സഞ്ജു ബെഞ്ചിലായപ്പോൾ പിറന്നത് അപൂർവ സംഭവം; 12 വർഷങ്ങൾക്ക് ശേഷം ഇതാദ്യം!
മുംബൈ: ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ അമേരിക്കയെ 29 റൺസിന് വീഴ്ത്തി ഇന്ത്യ തുടക്കം ഗംഭീരമായിരിക്കുകയാണ്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 161 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്ന അമേരിക്ക 132 റൺസിന് പുറത്തായി.
മത്സരത്തിൽ മലയാളി സൂപ്പർ താരം സഞ്ജു സാംസണ് അവസരം ലഭിച്ചിരുന്നില്ല. ലോകകപ്പിന് മുന്നോടിയായി നടന്ന ന്യൂസിലാൻഡിനെതിരെയുള്ള ടി-20 പരമ്പരയിലെ മോശം പ്രകടനങ്ങൾക്ക് പിന്നാലെയാണ് സഞ്ജു ബെഞ്ചിലായത്. കിവീസിനെതിരെയുള്ള അഞ്ച് ടി-20 മത്സരങ്ങളിൽ നിന്നും വെറും 46 റൺസ് മാത്രമാണ് സഞ്ജുവിന് നേടാൻ സാധിച്ചിരുന്നത്. ഇതേ പരമ്പരയിൽ തന്നെ ഇഷാൻ കിഷൻ മിന്നും ഫോമിൽ കളിച്ചതും സഞ്ജുവിന് തിരിച്ചടിയായി. ആദ്യ മത്സരത്തിൽ ഓപ്പൺ ആയി സഞ്ജുവിന് പകരം ഇഷാൻ ആയിരുന്നു കളത്തിൽ ഇറങ്ങിയിരുന്നത്.
ഇന്ത്യ ബാറ്റിങ്ങിനിറങ്ങിയപ്പോൾ ഒരു അപൂർവ്വ സംഭവത്തിന് കൂടിയാണ് വാങ്കഡെ ക്രിക്കറ്റ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. നീണ്ട 14 വർഷങ്ങൾക്ക് ശേഷമായിരുന്നു രണ്ട് ഇടംകയ്യൻ ഓപ്പണർമാർ ടി-20യിൽ ഇന്ത്യക്ക് വേണ്ടി ഓപ്പണിങ്ങിൽ ഇറങ്ങുന്നത്. ഇതിന് മുമ്പ് 2012ൽ ഗൗതം ഗംഭീറും ഇർഫാൻ പത്താനുമായിരുന്നു ഇന്ത്യക്കായി ഇന്നിംഗ്സ് ഓപ്പൺ ചെയ്ത ഇടംകയ്യൻ താരങ്ങൾ. ഇപ്പോൾ നീണ്ട 14 വർഷങ്ങൾക്ക് ശേഷം അഭിഷേക് ശർമയും ഇഷാൻ കിഷനും ഈ സംഭവം ആവർത്തിച്ചിരിക്കുകയാണ്.
അതേസമയം ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ തകർപ്പൻ ബാറ്റിംഗും മുഹമ്മദ് സിറാജിന്റെ നേതൃത്വത്തിലുള്ള ബൗളിംഗ് നിരയുടെ കരുത്തുമാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. മത്സരത്തിൽ സ്‌കൈ 49 പന്തിൽ പുറത്താവാതെ 84 റൺസ് നേടിയാണ് തിളങ്ങിയത്. 10 ഫോറുകളും നാല് സിക്സുകളും അടങ്ങുന്നതാണ് ഇന്ത്യൻ ക്യാപ്റ്റന്റെ ഇന്നിംഗ്സ്. മത്സരത്തിലെ പ്ലയെർ ഓഫ് ദി മാച്ച് അവാർഡ് സ്വന്തമാക്കിയതും സ്‌കൈ തന്നെയാണ്.
ഇന്ത്യയുടെ തുടക്കം അത്ര മികച്ചതായിരുന്നില്ല. ഓപ്പണർ അഭിഷേക് ശർമ്മയെ (6) രണ്ടാം ഓവറിൽ തന്നെ ഇന്ത്യക്ക് നഷ്ടമായി. പവർപ്ലേയിലെ അവസാന ഓവറിൽ ഷാഡ്‌ലി വാൻ ഷാൽക്വിക്ക് നടത്തിയ തകർപ്പൻ ബൗളിംഗിൽ ഇഷാൻ കിഷൻ (20), തിലക് വർമ്മ (25), ശിവം ദുബെ (0) എന്നിവർ പുറത്തായതോടെ ഇന്ത്യ 46-4 എന്ന നിലയിൽ പതറി.
പിന്നീടെത്തിയ റിങ്കു സിംഗും (6) ഹാർദിക് പാണ്ഡ്യയും (5) വേഗത്തിൽ മടങ്ങിയതോടെ ഇന്ത്യ 77-6 എന്ന സമ്മർദ്ദ ഘട്ടത്തിലെത്തിച്ചു. എന്നാൽ ഒരറ്റത്ത് ഉറച്ചുനിന്ന ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഇന്ത്യയെ മുന്നിൽ നിന്ന് നയിച്ചു. അക്സർ പട്ടേലിനെയും (14) അർഷ്ദീപ് സിംഗിനെയും കൂട്ടുപിടിച്ച് സൂര്യ നടത്തിയ പോരാട്ടമാണ് ഇന്ത്യക്ക് പൊരുതാവുന്ന സ്കോർ നൽകിയത്. അമേരിക്കക്കായി ഷാൽക്വിക്ക് മൂന്ന് വിക്കറ്റും ഹർമീത് സിംഗ് രണ്ട് വിക്കറ്റും വീഴ്ത്തി.
162 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ അമേരിക്കയ്ക്ക് തുടക്കം മുതൽ തന്നെ ഇന്ത്യൻ ബൗളർമാർ വെല്ലുവിളി ഉയർത്തി. മുഹമ്മദ് സിറാജ് എറിഞ്ഞ രണ്ടാം ഓവറിൽ തന്നെ അപകടകാരിയായ ആൻഡ്രീസ് ഗൗസിനെ (6) പുറത്താക്കി ഇന്ത്യ കളിയിൽ പിടിമുറുക്കി. തൊട്ടടുത്ത ഓവറിൽ ക്യാപ്റ്റൻ മൊനാങ്ക് പട്ടേലിനെ (0) അർഷ്ദീപ് മടക്കി.
സഞ്ജയ് കൃഷ്ണമൂർത്തി (37), മിലിന്ദ് കുമാർ (34), ശുഭം രഞ്ജൻ (37) എന്നിവർ ചെറുത്തുനിൽപ്പിന് ശ്രമിച്ചെങ്കിലും റൺറേറ്റ് ഉയർത്താൻ ഇന്ത്യൻ ബൗളർമാർ അനുവദിച്ചില്ല. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യ വിജയം പിടിച്ചെടുത്തു.
Sanju Samson was not given a chance in the first match of the T20 World Cup. Sanju was benched after a poor performance in the T20 series against New Zealand that preceded the World Cup. When India were put in to bat, the Wankhede Cricket Stadium witnessed a rare event. It was after a long 14 years that two left-handed openers opened for India in T20Is.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."