HOME
DETAILS

ധാർമ്മിക പാഠങ്ങളും സൈബർ എത്തിക്സും പൊതുവിദ്യാഭ്യാസ സിലബസിൽ ഉൾപ്പെടുക്കുക; സമസ്ത 

  
February 08, 2026 | 2:13 PM

include moral lessons and cyber ethics in the general education syllabus samastha

സാങ്കേതികവിദ്യയുടെ അതിപ്രസരം യുവതലമുറയെ മൂല്യച്യുതിയിലേക്കും സൈബർ ചതിക്കുഴികളിലേക്കും നയിക്കുന്ന ആധുനിക സാഹചര്യത്തിൽ, പൊതുവിദ്യാഭ്യാസ മേഖലയിൽ സൈബർ എത്തിക്സും (Cyber Ethics) സ്വഭാവ സംസ്കരണത്തിന് മുൻഗണന നൽകുന്ന ധർമ്മപാഠങ്ങളും ഉൾപ്പെടുത്തേണ്ടത് അത്യന്തം അനിവാര്യമാണെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നൂറാം വാർഷിക സമ്മേളനം പ്രമേയത്തിലൂടെ വ്യക്തമാക്കി. 

കേവലം അറിവ് സമ്പാദനത്തിനപ്പുറം സത്യസന്ധതയും സാമൂഹിക പ്രതിബദ്ധതയും വളർത്തുന്ന മൂല്യാധിഷ്ഠിത പാഠപുസ്തകങ്ങൾ സ്കൂൾ തലത്തിൽ നടപ്പിലാക്കുന്നതിലൂടെ മാത്രമേ ലഹരി, സൈബർ വിപത്തുകൾ എന്നിവയിൽ നിന്ന് വരുംതലമുറയെ സംരക്ഷിക്കാനാവൂ. അതിനാൽ, ഡിജിറ്റൽ യുഗത്തിലെ പെരുമാറ്റച്ചട്ടങ്ങളും ധാർമ്മിക അടിത്തറയും സമന്വയിപ്പിച്ചുകൊണ്ടുള്ള പരിഷ്കരിച്ച പാഠ്യപദ്ധതി നടപ്പിലാക്കാൻ സർക്കാർ തയ്യാറാകണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഉമർ ഫൈസി മുക്കം അവതരിപ്പിച്ച പ്രമേയത്തെ നെല്ലായ കുഞ്ഞഹമ്മദ് മുസ്ല്യാർ പിന്താങ്ങി. 

include moral lessons and cyber ethics in the general education syllabus: samastha

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആറ്റുകാൽ പൊങ്കാല: മാലിന്യം നീക്കിയില്ലെങ്കിൽ ഞങ്ങൾ ഇറങ്ങും; ബിജെപിക്കെതിരെ വെല്ലുവിളിയുമായി ഡിവൈഎഫ്ഐ

Kerala
  •  2 days ago
No Image

ഗവര്‍ണര്‍ തലത്തില്‍ അഴിച്ചുപണി കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക്; ആരിഫ് മുഹമ്മദ് ഖാനും, ആര്‍എന്‍ രവിക്കും സ്ഥലംമാറ്റം

National
  •  3 days ago
No Image

സ്‌പോര്‍ട്‌സ് ക്വാട്ട നിയമന മാനദണ്ഡങ്ങള്‍ ലഘൂകരിക്കുന്നു; മന്ത്രിസഭാ തീരുമാനം 

Kerala
  •  3 days ago
No Image

ലോകകപ്പിന് മുൻപ് ഇന്ത്യയുടെ വജ്രായുധം: നിർണ്ണായക മത്സരങ്ങളിൽ ഇന്ത്യക്ക് തലവേദനയായി മിസ്റ്ററി സ്പിന്നർ

Cricket
  •  3 days ago
No Image

പദവിയിലിരുന്നത് കേവലം 9 മാസം; ആനന്ദ ബോസിന് പിന്നാലെ ഞെട്ടിച്ച് കവീന്ദര്‍ ഗുപ്തയും; ലഡാക് ലഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചു

National
  •  3 days ago
No Image

അവസാന ബോൾവരെ നീണ്ട ആവേശം; പൊരുതി ജയിച്ച് ഇന്ത്യ ഫൈനലിൽ

Cricket
  •  3 days ago
No Image

പടക്കം പൊട്ടിക്കലും ലഡു വിതരണവും; പി കെ ശശിയെ പാർട്ടിയിൽ നിന്നും പുറത്താക്കിയതിൽ മണ്ണാർക്കാട് ആഘോഷം

Kerala
  •  3 days ago
No Image

പാര്‍ട്ടിയില്‍ അവഗണനയെന്ന് ആരോപണം; തൃശൂരില്‍ കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍ ചേര്‍ന്നു 

Kerala
  •  3 days ago
No Image

ഇന്ത്യയുടെ സുഖോയ് 30 യുദ്ധവിമാനം തകര്‍ന്നുവീണതായി സംശയം; പൈലറ്റിനെ കാണാനില്ല; അന്വേഷണം ആരംഭിച്ച് വ്യോമസേന 

National
  •  3 days ago
No Image

തൊണ്ടിമുതല്‍ കേസ്; ശിക്ഷ നടപ്പാക്കുന്നത് തടയണമെന്ന് ആന്റണി രാജു ഹൈക്കോടതിയില്‍; എതിര്‍ത്ത് സര്‍ക്കാര്‍ 

Kerala
  •  3 days ago