HOME
DETAILS

ചികില്‍സാരംഗത്തെ മാഫിയാവല്‍ക്കരണം തടയാന്‍ നിയമനിര്‍മ്മാണം വേണം: സമസ്ത സമ്മേളനത്തില്‍ പ്രമേയം

  
February 08, 2026 | 2:05 PM

needed to prevent mafia influence in the healthcare sector resolution passed at samastha 100 anniversary conference

കോഴിക്കോട്: ആരോഗ്യരംഗത്തെ വാണിജ്യവല്‍ക്കരണവും മരുന്ന് മാഫിയകളുടെ കടന്നുകയറ്റവും നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി നിയമനിര്‍മ്മാണം നടത്തണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നൂറാം വാര്‍ഷിക സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ആരോഗ്യരംഗം കച്ചവടമല്ലെന്നും അന്തസ്സോടെ ജീവിക്കാനുള്ള പൗരന്റെ ഭരണഘടനാപരമായ അവകാശത്തിന്റെ ഭാഗമാണെന്നും സമ്മേളനം ഓര്‍മ്മിപ്പിച്ചു.

പൗരന്മാരുടെ ആരോഗ്യനിലവാരം ഉയര്‍ത്തുക എന്നത് സര്‍ക്കാരിന്റെ പ്രാഥമിക കടമയാണെന്ന് സുപ്രീംകോടതി വിധികള്‍ ചൂണ്ടിക്കാട്ടി പ്രമേയം വ്യക്തമാക്കി. ചികില്‍സാ രംഗത്തെ അനഭിലഷണീയമായ പ്രവണതകളും മാഫിയാവല്‍ക്കരണവും സാധാരണക്കാരെ കടുത്ത പ്രയാസത്തിലാക്കുകയാണ്. മരുന്നുകളുടെ വിലയും ചികില്‍സാ ഫീസുകളും ഏകീകരിക്കാന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

ജീവിതശൈലീ രോഗങ്ങള്‍ അനിയന്ത്രിതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഓരോ വ്യക്തിയും ആരോഗ്യപരിപാലനത്തില്‍ ജാഗ്രത പുലര്‍ത്തണം. ഭക്ഷണരീതികളിലടക്കം പ്രവാചക തിരുചര്യകള്‍ പാലിക്കുന്നത് രോഗങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കും. ആരോഗ്യകരമായ ജീവിതക്രമം വിശ്വാസികള്‍ ശീലമാക്കണമെന്നും സമ്മേളനം ഉണര്‍ത്തി. ഡോ. ബഹാഉദ്ദീന്‍ നദ്‌വി കൂരിയാട് അവതരിപ്പിച്ച പ്രമേയത്തെ ത്വാഖ അഹ്മദ് മൗലവി പിന്താങ്ങി.

needed to prevent mafia influence in the healthcare sector resolution passed at samastha 100 anniversary conference

needed to prevent mafia influence in the healthcare sector: resolution passed at samastha conference



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനിലെ ആണവനിലയങ്ങൾ സുരക്ഷിതം; അമേരിക്ക-ഇസ്റാഈൽ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചിട്ടില്ല; ഐഎഇഎ

International
  •  4 days ago
No Image

യുഎസ് ചാനലിന്റെ അവകാശവാദം പച്ചക്കള്ളം; അമേരിക്കൻ നാവികസേന ഇന്ത്യൻ തുറമുഖങ്ങൾ ഉപയോഗിക്കുന്നുവെന്ന റിപ്പോർട്ട് തള്ളി വിദേശകാര്യ മന്ത്രാലയം

National
  •  4 days ago
No Image

ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് മടങ്ങവെ ബസിന്റെ രൂപത്തിൽ മരണം; വിഴിഞ്ഞത്ത് കെഎസ്ആർടിസി ബസിടിച്ച് യുവാവ് മരിച്ചു

Kerala
  •  4 days ago
No Image

മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം താൽക്കാലികമായി പിൻവലിച്ചു; 18 മാസത്തെ ശമ്പള കുടിശ്ശിക ഉടൻ നൽകുമെന്ന് സർക്കാർ

Kerala
  •  4 days ago
No Image

ലെബനനിൽ ഇസ്റാഈൽ ആക്രമണം അതിരൂക്ഷം: 72 മരണം; ആക്രമണത്തിന് കനത്ത മറുപടി നൽകുമെന്ന് ഇറാൻ

International
  •  4 days ago
No Image

യുഎസ്-ഇസ്റാഈൽ സംയുക്ത നീക്കം; ഇറാന്റെ 20 യുദ്ധക്കപ്പലുകൾ തകർത്തതായി റിപ്പോർട്ട്

International
  •  4 days ago
No Image

അമ്മത്തൊട്ടിലിൽ നിന്നും അലാറം മുഴങ്ങി, കാത്തിരുന്നത് പിഞ്ചുകുഞ്ഞിനെ; പക്ഷേ കിട്ടിയത് ഒരു 'നന്മപ്പൊതി'

Kerala
  •  4 days ago
No Image

ഐആർഐഎസ് ഡെന തകർത്തത് തങ്ങളെന്ന് യുഎസ്; ദൃശ്യങ്ങൾ പുറത്തുവിട്ടു

International
  •  4 days ago
No Image

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസിന് 28 സീറ്റും ഒരു രാജ്യസഭാ സീറ്റും; ഡിഎംകെ-കോൺഗ്രസ് സീറ്റ് ധാരണയായി

National
  •  4 days ago
No Image

സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് കൈത്താങ്ങായി സന്നദ്ധ സേവന രജിസ്‌ട്രേഷന്‍ ആരംഭിച്ചു

bahrain
  •  4 days ago