വാക് ഫോർ ഗ്രീൻ: 36,000ത്തിലേറെ പേരുടെ റെക്കോഡ് പങ്കാളിത്തവുമായി ലുലു വാക്കത്തോൺ; മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത് ഫ്ലാഗ് ഓഫ് ചെയ്തു
ദുബൈ: ദുബൈ മംസർ പാർക്കിൽ പർപ്പിൾ കടൽ തീർത്ത് ലുലു വാക്കത്തോൺ 2026. 'വാക് ഫോർ ഗ്രീൻ' എന്ന ഹാഷ്ടാഗോടെ ആരോഗ്യകരമായ ജീവിത ശൈലി, ഫിറ്റ്നസ്, സുസ്ഥിരത എന്നീ സന്ദേശങ്ങൾ പങ്കു വച്ചായിരുന്നു ലുലു വാക്കത്തോൺ. 128ലധികം രാജ്യങ്ങളിൽ നിന്നായി 36,000ത്തിലേറെ പേരുടെ റെക്കോഡ് പങ്കാളിത്തമാണ് ലുലു വാക്കത്തോണിന് ലഭിച്ചത്. മൂന്ന് കിലോ മീറ്റർ നീണ്ട വാക്കത്തോണിന്റെ ഫ്ലാഗ് ഓഫ് ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത് നിർവഹിച്ചു. കായിക താരങ്ങളും സമൂഹ മാധ്യമ താരങ്ങളും ഉൾപ്പടെ ലുലു വാക്കത്തോണിൽ പങ്കെടുത്തു. ആരോഗ്യകരമായ ജീവിത ശൈലിക്കും ഫിറ്റ്നസിനും പ്രധാന്യം നൽകിയുള്ള ലുലു വാക്കത്തോണിലെ മികച്ച ജനപങ്കാളിത്തം ശ്രദ്ധേയമെന്ന് എസ്.ശ്രീശാന്ത് പറഞ്ഞു. ഒത്തൊരുമയുടെ സന്ദേശം കൂടിയാണ് ലുലു വാക്കത്തോൺ പങ്കു വയ്ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
യു.എ.ഇ മുന്നോട്ട് വയ്ക്കുന്ന മികച്ച ജീവിത ശൈലീ സന്ദേശങ്ങൾക്ക് കരുത്തേകുന്നതാണ് ലുലു വാക്കത്തോണെന്ന് ലുലു ഗ്ലോബൽ ഓപറേഷൻസ് ഡയരക്‌ടർ സലിം എം.എ വ്യക്തമാക്കി. മികച്ച ആരോഗ്യത്തിന്റെയും ഒത്തൊരുമയുടെയും സുസ്ഥിതയുടെയും സന്ദേശം കൂടി എടുത്തു കാട്ടുന്നതാണ് ലുലു വാക്കത്തോണെന്ന് ലുലു മാർക്കറ്റിങ്ങ് ആൻഡ് കമ്മ്യൂണികേഷൻസ് ഡയരക്ടർ വി.നന്ദകുമാർ വ്യക്തമാക്കി.
സുംബ ഡാൻസ്, എയറോബിക്സ്, യോഗ, ചിൽഡ്രൻസ് ഗെംയിംസ് അടക്കം ആകർഷകമായ പരിപാടികളും സംഘടിപ്പിച്ചിരുന്നു. മാസ്റ്റർ കാർഡ് റീടെയിൽ ആൻഡ് കൊമേഴ്‌സ് സീനിയർ വൈസ് പ്രസിഡൻ്റ് ഒമോക്കെ അഡെബാൻജോ, ലുലു സി.ഇ.ഒ സെയ്ഫി രൂപാവാല, ചീഫ് ഓപറേറ്റിങ്ങ് ആൻഡ് സ്ട്രാറ്റജി ഓഫിസർ സലിം വി.ഐ, ലുലു ഗ്ലോബൽ ഓപറേഷൻസ് ഡയരക്ടർ ഷാബു അബ്ദുൽ മജീദ് തുടങ്ങിയവരും പങ്കെടുത്തു.
walk for green: lulu walkathon records participation of over 36,000 people
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."