വ്യാജ വെളിച്ചെണ്ണയും വിഷം കലര്‍ന്ന പച്ചക്കറിയും വ്യാപകമാകുന്നു
ഒലവക്കോട്: ജില്ലയില്‍ വ്യാജ വെളിച്ചെണ്ണയും വിഷം കലര്‍ന്ന പച്ചക്കറിയും വ്യാപകമായിട്ടും പരിശോധനകള്‍ നിലച്ചതായി ആരോപണം. പാലിലെ മായം തിരിച്ചറിയുന്നതിന് രണ്ട് അതിര്‍ത്തികളില്‍ പരിശോധന തുടങ്ങിയെങ്കിലും വാളയാറില്‍ ചന്ദ്രാപുരത്തെ താല്‍ക്കാലിക കെട്ടിടത്തിലും, മീനാക്ഷിപുരത്തെ വാണിജ്യ നികുതി ചെക്ക്‌പോസ്റ്റിലുമാണ് ലാബ് ഒരുക്കിയിട്ടുള്ളത്. എന്നാല്‍ ഏറ്റവും വേലന്താവളം ചെക്‌പോസ്റ്റില്‍ ഈ പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തിയിട്ടില്ല. ഇപ്പോള്‍ ഏറ്റവും കൂടുതല്‍ വാഹനങ്ങല്‍ കടന്നുവരുന്ന വേലന്താവളത്തും പരിശോധന നടത്തുമെന്ന് സര്‍ക്കാര്‍ പറയുന്നത്.
ജില്ലയില്‍ നിന്നും കഴിഞ്ഞ ഓഗസ്റ്റില്‍ ശേഖരിച്ച് പച്ചക്കറികളിലെ വിഷാംശം കണ്ടെത്തിയിരുന്നു. എന്നാല്‍ ഈ പച്ചക്കറികളെല്ലാം തന്നെ വാളയാര്‍ കടന്നുപോയവയാണെന്ന് അധികൃതര്‍ ശരിവെക്കുന്നുമുണ്ട്. മായം കലര്‍ന്ന വെളിച്ചെണ്ണയില്‍ വന്‍ തോതില്‍ പാരഫിന്‍ ഓയില്‍ മുതല്‍ നിറവും മണവും നല്‍കുന്ന വസ്തുക്കള്‍ ചേര്‍ത്തതായാണ് കണ്ടെത്തല്‍.
പാലക്കാട് നഗരത്തിലും മണ്ണാര്‍ക്കാട്ടും വടക്കഞ്ചേരിയിലും നടത്തിയ പരിശോധനയില്‍ വ്യാജ വെളിച്ചെണ്ണയും ആരോഗ്യവകുപ്പ് പിടികൂടിക്കഴിഞ്ഞു. അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളിലെ പാലിലെ മായം കണ്ടെത്തുന്നതു പോലെ പച്ചക്കറിയിലെ വിഷാംശം തിരിച്ചറിയുന്ന ലാബറട്ടറി പ്രവര്‍ത്തനം ആരംഭിക്കുമെന്ന് കൃഷി മന്ത്രി വി.എസ്.സുനില്‍ കുമാര്‍ അറിയിച്ചു. ഡല്‍ഹിയില്‍ നിന്നും ചെന്നൈയില്‍ നിന്നും പരിശോധനയ്ക്കുള്ള മൊബൈല്‍ ലബോറട്ടറികള്‍ എത്തിക്കുന്നതിനും സര്‍ക്കാര്‍ ശ്രമിച്ചുവരുന്നു. എന്തായാലും അതിര്‍ത്തി കടന്ന് ജില്ലയില്‍ എത്തുന്നതില്‍ മാത്രമല്ല സംസ്ഥാനത്ത് ഉല്‍പാദിപ്പിക്കുന്ന പച്ചക്കറികളിലെ വളരെയധികം വിഷാംശമുണ്ടെന്നത് വസ്തുതയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."