HOME
DETAILS

പൊതുവിദ്യാഭ്യാസ കലണ്ടറിൽ സാമുദായിക സാഹചര്യങ്ങൾ പരിഗണിക്കണം; സമസ്ത 

  
February 08, 2026 | 2:24 PM

community considerations should be taken into account in the general education calendar samastha

കേരളത്തിലെ വിവിധ സർവ്വകലാശാലകൾ നടത്തുന്ന പരീക്ഷകളുടെ സമയക്രമത്തിൽ കൃത്യമായ ഏകോപനം ഇല്ലാത്തത് വിദ്യാർത്ഥികളെ വലിയ തോതിൽ പ്രയാസപ്പെടുത്തുന്ന സാഹചര്യമാണുള്ളതെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നൂറാം വാർഷിക സമ്മേളനം പ്രമേയത്തിലൂടെ ഉണർത്തിച്ചു. പലപ്പോഴും ഒന്നിലധികം പരീക്ഷകൾ ഒരേ ദിവസം വരികയോ, ഉപരിപഠനത്തിനുള്ള പ്രവേശന പരീക്ഷകൾ മുടങ്ങുകയോ ചെയ്യുന്ന അവസ്ഥയുണ്ട്. 

ഇത് പരിഹരിക്കാനായി പരീക്ഷാ കലണ്ടറുകൾ ഏകീകരിക്കാൻ സർക്കാർ തയ്യാറാകണമെന്നും, അതോടൊപ്പം തന്നെ, ഭരണഘടന വാഗ്ദാനം ചെയ്യുന്ന മതസ്വാതന്ത്ര്യം പരിഗണിച്ച്, വെള്ളിയാഴ്ച ഉച്ചയ്ക്ക് ജുമുഅ നമസ്കാരത്തിന് തടസ്സമാകാത്ത രീതിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പരീക്ഷകൾക്കും സമയക്രമം നിശ്ചയിക്കേണ്ടത് അനിവാര്യമാണെന്നും പ്രമേയം വ്യക്തമാക്കി. 

ജുമുഅ സമയത്ത് പരീക്ഷകൾ നിശ്ചയിക്കുന്നതും ക്ലാസുകൾ നടത്തുന്നതും വിശ്വാസികളായ വിദ്യാർത്ഥികളോടും അധ്യാപകരോടുമുള്ള അനീതിയാണ്. അതിനാൽ, വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് കൃത്യമായ ഇടവേള ഉറപ്പാക്കിക്കൊണ്ടും പരീക്ഷാ ടൈം ടേബിളുകൾ മുൻകൂട്ടി ഏകോപിപ്പിച്ചുകൊണ്ടും മദ്റസാ സമയവിഷയത്തിൽ സർക്കാറുകൾ നൽകിയ ഉറപ്പുകൾ നടപ്പിൽ വരുത്തിയും ഉത്തരവിറക്കാൻ വിദ്യാഭ്യാസ വകുപ്പും സർക്കാരും ഇടപെടണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഡോ. അരിപ്ര അബ്ദുറഹ്മാൻ ഫൈസി പ്രമേയം അവതരിപ്പിച്ചു. ഐബി ഉസ്മാൻ ഫൈസി പ്രമേയം പിന്താങ്ങി.

community considerations should be taken into account in the general education calendar: samastha

 
 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോളി ആഘോഷം; യുപിയില്‍ പള്ളികള്‍ ടാര്‍പോളിന്‍ കൊണ്ട് മൂടി പൊലിസ്

National
  •  6 days ago
No Image

ആശ്വാസ തീരത്ത്; അബൂദബിയില്‍ നിന്നുള്ള ഇത്തിഹാദ് എയര്‍വേസ് വിമാനം കൊച്ചിയിലെത്തി 

Kerala
  •  6 days ago
No Image

ഇറാനിലെ ആശുപത്രികള്‍ ലക്ഷ്യം വെച്ച് ഇസ്രാഈൽ-യുഎസ് ആക്രമണം; ഇതുവരെ തകർന്നത് ഒൻപത് ആശുപത്രികൾ

International
  •  6 days ago
No Image

ഷാർജ വിമാനത്താവളം തുറന്നു; സർവീസുകൾ ഭാ​ഗികമായി പുനരാരംഭിച്ചു

uae
  •  6 days ago
No Image

രണ്ട് ഇറാനിയൻ സുഖോയ് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ട് ഖത്തർ; മിസൈൽ-ഡ്രോൺ ആക്രമണങ്ങളും തകർത്തു

qatar
  •  6 days ago
No Image

പൊലിഞ്ഞത് 44 ജീവന്‍; കാത്തിരുന്നത് നീണ്ട 25 വര്‍ഷം; ഒടുവില്‍ വിധി! കേരളം നടുങ്ങിയ പൂക്കിപ്പറമ്പ് ബസ് അപകടത്തില്‍ ഡ്രൈവര്‍ കുറ്റക്കാരനെന്ന് ഹൈക്കോടതി 

Kerala
  •  6 days ago
No Image

‘യഥാർത്ഥ പ്രഹരം വരാനിരിക്കുന്നതേയുള്ളൂ, ഇപ്പോഴത്തേത് തുടക്കം മാത്രം’; ഇറാന് മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ്

International
  •  6 days ago
No Image

ആമസോൺ AWS തകരാറിൽ; യുഎഇയിലും ബഹ്‌റൈനിലും ഐടി സേവനങ്ങൾ അവതാളത്തിൽ

uae
  •  6 days ago
No Image

മസ്‌കറ്റില്‍ നിന്നുള്ള സര്‍വീസ് പുനരാരംഭിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്; കൊച്ചി, കോഴിക്കോട് സര്‍വീസ് നാളെ മുതല്‍ 

International
  •  6 days ago
No Image

താക്കോൽ ചെടിച്ചട്ടിയിൽ ഒളിപ്പിച്ച് വീട്ടുകാർ പള്ളിപ്പെരുന്നാളിന് പോയി; രണ്ട് ദിവസം കഴിഞ്ഞ് നോക്കിയപ്പോൾ 16 ലക്ഷം കാണാനില്ല; മോഷണം

Kerala
  •  6 days ago