദമുയര്‍ത്തി ട്രംപ് 

International
  •  5 days ago
No Image

യുവാക്കളെല്ലാം വിദേശത്തല്ലേ.. പിന്നെ എങ്ങനെ ശിശുമരണ നിരക്ക് കുറയാതിരിക്കും; ചര്‍ച്ചക്കിടെ വിചിത്ര വാദവുമായി രാജീവ് ചന്ദ്രശേഖര്‍ 

Kerala
  •  5 days ago
No Image

ഖാംനഇ വധം; പ്രധാനമന്ത്രി അപലപിച്ചില്ല; മോദിയുടെ മൗനത്തില്‍ പ്രതിഷേധം കനക്കുന്നു

National
  •  5 days ago
No Image

മസ്കത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ നാളെ മുതൽ സാധാരണ ​നിലയിലേക്ക്; യുഎഇ ഉൾപ്പെടെയുള്ള മറ്റ് ഗൾഫ് രാജ്യങ്ങളിലേക്ക് സർവീസില്ല

oman
  •  5 days ago
No Image

എട്ടാംക്ലാസുകാരിയെ സ്കൂൾ ഉടമ പീഡിപ്പിച്ചു; കൂട്ടുനിന്ന ഭാര്യയും പ്രിൻസിപ്പലും ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

crime
  •  5 days ago
No Image

റിയാദിലെ ഡ്രോൺ ആക്രമണം: 750 കോടിയുടെ പ്രൈവറ്റ് ജെറ്റിൽ സഊദിയിൽ നിന്ന് മാഡ്രിഡിലേക്ക് പറന്ന് റൊണാൾഡോ ; സഊദി പ്രോ ലീഗ് താരങ്ങൾ ആശങ്കയിൽ

Football
  •  5 days ago
No Image

ട്രംപിന്റെ യുദ്ധക്കൊതിക്കെതിരെ അമേരിക്കന്‍ ജനത; ഇറാന് മേലുള്ള ആക്രമണത്തെ പിന്തുണക്കുന്നത് 27 ശതമാനം പേര്‍ മാത്രം; റോയിട്ടേഴ്‌സ് സര്‍വേ 

International
  •  5 days ago
No Image

ഹോർമുസ് കടലിടുക്കിൽ 1100-ഓളം ഇന്ത്യൻ നാവികരും 37 ഇന്ത്യൻ കപ്പലുകളും കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്; എൽപിജി ഇറക്കുമതി അവതാളത്തിൽ

National
  •  5 days ago
No Image

യുഎഇയിൽ സ്വർണവില കൂപ്പുകുത്തി; ഗ്രാമിന് 35 ദിർഹം കുറഞ്ഞു, വെള്ളിയുടെ വിലയിലും വൻ ഇടിവ്

uae
  •  5 days ago