HOME
DETAILS

ദുബൈയിലെ അൽ ഖുദ്‌റ റോഡിൽ പുതിയ പാലം തുറന്നു; റാഞ്ചസ്, സ്റ്റുഡിയോ സിറ്റി യാത്രക്കാർക്ക് ആശ്വാസം

  
February 08, 2026 | 9:03 AM

new bridge opens on al qudra road dubai relief for ranches and studio city commuters

ദുബൈ: ദുബൈയിലെ തിരക്കേറിയ പാതകളിലൊന്നായ അൽ ഖുദ്‌റ റോഡിൽ പുതിയ പാലം തുറന്നു. ദുബൈ സ്റ്റുഡിയോ സിറ്റിയുമായി ബന്ധിപ്പിക്കുന്ന അൽ ഖുദ്‌റ റോഡിലെ കവലയിൽ നിർമ്മിച്ച 600 മീറ്റർ നീളമുള്ള പാലമാണ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) ഗതാഗതത്തിനായി തുറന്നുകൊടുത്തത്.

ഓരോ ദിശയിലേക്കും നാലുവരി പാതകളുള്ള ഈ പാലം നിലവിൽ വന്നതോടെ റോഡിന്റെ ശേഷിയിൽ 191 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. മുൻപ് മണിക്കൂറിൽ 6,600 വാഹനങ്ങൾ മാത്രം കടന്നുപോയിരുന്ന ഈ പാതയിലൂടെ ഇനി മുതൽ 19,200 വാഹനങ്ങൾക്ക് സുഗമമായി സഞ്ചരിക്കാം. ഇതോടെ ജംഗ്ഷനിലെ കാത്തിരിപ്പ് സമയം 113 സെക്കൻഡിൽ നിന്ന് വെറും 52 സെക്കൻഡായി കുറഞ്ഞു.

അൽ ഖുദ്‌റ റോഡ് വികസന പദ്ധതിയുടെ ഭാഗമായി നിരവധി പാലങ്ങളും റോഡുകളുമാണ് ആർടിഎ നവീകരിക്കുന്നത്. പദ്ധതി പൂർണ്ണമാകുന്നതോടെ ഈ മേഖലയിലെ യാത്രാ സമയം 9.4 മിനിറ്റിൽ നിന്ന് 2.8 മിനിറ്റായി കുറയുമെന്ന് ആർടിഎ ഡയറക്ടർ ജനറൽ മതാർ അൽ തായർ പറഞ്ഞു. അതായത് ഏകദേശം 70 ശതമാനം സമയലാഭമാണ് യാത്രക്കാർക്ക് ലഭിക്കുക. ഏകദേശം 4 ലക്ഷത്തോളം താമസക്കാർക്കും സന്ദർശകർക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും.

ഫെബ്രുവരി 15-ന് അൽ ഖുദ്‌റ റോഡിന്റെയും ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റിന്റെയും കവലയിൽ പുതിയ വടക്കൻ പാലം കൂടി തുറക്കും. 700 മീറ്റർ നീളമുള്ള ഈ പാലം തുറക്കുന്നതോടെ അൽ ഖുദ്‌റ സിറ്റിയിലേക്കും ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലേക്കുമുള്ള യാത്ര കൂടുതൽ സുഗമമാകും. കൂടാതെ, എമിറേറ്റ്സ് റോഡിലേക്കുള്ള പാതകൾ വീതികൂട്ടുന്ന പ്രവൃത്തികളും പദ്ധതിയുടെ ഭാഗമായി നടന്നുവരികയാണ്.

dubai opens a new bridge on al qudra road, easing traffic congestion and improving travel time for motorists heading to arabian ranches and studio city, offering smoother connectivity and better daily commute for residents and visitors.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എം.ആർ അജിത്കുമാറിനെ ബവ്‌കോ സി.എം.ഡിയായി നിയമിച്ചു

Kerala
  •  3 days ago
No Image

ഭാഗ്യം എപ്പോഴും തുണയ്ക്കില്ല, വൈഭവ് ഇനിയും പഠിക്കാനുണ്ട്'; വണ്ടർ കിഡിന് മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ താരം

Cricket
  •  3 days ago
No Image

വിവാദ റണ്ണൗട്ട്; ക്രീസിൽ രോഷപ്രകടനം നടത്തിയ പാക് താരം സൽമാൻ ആഗയ്ക്ക് ഐസിസി ശിക്ഷ

Cricket
  •  3 days ago
No Image

'അമ്മയ്ക്കൊരു സർപ്രൈസുണ്ട്'; വീട്ടിലെത്തിയപ്പോൾ കണ്ടത് മകളുടെ മൃതദേഹം: സഹോദരിയെ കത്തികൊണ്ട് 84 തവണ കുത്തി കൊലപ്പെടുത്തി സഹോദരൻ

crime
  •  3 days ago
No Image

അജ്ഞാത വസ്തുക്കളിൽ സ്പർശിക്കരുത്; ജാഗ്രതാ നിർദ്ദേശവുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം

qatar
  •  3 days ago
No Image

ട്രെയിനിൽ ജാതി അധിക്ഷേപം; സഹികെട്ട് യുവതിയെ തല്ലി യുവാവ്: വീഡിയോ വൈറൽ

crime
  •  3 days ago
No Image

സഞ്ജുവല്ല! ചെന്നൈയുടെ ഗെയിം ചെയ്ഞ്ചർ ആ താരമായിരിക്കും: പൂജാര

Cricket
  •  3 days ago
No Image

ബ്രിട്ടിഷ് മാധ്യമങ്ങളിലെ മുസ്‌ലിം വിരുദ്ധത: കണക്കുകളും വസ്തുതകളും സത്യം വെളിപ്പെടുത്തുമ്പോഴും തിരുത്താതെ അധികാരികൾ

International
  •  3 days ago
No Image

ഐപിഎല്ലിൽ അവൻ അതിവേഗ സെഞ്ച്വറി നേടും: പ്രവചനവുമായി ഉത്തപ്പ 

Cricket
  •  3 days ago
No Image

എല്‍.എന്‍.ജി ഉല്‍പാദനം നിര്‍ത്തിയെന്ന ഇസ്രായേല്‍ പ്രചാരണം തള്ളി ഖത്തര്‍

qatar
  •  3 days ago