യഥാർഥ ആദർശം കോട്ടകെട്ടി സംരക്ഷിക്കണം: അബ്ദുല്‍ ഹമീദ് ഹസ്റത്ത്
കുണിയ: വികലമായ ചിന്താധാരകള്‍ വ്യാപിക്കുന്ന കാലത്ത് പണ്ഡിതര്‍ ആദര്‍ശ പ്രതിബദ്ധതയോടെ സമൂഹത്തില്‍ ഇടപെടണമെന്ന് വെല്ലൂര്‍ ബാഖിയാത്ത് സ്വാലിഹാത്ത് പ്രിന്‍സിപ്പൽ മൗലാനാ അബ്ദുല്‍ ഹമീദ് ഹസ്റത്ത് പറഞ്ഞു. ഇന്നലെ പഠനക്യാംപില്‍ വിശുദ്ധി സെഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യഥാര്‍ഥ ആദര്‍ശത്തിനെതിരേ വ്യാജ പ്രവാചകത്വവാദികളും, നവീനവാദഗതികളും രംഗത്ത് വന്നപ്പോഴെല്ലാം പൂര്‍വീക നേതൃത്വം അവയെ പ്രതിരോധിച്ചിട്ടുണ്ട്. വ്യാജസൂഫിസം ഉള്‍പ്പടെ ചൂഷണങ്ങള്‍ വർധിക്കുമ്പോള്‍ പണ്ഡിതന്മാര്‍ കടമ നിര്‍വഹിക്കുകയും, ശരിയായ ആദര്‍ശം ജനങ്ങള്‍ക്ക് പകര്‍ന്നു നല്‍കുകയും പിഴച്ച വാദഗതികള്‍ക്കെതിരേ കോട്ടകെട്ടി സംരക്ഷിക്കുകയും ചെയ്യണം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം ചൂഷണ പ്രവണതകള്‍ വർധിക്കുന്ന കാലത്ത് ശാഹ് വലിയ്യുല്ലാഹി ദഹ്‍ലവിയുടെ ദര്‍ശനങ്ങള്‍ക്ക് പ്രസക്തി വർധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."