നേന്ത്രക്കായ എത്തി ഓണം വിപണി ഉണര്‍ന്നു
ആനക്കര: നേന്ത്രക്കായഎത്തിയതൊടെ ഓണം, ബക്രീദ് വിപണി ഉണര്‍ന്നു. നേന്ത്ര വാഴകൃഷിക്കാര്‍ക്ക് ഇത് നല്ല കാലം. ഇപ്പോള്‍ കിലോവിന് ചില്ലറ വില 55 രൂപ 70 രൂപയുണ്ട്. ഓണവും ബക്രീദും ഒന്നിച്ച് വന്നതിനാല്‍ എല്ലാ പൊതുമാര്‍ക്കറ്റിലും നല്ല നാടന്‍ നേന്ത്രകുല സ്ഥാനം പിടിച്ചുണ്ട്. സഹകരണബാങ്കുകള്‍, കൃഷിഭവന്, പഞ്ചായത്തുകള്‍ എന്നിവയുടെ ചന്തകളിലൂടെ നാടന്‍ നേന്ത്രകുലകളും വില്‍പ്പന തകൃതിയായി നടക്കുന്നുണ്ട്.
ബാങ്കുകള്‍ വഴി കിലോവിന് 55 രൂപക്കാണ് വില്‍പ്പന നടക്കുന്നത്. പൊതുമാര്‍ക്കറ്റില്‍ 65 രൂപ മുതല്‍ 70 രൂപവരെ യുണ്ട്. ഓണത്തിന് പൊതുമാര്‍ക്കറ്റില്‍ വില ഉയരാനുളള സാധ്യതകള്‍ ഉണ്ട്. മാസങ്ങള്‍ക്ക് മുന്‍പ് 12 രൂപ മുതല്‍ 14 രൂപവരെയുണ്ടായിരുന്നതാണ് കായയുടെ വില.
ജില്ലയില്‍ തന്നെ പടിങ്ങാറന് മേഖലയിലാണ് വാഴകൂടുതലായി കൃഷി ചെയ്യുന്നത്. 100 മുതല്‍ 1000 വരെ വാഴകളാണ് സ്വന്തമായും കൂട്ടായും കൃഷിചെയ്യുന്നത്. ഓണനാളുകളില്‍ കേരളത്തിന്റെ വിവിധ ജില്ലകളിലേക്ക് നേന്ത്രക്കായ കൂടുതലായി കയറ്റിപ്പോകുണ്ട്.
20 കിലോ മുതല്‍ 30 കിലോയുളള കാഴ്ച്ചകുലകളാണ് ഏറെ പ്രിയം. മിക്കതോട്ടങ്ങളിലും ഓണത്തിനായി പ്രത്യേകം പരിചരണത്തോടെ വളര്‍ത്തിയ കാഴ്ച്ചക്കുലകള്‍ ഇപ്പോള്‍ വിപണിയിലെത്തി തുടങ്ങിയിട്ടുണ്ട്. ഇതിന് തൂക്കം നോക്കിയല്ല കായകളുടെ മനോഹാരിത നോക്കിയാണ് മോഹവില പറയുന്നത്. 1000 മുതല്‍ 5000 വരെ കൊടുത്താണ് പലരും കാഴ്ച കുലകള്‍ തോട്ടങ്ങളില്‍ നിന്ന് വെട്ടിയെടുക്കുന്നത്.
പലരും ക്ഷേത്രങ്ങളില്‍ തിരുവോണനാളില്‍ വഴിപാട് നടത്താനാണ് ഇത്തരം കാഴ്ച്ചകുലകള്‍ വാങ്ങുന്നത്. പത്ത് വര്ഷകാലയളവിനുസരിച്ച് ഈ ഓണം,ബലി പെരുന്നാളും ഒന്നിച്ച് വരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."