നടപടി നീളുന്നതില്‍ പ്രതിഷേധിച്ച് വീണ്ടും റോഡ് ഉപരോധിച്ചു
മണ്ണാര്‍ക്കാട്: ജനവാസ മേഖലയില്‍ ഇറങ്ങുന്ന കാട്ടാനകളെ തുരത്താനുളള നടപടി നീളുന്നതില്‍ പ്രതിഷേധിച്ച് തെങ്കരയില്‍ ജനം വീണ്ടും റോഡ് ഉപരോധിച്ചു. ഇന്നലെ രാവിലെ 10 മണിയോടെയാണ് മണ്ണാര്‍ക്കാട് - ആനക്കട്ടി റോഡില്‍ ചിറപ്പാടത്ത് നാട്ടുകാര്‍ റോഡ് ഉപരോധിച്ചത്.
ഉപരോധത്തെ തുടര്‍ന്ന് രണ്ട് മണിക്കൂറോളം അന്തര്‍ സംസ്ഥാന പാതയായ മണ്ണാര്‍ക്കാട് - അഗളി റോഡില്‍ ഗതാഗതം തടസപ്പെട്ടു. മണ്ണാര്‍ക്കാടുനിന്ന് പൊലിസും, വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഡ്വ. എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ സമരക്കാരുമായി ചര്‍ച്ച നടത്തി.
കഴിഞ്ഞ ദിവസം കലക്ടര്‍, എം.പി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലെ തീരുമാനങ്ങള്‍ അനന്തമായി നീളുന്നതില്‍ പ്രതിഷേധിച്ചാണ് റോഡ് ഉപരോധിച്ചത്. എം.എല്‍.എയുമായുളള ചര്‍ച്ചയെ തുടര്‍ന്ന് ഫെന്‍സിങ് നിര്‍മാണം തുടങ്ങി. കാട്ടാനകളെ തുരത്താനുളള അടിയന്തിര നടപടികള്‍ അടിയന്തിരമായി ചെയ്യാമെന്ന ഉറപ്പിന്‍മേലാണ് സമരക്കാര്‍ പിരിഞ്ഞുപോയത്.
എം.എല്‍.എയോടൊപ്പം പഞ്ചായത്തംഗം ടി.കെ ഫൈസല്‍, പി. അഹമ്മദ് അഷറഫ്, ടി.കെ മരക്കാര്‍, മജീദ് തെങ്കര എന്നിവരുമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."