സൂര്യഗാഥ തുടരുന്നു; കോഹ്‌ലിയെയും താഴെയിറക്കി ചരിത്രത്തിൽ ഒന്നാമൻ
മുംബൈ: ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ അമേരിക്കയെ 29 റൺസിന് വീഴ്ത്തി ഇന്ത്യ തുടക്കം ഗംഭീരമായിരിക്കുകയാണ്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 161 റൺസെടുത്തപ്പോൾ, അമേരിക്കയുടെ മറുപടി 132 റൺസിൽ അവസാനിച്ചു.
ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ തകർപ്പൻ ബാറ്റിംഗും മുഹമ്മദ് സിറാജിന്റെ നേതൃത്വത്തിലുള്ള ബൗളിംഗ് നിരയുടെ കരുത്തുമാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. മത്സരത്തിൽ സ്‌കൈ 49 പന്തിൽ പുറത്താവാതെ 84 റൺസ് നേടിയാണ് തിളങ്ങിയത്. 10 ഫോറുകളും നാല് സിക്സുകളും അടങ്ങുന്നതാണ് ഇന്ത്യൻ ക്യാപ്റ്റന്റെ ഇന്നിംഗ്സ്. മത്സരത്തിലെ പ്ലയെർ ഓഫ് ദി മാച്ച് അവാർഡ് സ്വന്തമാക്കിയതും സ്‌കൈ തന്നെയാണ്.
ഇതോടെ ടി-20യിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ തവണ പ്ലയെർ ഓഫ് ദി മാച്ച് അവാർഡ് സ്വന്തമാക്കുന്ന താരമായും സൂര്യകുമാർ മാറി. 17ാം തവണയാണ് സ്‌കൈയെ തേടി ഈ നേട്ടമെത്തിയത്. 16 തവണ ഇന്റർനാഷണൽ ടി-20യിൽ പ്ലയെർ ഓഫ് ദി മാച്ച് അവാർഡ് നേടിയ വിരാട് കോഹ്‌ലിയെ മറികടന്നാണ് സൂര്യ ഒന്നാമനായത്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ തുടക്കം അത്ര മികച്ചതായിരുന്നില്ല. ഓപ്പണർ അഭിഷേക് ശർമ്മയെ (6) രണ്ടാം ഓവറിൽ തന്നെ ഇന്ത്യക്ക് നഷ്ടമായി. പവർപ്ലേയിലെ അവസാന ഓവറിൽ ഷാഡ്‌ലി വാൻ ഷാൽക്വിക്ക് നടത്തിയ തകർപ്പൻ ബൗളിംഗിൽ ഇഷാൻ കിഷൻ (20), തിലക് വർമ്മ (25), ശിവം ദുബെ (0) എന്നിവർ പുറത്തായതോടെ ഇന്ത്യ 46-4 എന്ന നിലയിൽ പതറി.
പിന്നീടെത്തിയ റിങ്കു സിംഗും (6) ഹാർദിക് പാണ്ഡ്യയും (5) വേഗത്തിൽ മടങ്ങിയതോടെ ഇന്ത്യ 77-6 എന്ന സമ്മർദ്ദ ഘട്ടത്തിലെത്തിച്ചു. എന്നാൽ ഒരറ്റത്ത് ഉറച്ചുനിന്ന ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഇന്ത്യയെ മുന്നിൽ നിന്ന് നയിച്ചു. അക്സർ പട്ടേലിനെയും (14) അർഷ്ദീപ് സിംഗിനെയും കൂട്ടുപിടിച്ച് സൂര്യ നടത്തിയ പോരാട്ടമാണ് ഇന്ത്യക്ക് പൊരുതാവുന്ന സ്കോർ നൽകിയത്. അമേരിക്കക്കായി ഷാൽക്വിക്ക് മൂന്ന് വിക്കറ്റും ഹർമീത് സിംഗ് രണ്ട് വിക്കറ്റും വീഴ്ത്തി.
162 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ അമേരിക്കയ്ക്ക് തുടക്കം മുതൽ തന്നെ ഇന്ത്യൻ ബൗളർമാർ വെല്ലുവിളി ഉയർത്തി. മുഹമ്മദ് സിറാജ് എറിഞ്ഞ രണ്ടാം ഓവറിൽ തന്നെ അപകടകാരിയായ ആൻഡ്രീസ് ഗൗസിനെ (6) പുറത്താക്കി ഇന്ത്യ കളിയിൽ പിടിമുറുക്കി. തൊട്ടടുത്ത ഓവറിൽ ക്യാപ്റ്റൻ മൊനാങ്ക് പട്ടേലിനെ (0) അർഷ്ദീപ് മടക്കി.
സഞ്ജയ് കൃഷ്ണമൂർത്തി (37), മിലിന്ദ് കുമാർ (34), ശുഭം രഞ്ജൻ (37) എന്നിവർ ചെറുത്തുനിൽപ്പിന് ശ്രമിച്ചെങ്കിലും റൺറേറ്റ് ഉയർത്താൻ ഇന്ത്യൻ ബൗളർമാർ അനുവദിച്ചില്ല. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യ വിജയം പിടിച്ചെടുത്തു.
In the first match of the T20 World Cup, Indian captain Suryakumar Yadav shone by scoring 84 runs not out in 49 balls against the United States. The Indian captain's innings consisted of 10 fours and four sixes. Sky also won the Player of the Match award in the match. With this, Suryakumar also became the player who has won the Player of the Match award for the most times for India in T20. This is the 17th time that Sky has won this achievement. Suryakumar became the first to win the Player of the Match award in T20 Internationals. He surpassed Virat Kohli, who has won the Player of the Match award in T20 Internationals 16 times.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."