HOME
DETAILS

മൂന്ന് വർഷം പ്രണയിച്ചു, അവസാനം കണ്ടപ്പോൾ മറ്റൊരാളുമായി വിവാഹം ഉറപ്പിച്ചെന്ന് കാമുകി അറിയിച്ചു: പ്രണയനൈരാശ്യത്തിൽ 26-കാരനായ ബോഡി ബിൽഡർ ജീവനൊടുക്കി

  
February 08, 2026 | 8:33 AM

after three years of dating his girlfriend announced that she had decided to marry someone else when they last met 26-year-old bodybuilder commits suicide due to love disappointment

ബെംഗളൂരു: മൂന്ന് വർഷത്തോളമായി പ്രണയത്തിലായിരുന്ന യുവതി മറ്റൊരാളുമായി വിവാഹം ഉറപ്പിച്ചെന്ന വാർത്ത അറിയിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കി. പ്രശസ്ത ബോഡി ബിൽഡറും ജിം പരിശീലകനുമായ കിരൺ (26) ആണ് മഹാലക്ഷ്മി ലേഔട്ടിലെ ഗെലയാര ബലഗയിലുള്ള വീട്ടിൽ തൂങ്ങിമരിച്ചത്.

സംഭവം ഇങ്ങനെ:

കിരണും യുവതിയും കഴിഞ്ഞ മൂന്ന് വർഷമായി പ്രണയത്തിലായിരുന്നു. എന്നാൽ ശനിയാഴ്ച വൈകുന്നേരം യുവതിയെ നേരിൽ കണ്ടപ്പോൾ തന്റെ വിവാഹം വീട്ടുകാർ മറ്റൊരാളുമായി ഉറപ്പിച്ച കാര്യം അവർ കിരണിനെ അറിയിച്ചു. വിവാഹക്ഷണക്കത്തും വിവാഹത്തിനായി വാങ്ങിയ സാരിയും യുവതി കിരണിനെ കാണിച്ചതായാണ് വിവരം.

വാലന്റൈൻസ് ഡേ ആഘോഷിക്കാൻ പദ്ധതിയിട്ടിരുന്ന കിരണിനെ ഈ വാർത്ത മാനസികമായി തകർത്തു. വീട്ടിലെത്തിയ കിരൺ അമ്മയോട് ഒരു വെള്ളക്കടലാസും പേനയും ആവശ്യപ്പെട്ടു. സാമ്പത്തിക ഇടപാടുകൾ എഴുതാനാണെന്ന് പറഞ്ഞ് മുറിയിൽ കയറി വാതിലടച്ച കിരൺ പിന്നീട് തൂങ്ങിമരിക്കുകയായിരുന്നു.

 മുറിയിൽ നിന്ന് പൊലിസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. തന്റെ മരണത്തിന് ഉത്തരവാദികൾ കാമുകിയും അവരുടെ അമ്മയുമാണെന്ന് കുറിപ്പിൽ പരാമർശിക്കുന്നുണ്ട്. സ്വന്തം മൊബൈൽ ഫോണിന്റെ പാസ്‌വേഡും അദ്ദേഹം കുറിപ്പിൽ എഴുതി വെച്ചിരുന്നു.

കുടുംബത്തിന്റെ പരാതി:

കാമുകിയുടെ കടം വീട്ടാനായി കിരൺ തന്റെ സമ്പാദ്യം മുഴുവൻ ചിലവഴിച്ചിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു. കിരണിന്റെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മഹാലക്ഷ്മി ലേഔട്ട് പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മാറ്റി.

(ശ്രദ്ധിക്കുക; ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായംതേടുക, 'ദിശ' ഹെൽപ്പ്ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: 1056, 0471 2552056)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെക്കന്‍ ലെബനനിലെ ആക്രമണം; കുവൈത്തില്‍ ശക്തമായ പ്രതിഷേധം

Kuwait
  •  2 days ago
No Image

വിദേശത്തുള്ള കാമുകനെ കബളിപ്പിക്കാൻ തട്ടിക്കൊണ്ടുപോകൽ നാടകം; സിസിടിവിയിൽ 'കള്ളി' വെളിച്ചത്തായി, യുവതിക്കെതിരെ കേസ്

crime
  •  2 days ago
No Image

മന്ത്രി ഗണേഷ് കുമാറിന് കനത്ത തിരിച്ചടി; പത്തനാപുരം എൻഎസ്എസ് യൂണിയൻ പിരിച്ചുവിട്ടു, ഭരണസമിതിയിൽ കൂട്ടരാജി

Kerala
  •  2 days ago
No Image

അമ്മയിയമ്മയുടെ പീഡനം സഹിക്കാനായില്ല; അഞ്ച് മാസം ഗർഭിണിയായ 19-കാരി സ്വയം തീ കൊളുത്തി, മകളുടെ മരണത്തിൽ നീതി തേടി കുടുംബം

crime
  •  2 days ago
No Image

ഐപിഎല്ലിൽ അരങ്ങേറാൻ മുസറബാനി; മുസ്തഫിസൂറിന് പകരക്കാരനായി കെകെആറിലേക്ക്; പിഎസ്എൽ ഉപേക്ഷിച്ചു

Cricket
  •  2 days ago
No Image

ബഹ്റൈനില്‍ വിസിറ്റ് വിസക്കാര്‍ക്ക് ഓവര്‍ സ്റ്റേ പിഴ ഒഴിവാക്കി

latest
  •  2 days ago
No Image

സോഹാറിലെ ഡ്രോൺ ആക്രമണം; മരിച്ച രണ്ട് പേരും ഇന്ത്യൻ പൗരന്മാർ; സ്ഥിരീകരിച്ച് വിദേശകാര്യമന്ത്രാലയം

oman
  •  2 days ago
No Image

തിരുവനന്തപുരത്ത് ബിജെപി കൗൺസിലർ ശുചീകരണ തൊഴിലാളിയെ ജാതീയമായി അധിക്ഷേപിച്ചെന്ന് പരാതി; ശുചീകരണ തൊഴിലാളി വീട്ടിൽ കയറി ഹെൽമറ്റ് കൊണ്ട് മർദിച്ചെന്ന് കൗൺസിലർ

crime
  •  2 days ago
No Image

അച്ഛനോട് വാശിപിടിച്ച് വാങ്ങിയ മിഠായി ജീവനെടുത്തു; മേൻപുരിയിൽ മൂന്നരവയസുകാരന് ദാരുണാന്ത്യം

National
  •  2 days ago
No Image

നഴ്സുമാരുടെ സമരം: ഹൈക്കോടതിയുടെ നിർണ്ണായക ഇടപെടൽ; ചൊവ്വാഴ്ച മധ്യസ്ഥ ചർച്ച

Kerala
  •  2 days ago