HOME
DETAILS

കല്‍ബയില്‍ പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റുമായി ലുലു; യു.എ.ഇയിലെ 122ാമത് സ്റ്റോര്‍

  
Web Desk
February 08, 2026 | 1:51 AM

Lulu Group Expands Presence in Sharjah with New Hypermarket in Kalba

കല്‍ബ: യു.എ.ഇയിലെ നഗരാതിര്‍ത്തികളിലേക്കും റീട്ടെയ്ല്‍ സേവനം വിപുലമാക്കുന്നതിന്റെ ഭാഗമായി ഷാര്‍ജ എമിറേറ്റിലെ കല്‍ബയില്‍ പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് തുറന്ന് ലുലു ഗ്രൂപ്പ്. കല്‍ബ മുന്‍സിപ്പാലിറ്റി ഡയരക്ടര്‍ ഡോ. അഹമ്മദ് സഈദ് അല്‍ മസ്‌റൂഇ പുതിയ സ്റ്റോറിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി, കല്‍ബ ഇക്കണോമിക് ഡിപാര്‍ട്‌മെന്റ് ഹെഡ് അംന അല്‍ സആബി, ഡെപ്യൂട്ടി ഹെഡ് ഇബ്രാഹിം സുലൈമാന്‍ അല്‍ ഷര്‍ഫ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

യു.എ.ഇയില്‍ ലുലു ഗ്രൂപ്പിന്റെ 122ാമത് സ്റ്റോറാണിത്. ഉപഭോക്താക്കള്‍ക്ക് താമസസ്ഥലങ്ങള്‍ക്ക് സമീപം തന്നെ ലോകോത്തര ഷോപ്പിങ് അനുഭവം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് എം.എ. യൂസഫലി പറഞ്ഞു. ജി.സി.സിയിലെ മറ്റ് നഗരങ്ങളിലേക്കും ലുലുവിന്റെ സേവനം വരുംദിവസങ്ങളില്‍ കൂടുതല്‍ വിപുലമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

43,000 ചതുരശ്ര അടിയില്‍ ഒരുക്കിയ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഗ്രോസറി, ഫ്രഷ് ഫുഡ്, ഹോട്ട് ഫുഡ് ബേക്കറി, ലൈവ് ഫിഷ്മീറ്റ് കൗണ്ടറുകള്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ ഫാഷന്‍ ഉല്‍പ്പന്നങ്ങള്‍, ഇലക്ട്രോണിക്‌സ്, ഹോം അപ്ലയന്‍സസ് എന്നിവയുടെ വിപുലമായ ശേഖരവും ഇവിടെയുണ്ട്. ഷോപ്പിങ് സുഗമമാക്കാന്‍ സെല്‍ഫ് ചെക്ക് ഔട്ട് കൗണ്ടറുകളും വിശാലമായ പാര്‍ക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ലുലു സി.ഇ.ഒ. സൈഫി രൂപാവാല, ഗ്ലോബല്‍ ഓപറേഷന്‍സ് ഡയറക്ടര്‍ സലിം എം.എ, ലുലു ഷാര്‍ജ ഡയറക്ടര്‍ അജയ് നായര്‍ തുടങ്ങിയവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

English Summary: Lulu Group has opened its latest hypermarket in Kalba, Sharjah, as part of its strategy to extend retail services to suburban areas. The store, which marks Lulu's 122nd outlet in the UAE, was inaugurated by Dr. Ahmed Saeed Al Mazrouei, Director of Kalba Municipality, in the presence of Lulu Group Chairman M.A. Yusuff Ali and other dignitaries.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വന്തം പരിപാടിയിൽ പറയുന്നത് കേൾക്കണ്ടേ?'; കോട്ടയത്ത് ചെണ്ടമേളത്തിനെതിരെ മൈക്കിലൂടെ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി

Kerala
  •  a month ago
No Image

കോഴിക്കോട് സി.പി.എം പ്രവർത്തകന് വെട്ടേറ്റു

Kerala
  •  a month ago
No Image

മുഹമ്മദ് യൂനുസ് രാജിവെച്ചു; ബം​ഗ്ലാദേശ് പ്രധാനമന്ത്രിയായി താരിഖ് റഹ്മാൻ നാളെ സത്യപ്രതിജ്ഞ ചെയ്യും

International
  •  a month ago
No Image

ഫെമ ചട്ടം ലംഘിച്ചു; പ്രബീർ പുരകായസ്തയ്ക്കും ന്യൂസ്‌ക്ലിക്കിനും 184 കോടി പിഴ: വിദേശ നിക്ഷേപത്തിൽ വൻ ക്രമക്കേടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

National
  •  a month ago
No Image

ഇന്ത്യ-ഇസ്റാഈൽ ബന്ധം കൂടുതൽ കരുത്താർജിക്കുന്നു; മോദി വീണ്ടും ഇസ്റാഈലിലേക്ക്; സന്ദർശന വിവരം പുറത്തുവിട്ട് നെതന്യാഹു

International
  •  a month ago
No Image

കേരളത്തില്‍ നടക്കുന്നത് അഴിമതിയും കൊള്ളയും; ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്

Kerala
  •  a month ago
No Image

പൊറോട്ടയ്ക്ക് ചൂടില്ല; കോഴിക്കോട്ട് ഭക്ഷണശാല അടിച്ചുതകർത്തു, കടയുടമയ്ക്ക് പരുക്ക്

Kerala
  •  a month ago
No Image

തുടര്‍ച്ചയായി മത്സരിച്ചവര്‍ക്ക് നിയമസഭാ ടിക്കറ്റ് നല്‍കരുത്; കെപിസിസി എക്‌സിക്യൂട്ടീവില്‍ ആവശ്യം

Kerala
  •  a month ago
No Image

നീതിന്യായ മേഖലയിൽ ഡിജിറ്റൽ വിപ്ലവം; നിർണ്ണായക തീരുമാനങ്ങളുമായി ഖത്തർ ഷൂറ കൗൺസിൽ

qatar
  •  a month ago
No Image

കൊട്ടാരക്കരയിൽ യുവാവിനെ വീടുകയറി ആക്രമിച്ച് മൂന്നം​ഗസംഘം; തടയാൻ ശ്രമിച്ച അമ്മയെയും ആക്രമിച്ചു; പ്രതികളിലൊരാൾ കാപ്പാ കേസ് പ്രതി

Kerala
  •  a month ago