വിദേശികൾക്കൊപ്പം ഇനി സെൽഫി വേണ്ട; അതിരുവിട്ടാൽ അകത്താകും; ഗോവൻ ബീച്ചുകളിൽ നിരീക്ഷണം ശക്തമാക്കി പൊലിസ്
പനാജി: ഗോവയിലെത്തുന്ന വിദേശ വിനോദസഞ്ചാരികളെ ശല്യം ചെയ്യുന്നവർക്കെതിരെ കർശന നടപടിയുമായി ഗോവ പൊലിസ്. വിദേശികളുടെ അനുവാദമില്ലാതെ ഫോട്ടോ എടുക്കുന്നതും സെൽഫിയെടുക്കാൻ നിർബന്ധിക്കുന്നതും കുറ്റകരമായി കണക്കാക്കി ഉടനടി കസ്റ്റഡിയിലെടുക്കാനാണ് പൊലിസിന്റെ തീരുമാനം. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ, പ്രത്യേകിച്ച് ബീച്ചുകളിൽ വിദേശ വനിതകൾക്ക് നേരെ ഇന്ത്യൻ സഞ്ചാരികളിൽ നിന്നുണ്ടാകുന്ന മോശം പെരുമാറ്റം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ ഇടപെടൽ.
പ്രധാന നടപടികൾ
വിദേശ സഞ്ചാരികളുടെ സമ്മതമില്ലാതെ അവരുടെ ചിത്രങ്ങൾ പകർത്തുന്നത് തടയും.
ഫോട്ടോയെടുക്കാൻ വിദേശികളെ നിർബന്ധിക്കുന്നവരെ സംഭവസ്ഥലത്തു വെച്ചുതന്നെ കസ്റ്റഡിയിലെടുക്കും.
വിദേശികൾക്ക് നേരെയുള്ള ശല്യം തടയാൻ ബീച്ചുകളിൽ പൊലിസ് പട്രോളിംഗ് ശക്തമാക്കി.
കഴിഞ്ഞ കുറച്ച് ആഴ്ചകളായി വിദേശ സഞ്ചാരികളിൽ നിന്ന് വ്യാപകമായ പരാതികൾ ഉയർന്ന പശ്ചാത്തലത്തിലാണ് പൊലിസിന്റെ പുതിയ നീക്കം. കഴിഞ്ഞ ദിവസം കലാൻഗുട്ട് ബീച്ചിൽ റഷ്യൻ യുവതിയെ ശല്യം ചെയ്യുകയും അനുചിതമായ രീതിയിൽ സ്പർശിക്കുകയും ചെയ്ത ഒഡീഷ സ്വദേശികളായ രണ്ട് യുവാക്കളെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.
വിനോദസഞ്ചാര മേഖലയിൽ ഗോവയുടെ അന്താരാഷ്ട്ര പ്രതിച്ഛായയെ ബാധിക്കുന്ന ഇത്തരം പ്രവൃത്തികൾ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് മുതിർന്ന പൊലിസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. വിദേശികൾക്ക് സുരക്ഷിതമായി യാത്ര ചെയ്യാനുള്ള സാഹചര്യം ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
Goa Police Crack Down on Forced Selfies The Goa Police have launched a strict enforcement drive to protect foreign tourists from harassment on beaches. Under the new rules, clicking photographs or forcing foreigners to take selfies without their consent is now a punishable offense.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."