HOME
DETAILS

മദ്യലഹരിയിൽ യുവതികളുടെ പരാക്രമം: ഡ്രൈവർക്ക് ക്രൂരമർദ്ദനം

  
Web Desk
February 08, 2026 | 7:46 AM

brave or brash drunk women create ruckus in bengaluru taxi driver brutally beaten with chain

ബെംഗളൂരു: അർദ്ധരാത്രി മദ്യലഹരിയിൽ നടുറോഡിൽ യുവതികളുടെ അഴിഞ്ഞാട്ടം. സ്കൂട്ടർ കാറിലിടിച്ചതു ചോദ്യം ചെയ്ത ടാക്സി ഡ്രൈവറെ യുവതികൾ കൈയ്യിൽ കരുതിയിരുന്ന ചെയിൻ ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ചു. ബെംഗളൂരു ഹുളിമാവ് ദേവരചിക്കനഹള്ളി മെയിൻ റോഡിലാണ് സംഭവം. നാട്ടുകാരുടെ പരാതിയെത്തുടർന്ന് കോറമംഗല, ജെ.പി നഗർ സ്വദേശിനികളായ രണ്ട് യുവതികളെ പൊലിസ് കസ്റ്റഡിയിലെടുത്തു.

സംഭവം ഇങ്ങനെ:

ഒരു സ്വകാര്യ ഹോട്ടലിൽ നിന്ന് മദ്യപിച്ച് മടങ്ങുകയായിരുന്ന യുവതികൾ സഞ്ചരിച്ചിരുന്ന സ്കൂട്ടർ, യാത്രക്കാരെ പിക്കപ്പ് ചെയ്യാൻ പോകുകയായിരുന്ന അഹമ്മദ് എന്ന ഡ്രൈവറുടെ കാറിന് പിന്നിലിടിക്കുകയായിരുന്നു.അപകടത്തിന് പിന്നാലെ യുവതികൾ രക്ഷപ്പെടാൻ ശ്രമിച്ചു. ഡ്രൈവർ തടയുകയും സ്കൂട്ടറിന്റെ താക്കോൽ എടുക്കാൻ ശ്രമിക്കുകയും ചെയ്തതോടെ യുവതികൾ അക്രമാസക്തരായി. കൈയ്യിൽ ചുറ്റിയ ചെയിൻ ഉപയോഗിച്ച് ഇവർ അഹമ്മദിന്റെ മുഖത്തും കൈയ്യിലും അടിക്കുകയായിരുന്നു.

ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരെയും യുവതികൾ അസഭ്യം പറഞ്ഞു. സ്ഥിതി വഷളായതോടെ നാട്ടുകാർ ഹുളിമാവ് പൊലിസിൽ വിവരമറിയിച്ചു.

നിയമനടപടികൾ:

സംഭവസ്ഥലത്തെത്തിയ പൊലിസ് യുവതികളെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചു. തുടർന്ന് നടത്തിയ വൈദ്യപരിശോധനയിൽ ഇവർ മദ്യപിച്ചിരുന്നതായി സ്ഥിരീകരിച്ചു. ഇവരുടെ കുടുംബാംഗങ്ങളെ പൊലിസ് വിവരം അറിയിച്ചിട്ടുണ്ട്. മർദ്ദനമേറ്റ ഡ്രൈവർ അഹമ്മദ് നൽകിയ പരാതിയിൽ പൊലിസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാന്റെ നാവികസേനയെയും റഡാറുകളെയും അമേരിക്ക തകർത്തു; "ഒരു മണിക്കൂർ കൊണ്ട് ബാക്കിയുള്ളതും ഇല്ലാതാക്കും"; ഡൊണാൾഡ് ട്രംപ്

International
  •  4 days ago
No Image

ഇറാൻ - യുഎസ് സംഘർഷം രൂക്ഷമാകുന്നു: എണ്ണവില ബാരലിന് 200 ഡോളർ വരെയാകാമെന്ന് ഇറാന്റെ ഭീഷണി

International
  •  4 days ago
No Image

നിയമസഭ തെരഞ്ഞെടുപ്പ്; കോൺഗ്രസ് സ്ഥാനാർത്ഥികളുടെ ആദ്യഘട്ട പട്ടികക്ക് അംഗീകാരം

Kerala
  •  4 days ago
No Image

പുന്നപ്രയിലെ വീട്ടിലെത്തി ജി സുധാകരനുമായി കൂടിക്കാഴ്ച നടത്തി സിപിഎം ജില്ലാ നേതൃത്വം; അനുനയ നീക്കം പാളിയെന്ന് സൂചന

Kerala
  •  4 days ago
No Image

സിവിലിയൻ കേന്ദ്രങ്ങൾ ലക്ഷ്യമിടുന്നത് അപകടകരം; മുന്നറിയിപ്പുമായി ഖത്തർ

qatar
  •  4 days ago
No Image

പാചകവാതക വില വർധനയുടെ ആഘാതം കുറക്കാൻ കേന്ദ്ര സർക്കാർ അടിയന്തര ഇടപെടൽ നടത്തണം: പിണറായി വിജയൻ

Kerala
  •  4 days ago
No Image

ഇന്ത്യക്കായി അവന് ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയും: ഗംഭീർ

Cricket
  •  4 days ago
No Image

യാത്രക്കാരുടെ ശ്രദ്ധക്ക്: തിരുവനന്തപുരം ഡിവിഷനിൽ അറ്റകുറ്റപ്പണികൾ: ട്രെയിൻ സർവിസുകളിൽ മാറ്റം; യാത്രക്കാർ അറിയേണ്ടതെല്ലാം

Kerala
  •  4 days ago
No Image

ഇറാന്റെ ആക്രമണങ്ങളെ അതിജയിക്കും; വെല്ലുവിളികൾ അതിജീവിക്കാൻ സജ്ജമെന്ന് യുഎഇ ഭരണാധികാരികൾ

uae
  •  4 days ago
No Image

കടകംപള്ളി സുരേന്ദ്രൻ എനിക്കെതിരെ ഗൂഢാലോചന നടത്തി; പരാതിയുമായി ഉണ്ണികൃഷ്ണൻ പോറ്റി

Kerala
  •  4 days ago